തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. പ്ലസ് ടു സയൻസ്-84.84%, ഹ്യുമാനിറ്റീസ്-67.09%, കൊമേഴ്സ്-76,11%. വിജയ ശതമാനം കൂടുതൽ എറണാകുളം (84.12). കുറവ് വയനാട് (72.13). 63 സ്കൂളുകൾക്ക് 100 മേനി.
സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം.
പ്ലസ്ടു ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാം
- കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (DHSE) ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in സന്ദർശിക്കുക
- ഹോംപേജിൽ, റിസൾട്ട് ടാബിൽ ക്ലിക്ക് ചെയ്യുക
- കേരള പ്ലസ് ടു ഫലങ്ങൾ 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക
- റിസൾട്ട് പേജിൽ, നിങ്ങളുടെ റോൾ നമ്പർ, ജനന തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
- തുടരാൻ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പ്ലസ് ടു (+2) ഫലം സ്ക്രീനിൽ ദൃശ്യമാകും
- റഫറൻസിനായി റിസൾട്ട് ഡൗൺലോഡ് ചെയ്‌ത് അതിന്‍റെ പ്രിൻ്റൗട്ട് എടുക്കുക
വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
keralaresults.nic.in നു പുറമെ, www.results.kite.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, എന്നീ വെബ്സൈറ്റുകളിലൂടെയും പ്ലസ് ടു ഫലം അറിയാൻ കഴിയും.
Social Plugin