Type Here to Get Search Results !

SSLC Results in Kerala 2023| SSLC ഫലം അറിയാം| ഗ്രേഡ് കാർഡ് ഡൗൺലോഡ് ചെയ്യാം.




Result Updates

Kerala SSLC Result Update : 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

ഇത്തവണ 99.70 ആണ് വിജയശതമാനം.വിജയശതമാനത്തിൽ .44 ശതമാനം വർധന.


 Kerala SSLC Result 2023 : ഏറ്റവും കൂടുതൽ വിദ്യാർഥികൾ ജയിച്ച ജില്ല കണ്ണൂർ. ഏറ്റവും കുറവ് വയനാട് ജില്ല


വൈകിട്ട് നാല് മണിയോട് കൂടി എല്ലാ വെബ്സൈറ്റ് കളിൽ നിന്നും സഫലം ആപ്പ് വഴിയും ഫലം ലഭിക്കും.

കേരള എസ്എസ്എൽസി ഫലം 2023: കേരള എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാം.


68804 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 44363 ആയിരുന്നു.


വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായും മൂവാറ്റുപുഴയുമാണ്. ഇവിടെ നൂറ് ശതമാനം പേരും വിജയം കരസ്ഥമാക്കി.


 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2581 വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം കൊയ്തു. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു. വർധനവ് 447.


രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി പ്രഖ്യാപിക്കും.

മേയ് 20 എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.


കേരള എസ്എസ്എൽസി പത്താം ക്ലാസ് ഫലം പരിശോധിക്കാൻ ആവശ്യമായ രേഖകൾ.


കേരള SSLC ഫലം 2023: വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കുമ്പോൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ആവശ്യമാണ്.


എസ്എസ്എൽസി ഫലം എങ്ങനെ അറിയാം?


  • സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റുകൾ മുഖേന വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ഫലം പരിശോധിക്കാം .
  • എസ്എസ്എൽസി ഫലം അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു സൈറ്റ് സന്ദർശിക്കുക. 
  • നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി സബ്മിറ്റ് ചെയ്യുക
  • ലഭിക്കുന്ന വിൻഡോയിൽ നിന്നും നിങ്ങളുടെ സ്കോർ കാർഡ് അറിയാം

NB : തിരക്ക് മൂലം ഒരു വെബ്സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നില്ലെങ്കിൽ അടുത്ത സൈറ്റ് മാറി പരീക്ഷിക്കുക .



റിസൾട്ട് പരിശോധിക്കുന്ന മുറക്ക് ഭാവിയിലെ ഉപയോഗത്തിനായി സ്കോർ കാർഡ് പകർപ്പ് സ്ക്രീൻഷോട്ട് എടുക്കുകയോ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.


ഏതൊക്കെ വെബ്‌സൈറ്റിലാണ് ഫലമറിയുക?


ഇത്തരത്തിൽ ഫലം അറിയാൻ സാധിക്കുന്ന ഒന്നിലധികം വെബ്സൈറ്റുകളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു .



SSLC Results in KITE VICTERS Website - ഇവിടെ ക്ലിക്ക് ചെയ്യുക 



ഇത് കൂടാതെ താഴെ പറയുന്ന വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം . സർക്കാർ വെബ്സൈറ്റുകൾ ഹാങ്ങ് ആകുമ്പോൾ മറ്റ് വെബ്സൈറ്റ് സോഴ്സ് കൾ ലഭിക്കുന്ന മുറയ്ക്ക് താഴെ അപ്ഡേറ്റ് ചെയ്യുന്നതാണ്.


www.keralaresults.nic.in

www.pareekshabhavan.kerala.gov.in

www.keralaresults.nic.in

www.results.kite.kerala.gov.in

www.results.nic.in

www.prd.kerala.gov.in

https://sslcexam.kerala.gov.in


ആപ്പ് വഴിയും പരീക്ഷാ ഫലം അറിയാം.


ഗൂ​ഗ്​​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന്​ ‘Saphalam 2023’എ​ന്നു​ ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.നേ​ര​ത്തേ​ത​ന്നെ മൊ​ബൈ​ല്‍ ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്തു​വെ​ക്കു​ന്ന​ത് അ​വ​സാ​ന നി​മി​ഷ ഡേ​റ്റ ട്രാ​ഫി​ക് ഒ​ഴി​വാ​ക്കി എ​ളു​പ്പ​ത്തി​ല്‍ ഫ​ലം ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും.


കൂടുതൽ വെബ്സൈറ്റ് ലിങ്കുകൾ

www.prd.kerala.gov.in


https://results.kerala.gov.in


https://examresults.kerala.gov.in


https://pareekshabhavan.kerala.gov.in


https://results.kite.kerala.gov.in


https://sslcexam.kerala.gov.in


∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in


∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in


∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in


∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in




മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി.


കേരള SSLC ഫലം 2023: പുനർമൂല്യനിർണയം

കേരള പരീക്ഷാഭവൻ കേരള എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം 2023 ജൂലൈയിൽ പ്രഖ്യാപിക്കും. എസ്എസ്എൽസി കേരള ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾ കേരള എസ്എസ്എൽസി ഫലത്തിന്റെ പുനർമൂല്യനിർണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്കോ അപേക്ഷിക്കണം. ഇതിനായി, അവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ അപേക്ഷകൾ വിജയകരമായി സമർപ്പിക്കുന്നതിന് ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.


ഈ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ മാർക്ക് പരിശോധിച്ചുറപ്പിക്കുകയും ഓരോ ഉത്തരത്തിനും ന്യായമായ മാർക്ക് അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പുനർമൂല്യനിർണയത്തിന് ശേഷമുള്ള 2023 കേരള എസ്എസ്എൽസി ഫലം താൽക്കാലികമായി ജൂൺ അവസാന വാരം പ്രഖ്യാപിക്കും. കേരള എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചതിന് ശേഷം, മാർക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, അല്ലെങ്കിൽ മാറ്റമില്ലാതെ തുടരാം.


അപേക്ഷാ ഫീസ് വിശദാംശങ്ങൾ


  • ഒരു പേപ്പറിന് പുനർമൂല്യനിർണയത്തിന് 400 രൂപ
  • ഫോട്ടോകോപ്പിക്ക് 200 രൂപ
  • സൂക്ഷ്മപരിശോധനയ്ക്ക് 50 രൂപ.


2023 ലെ കേരള SSLC ഫലത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്ക് ഈ വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക .


പ്രയോജനപ്പെടുന്നവരിലേക്ക് share ചെയ്യുക.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.

below fold

bottom ad

new display theme