കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ് ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
- ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.
- അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
- മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി നിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ക്ഷേമനിധി ഹാജരാക്കണം.
പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും :
വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ്
1. എഴുത്ത് പരീക്ഷ
2. അപേക്ഷിക്കുന്നവർ കമ്മിറ്റി നടത്തുന്ന ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.
3. ഇന്റർവ്യൂ.
മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും.
മറ്റ് പ്രധാന വ്യവസ്ഥകൾ
1. ഇപ്രകാരം നിയമിക്കപ്പെടുന്നവർക്ക് ടി കാലയളവിലെ സേവനത്തിന്റെ അടിസ്ഥാന ത്തിൽ കെ.എസ്.ആർ.ടി.സി യിലോ, കെ.എസ്.ആർ.ടി.സി. - സ്വിഫ്റ്റിലോ, സർക്കാ രിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലോ സ്ഥിര നിയമനം നേടുന്നതിന് അവകാശം ഉന്നയിയ്ക്കാൻ അർഹത ഉായിരിയ്ക്കില്ല.
2. Rank List ൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ദിവസവേതനത്തിൽ ജോലിയിൽ നിയോഗിയ്ക്കണം എന്ന് നിർബന്ധമില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി റൊട്ടേഷൻ അടിസ്ഥാനത്തിലായിരിയ്ക്കും ജോലിയ്ക്ക് നിയോഗിക്കുന്നത്. അതിനെതിരെ യാതൊരുവിധ അവകാശങ്ങളും കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെതിരെ നിലനിൽക്കുന്നതല്ല.
3. ജോലിയ്ക്ക് സ്ഥിരമായി ഹാജരാകാതിരിയ്ക്കുന്നവരെയും അച്ചടക്ക ലംഘനം നടത്തുന്നവരെയും കരാർ ലംഘിക്കുന്നവരെയും നോട്ടീസ് ഇല്ലാതെ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതും അത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നവരെ വീടും ജോലിയ്ക്ക് നിയോഗിയ്ക്കുന്നതുമല്ല.
4. 09/07/2019 ലെ സ.ഉ.(അച്ചടി) 81/2019/ധന നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്. ഇപ്രകാരം ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവർ Motor Transport Workers Act 1961/ Rules 1962 അനുസരിച്ചുള്ള Duty Pattern അനുസരിച്ച് ഡ്യൂട്ടി ചെയ്യാൻ ബാദ്ധ്യസ്ഥർ ആയിരിയ്ക്കും.
അപേക്ഷ രീതി
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന Apply ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 20/03/2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി https://kcmd.in/ എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സമർപ്പി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.
Social Plugin