ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയ്ക്കായി 20 സബ് എഡിറ്റർ, 19 കണ്ടന്റ് എഡിറ്റർ, 76 ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നിവരുടെ താത്ക്കാലിക പാനൽ രൂപീകരിക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്.
അപേക്ഷ സി ഡിറ്റിന്റെ careers.cdit.org എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി 2023 ഫെബ്രുവരി 15 നകം സമർപ്പിക്കേണ്ടതാണ്.
ജില്ലകളിൽ ഫെബ്രുവരി 21 ന് എഴുത്തു പരീക്ഷ നടത്തും. ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അതിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 2,3,4 തിയതികളിലായി മേഖല അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. മാർച്ച് അവസാനവാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. ജില്ലാടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമായാണ് പാനൽ രൂപീകരിക്കുന്നത്. ഒരു വർഷമാണ് പാനലിന്റെ കാലാവധി. തൃപ്തികരമായ നിലവാരം പുലർത്താത്തവരെ പാനലിൽ നിന്ന് ഒഴിവാക്കുന്നതാണ്.
സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കിൽ അതിലേയ്ക്കും അപേക്ഷിക്കാം. അതേ സമയം, സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ ഒന്നിൽ അപേക്ഷിക്കാനാകുകയുള്ളു. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
എല്ലാ ജില്ലകളിലും ഒഴിവുകൾ.
യോഗ്യത
a) സബ് എഡിറ്റർ : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ ജേണലിസം / പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷിൽ അംഗീകൃത ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര ദൃശ്യം. വാർത്താ ഏജൻസികളിലോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
b) കണ്ടന്റ് എഡിറ്റർ : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവും. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
b) ഇൻഫർമേഷൻ അസിസ്റ്റന്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
പ്രായപരിധി
35 വയസ്സ് (01-01-2023ൽ)
പരമാവധി പ്രതിമാസ പ്രതിഫലം /ആനുകൂല്യം
ഒരു മാസത്തിലെ ആകെ പ്രവൃത്തി ദിനങ്ങളിൽ ജോലിക്ക് നിയോഗിക്കുന്ന ദിവസങ്ങളും സ്പെഷ്യൽ സ്റ്റോറികളുടെ എണ്ണവും കണക്കാക്കി പ്രതിഫലം നൽകുന്നതാണ്. മുഴുവൻ പ്രവൃത്തി ദിനങ്ങളിലും സേവനമനുഷ്ടിക്കുന്ന എംപാനൽ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് പരമാവധി നിശ്ചയിച്ചിട്ടുള്ള പ്രതിമാസ പ്രതിഫലം ചുവടെ പറയും പ്രകാരമാണ്.
സബ് എഡിറ്റർ : 21,780/- രൂപ
കണ്ടന്റ് എഡിറ്റർ : 17,940/- രൂപ
ഇൻഫർമേഷൻ അസിസ്റ്റന്റ് : 16,940/- രൂപ
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. എഴുത്ത് പരീക്ഷ ജില്ല അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമായിരിക്കും നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9947484439
പ്രധാന തിയതികൾ
ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തിയതി: ഫെബ്രുവരി 15
എഴുത്തു പരീക്ഷാ തിയതി: ഫെബ്രുവരി 21
അഭിമുഖം: മാർച്ച് 2, 3, 4
റാങ്ക് പട്ടിക: മാർച്ച് ആദ്യ വാരം.
Social Plugin