Organized by : District Employment Exchange - Employability Centre, Kottayam in association with Govt.College, Nattakom, Kottayam.
Date: 28/01/2023(Saturday), 9am Onwards
Venue: Govt. College, Nattakom, Kottayam
Age Limit : 18 to 40
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവണ്മെന്റ് കോളേജും സംയുക്തമായി ജനുവരി 28 ശനിയാഴ്ച "ദിശ 2023" തൊഴിൽ മേള നടത്തുന്നു
ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, ദർശന അക്കാദമി, കേളചന്ദ്ര വുഡ് സോൺ, പാരഗൺ പോളിമർ പ്രൊഡക്ട്സ്, ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസ്, ഇന്നോവ്സോഴ്സ് സർവീസസ്, കരിയർ വേവ് അസോസിയേറ്റ്സ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കൊണ്ടോഡി ഓട്ടോക്രാഫ്റ്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ദൗത്യ പ്രൈവറ്റ് ലിമിറ്റഡ്, മണപ്പുറം ഫിനാൻസ്, സായി സർവീസ്, റിപ്പിൾ ഇന്റർനാഷണൽ, ഐഡിഎഫ്സി ഫസ്റ്റ് ഭാരത് ലിമിറ്റഡ്, ശ്രീറാം ഫിനാൻസ്, മഹാലക്ഷ്മി സിൽക്സ്, പോപ്പുലർ മെഗാ മോട്ടോഴ്സ്, എബാസോഫ്റ്റ് ടെക്നോളജീസ് ഇന്ത്യ, ഇസാഫ് കോഓപ്പറേറ്റീവ് എക്സ്എൽ സർവീസസ് (പൂൾ ഡ്രൈവ്), സ്പാൻദാന സ്ഫർട്ടി ഫിനാൻഷ്യൽ ലിമിറ്റഡ്, മയൂരി ഗ്രൂപ്പ്, കോംപറ്റിറ്റീവ് ക്രാക്കർ പ്രൈവറ്റ് ലിമിറ്റഡ്, എവിജി മോട്ടോർസ്,സെന്റ് റാഫേൽസ് അക്കാദമി ഫോർ എക്സലൻസ് തുടങ്ങിയ കമ്പനികളാണ് പങ്കെടുക്കുന്നത്.
ക്ലാർക്ക്, ടൈലർ, സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, ഓഫീസ് അഡ്മിൻ, അക്കൗണ്ടന്റ്, കാഷ്യർ, അസോസിയേറ്റ്, സെയിൽസ് മാൻ, ഗേൾ, കുക്ക്, ടീം ലീഡർ, ഓപ്പറേറ്റർ, ടെലികോളർ, കോർഡിനേറ്റർ, കൗൺസിലർ, സെയിൽസ് വൈസ് പ്രിൻസിപ്പൽ, വാർഡൻ, പ്രൊഫസർ, ടെക്നീഷ്യൻ, ഫാക്കൽറ്റി, ഡിസൈനർ, എക്സിക്യൂട്ടീവ്, ഫിറ്റർ, കാർപെന്റർ, സൂപ്പർവൈസർ, മാനേജർ, ട്രെയിനി, ഓഫീസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പെയിന്റർ, വെൽഡർ, അസിസ്റ്റന്റ്, എഞ്ചിനീയർ തുടങ്ങിയ വിവിധ ഒഴിവുകൾ നിലവിലുണ്ട്.
നിർദ്ദേശങ്ങൾ
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെയും, നാട്ടകം, ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള ദിശ 2023 ജനുവരി 28ന് രാവിലെ 9 നു നാട്ടകം, ഗവൺമെന്റ് കോളേജിൽ സംഘടിപ്പിക്കുന്നു . ഇരുപത്തിയഞ്ചോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത്.
25 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക.
അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും . ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
How To Apply
Interested Candidates are directed to fill the google form mentioned below.
സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
ഉദ്യോഗാർത്ഥികൾക്കായി Two Wheeler, Four Wheeler പാർക്കിങ് കോളേജ് ഗേറ്റിനു വെളിയിലും, കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.വോളണ്ടിയേഴ്സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
Click Here For "DISHA 2023" JOB FAIR - COMPANY LIST
Social Plugin