കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ പദ്ധതികളിൽ ബ്ലോക്ക്തല നിർവഹണത്തിനായി ബ്ലോക്ക് കോർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം.
പാലക്കാട്, കാസർഗോഡ്, എറണാകുളം, കൊല്ലം,പത്തനംതിട്ട, തൃശൂർ, ഇടുക്കി, തിരുവനന്തപുരം,വയനാട്, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഒഴിവുകൾ.
തസ്തികകൾ
ബ്ലോക്ക് കോർഡിനേറ്റർ
(എൻ.ആർ.എൽ.എം, സോഷ്യൽ ഡെവലപ്പ്മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ബ്ലോക്ക് കോർഡിനേറ്റർ (ഫാം ലൈവ്ലിഹുഡ്)
ഈ തസ്തികയിൽ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത.
ബ്ലോക്ക് കോർഡിനേറ്റർ എം.ഐ.എസ് (വനിതകൾക്ക് മാത്രം)
ഈ ഒഴിവിലേക്ക് അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.
മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്.
പ്രായപരിധി
അപേക്ഷകർക്ക് 2022 നവംബർ ഒന്നിന് പ്രായം 35 ൽ കവിയരുത്.
അവസാന തീയതി
അപേക്ഷകൾ ഡിസംബർ 15 ന് വൈകീട്ട് അഞ്ചിനകം തപാൽ വഴി അപേക്ഷിക്കണം.
അപേക്ഷാ രീതി
അപേക്ഷ ഫോറം വെബ്സൈറ്റ്ൽ ലഭിക്കും.
അപേക്ഷകർ ജില്ലാമിഷൻ കോ-ഓർഡിനേറ്റർകുടുംബശ്രീ എന്ന പേരിൽ മാറ്റാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ/തിരിച്ചറിയൽ കാർഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയൽക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയക്കണം. കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം.
അപേക്ഷകൾ ഡിസംബർ 15 ന് വൈകീട്ട് അഞ്ചിനകം അതാത് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഓഫിസിലേക്ക് നേരിട്ടോ തപാലിലോ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കേണ്ട വിലാസത്തിനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
Notifiaction - Click Here
Social Plugin