കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസ്സുകളും, പരീക്ഷകളും പൂർത്തീകരിച്ച ആദ്യ ബാച്ച് ആയ 2021 -22 വർഷ SSLC വിദ്യാർത്ഥികളുടെ പരീക്ഷാഫലം 3 മണിയോടുകൂടി മന്ത്രി വി. ശിവൻ കുട്ടി ഔദ്യോഗികമായി പ്രസ്സിദ്ധീകരിച്ചു. 4 മണിയോടെ വെബ്സൈറ്റ് ൽ നിന്നും ഫലം അറിയുവാൻ കഴിയും.
2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി.
ഇത്തവണത്തെ എസ് എസ് എൽ സി വിജയശതമാനം 99.26 %. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 44363 വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും A+ നേടി.
ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യു വിദ്യാഭ്യാസജില്ല- കണ്ണൂർ- 99.76 %
ഇത്രയും വിദ്യാർത്ഥികൾ ഒരേ സമയം ഫലമറിയാൻ സൈറ്റുകളിൽ കയറുന്നതുകൊണ്ട് പല റിസൾട്ട് വെബ്സൈറ്റുകളും ചിലപ്പോൾ കിട്ടാതെ വരാൻ സാധ്യതയുണ്ട്. എങ്കിലും വൈകുന്നേരത്തോട് കൂടി ഫലം അറിയാം.
എസ്എസ്എൽസി ഫലം എങ്ങനെ അറിയാം?
സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റുകൾ മുഖേന വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ഫലം പരിശോധിക്കാം .
- എസ്എസ്എൽസി ഫലം അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു സൈറ്റ് സന്ദർശിക്കുക.
- നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി സബ്മിറ്റ് ചെയ്യുക
- ലഭിക്കുന്ന വിൻഡോയിൽ നിന്നും നിങ്ങളുടെ സ്കോർ കാർഡ് അറിയാം
NB : തിരക്ക് മൂലം ഒരു വെബ്സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നില്ലെങ്കിൽ അടുത്ത സൈറ്റ് മാറി പരീക്ഷിക്കുക .
റിസൾട്ട് പരിശോധിക്കുന്ന മുറക്ക് ഭാവിയിലെ ഉപയോഗത്തിനായി സ്കോർ കാർഡ് പകർപ്പ് സ്ക്രീൻഷോട്ട് എടുക്കുകയോ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.
ഏതൊക്കെ വെബ്‌സൈറ്റിലാണ് ഫലമറിയുക?
ഇത്തരത്തിൽ ഫലം അറിയാൻ സാധിക്കുന്ന ഒന്നിലധികം വെബ്സൈറ്റുകളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു .
SSLC Results in KITE VICTERS Website - ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Results in National Informatics Centre Website - ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Results in Integrated Examination Management Systems - ഇവിടെ ക്ലിക്ക് ചെയ്യുക
സഫലം ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി ഫലമറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക .
സ്കൂൾ കോഡ് - ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് കൂടാതെ താഴെ പറയുന്ന വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം . സർക്കാർ വെബ്സൈറ്റുകൾ ഹാങ്ങ് ആകുമ്പോൾ മറ്റ് വെബ്സൈറ്റ് സോഴ്സ് കൾ ലഭിക്കുന്ന മുറയ്ക്ക് താഴെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
http://keralapareekshabhavan.in
http://www.education.kerala.gov.in
http://www.result.prd.kerala.gov.in
http://www.results.itschool.gov.in
http://www.result.itschool.gov.in
ജോലി ഒഴിവുകൾ അറിയുന്നതിന് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക : ഇവിടെ ക്ലിക്ക് ചെയ്യുക
എസ്എംഎസ് വഴിയും ഫലം അറിയാം!
മുകളിൽ നൽകിയിരിക്കുന്ന സൈറ്റുകൾ വഴി റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
- KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക.
- ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക.
കേരള എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റം മനസ്സിലാക്കാം .
കേരള എസ്എസ്എൽസി പരീക്ഷകളിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കി, വിദ്യാർത്ഥിയുടെ ഗ്രേഡും ശതമാനവും കണക്കാക്കുകയും വിദ്യാർത്ഥിയുടെ പ്രകടനം എല്ലാ വർഷത്തേയും പോലെ 2022 കേരള എസ്എസ്എൽസി ഫലങ്ങളിൽ ഗ്രേഡുകളുടെ രൂപത്തിൽ വെളിപ്പെടുത്തുകയും ചെയ്യും. ഗ്രേഡുകൾ പരിശോധിച്ച് ഒരാൾക്ക് പരീക്ഷയിൽ ലഭിച്ച ശതമാനവും ഗ്രേഡ് മൂല്യവും വിലയിരുത്തേണ്ടതുണ്ട്.
താഴെ നൽകിയിരിക്കുന്ന ഗ്രേഡിംഗ് സിസ്റ്റം ടേബിൾ ഉപയോഗിച്ച് ക്രോസ്-ചെക്ക് ചെയ്ത് അപേക്ഷകർക്ക് കേരള എസ്എസ്എൽസി ഗ്രേഡ് വളരെ എളുപ്പത്തിൽ ശതമാനത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും.
ഗ്രേഡിംഗ് പരിവർത്തനം വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുള്ള ഒരു ഉദാഹരണം സഹിതം താഴെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. അതിനാൽ, 2022 കേരള എസ്എസ്എൽസി ഫലങ്ങൾക്കായി ഗ്രേഡിംഗ് സമ്പ്രദായത്തിലൂടെ പൂർണ്ണമായും കടന്നുപോകാനും അതനുസരിച്ച് അവരുടെ മാർക്ക് കണക്കാക്കാനും ഇത് നിങ്ങളെ സഹായിക്കുമെന്ന് കരുതുന്നു .
Grade |
Percentage
Range |
Grade
Value |
Grade
Position |
A+ |
90% –
100% |
9 |
Outstanding |
A |
80% –
89% |
8 |
Excellent |
B+ |
70% –
79% |
7 |
Very
Good |
B |
60% –
69% |
6 |
Good |
C+ |
50% –
59% |
5 |
Above
Average |
C |
40% –
49% |
4 |
Average |
D+ |
30% –
39% |
3 |
Marginal |
D |
20% –
29% |
2 |
Need
Improvement |
E |
Less
Than 20% |
1 |
Need
Improvement |
ഗ്രേഡ് എങ്ങനെ ശതമാനത്തിലേക്ക് ആക്കം ?
റിപ്പോർട്ട് കാർഡിൽ നിങ്ങളുടെ CTGP എഴുതിയിട്ടുണ്ടെങ്കിലും അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ, പത്ത് വിഷയങ്ങളിൽ നിങ്ങളുടെ ഗ്രേഡ് പോയിന്റുകൾ ചേർക്കുക, തുടർന്ന് അതിനെ 10 കൊണ്ട് ഹരിക്കുക.
ഉദാഹരണത്തിന്, പത്ത് വിഷയങ്ങൾക്കുള്ള നിങ്ങളുടെ ഗ്രേഡ് പോയിന്റുകൾ താഴെ പറയുന്നത് പോലെ ആണെങ്കിൽ .
Subjects |
Grade |
Grade
Point |
Malayalam
I |
A |
8 |
Malayalam
II |
B+ |
7 |
English |
A+ |
9 |
Hindi |
A |
8 |
Physics |
C+ |
5 |
Social
Science |
B+ |
7 |
Chemistry |
B |
6 |
Mathematics |
C+ |
5 |
Biology |
C+ |
5 |
IT |
B |
6 |
ഗ്രേഡ് പോയിന്റുകൾ കൂട്ടുക : 8+7+9+8+5+7+6+5+5+6 = 66
TGP = 66
Percentage = TGP*100/90
മേൽ ഉദാഹരണത്തിൽ നിങ്ങളുടെ Percentage => 66*100/90 =73.3%
പ്രയോജനപ്പെടുന്നവരിലേക്ക് ഷെയർ ചെയ്യുക .
Visit www.dreamkerala.in for Job News Updates.
Social Plugin