Type Here to Get Search Results !

Temporary Jobs In Kerala Government Departments.

Temporary Jobs In Kerala Government Departments.


സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


നിയമനം, യോഗ്യത എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് (https://det.kerala.gov.in). നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അഭിമുഖത്തിനായി ജനുവരി 12നു രാവിലെ 10.30ന് ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശം, വികാസ് ഭവൻ പി., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിൽ ഹാജരാകണം.


 

വാക്ക് ഇന്‍ ഇന്റര്‍വ്യു

സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തൊറാപ്പിസ്റ്റ്, ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികളില്‍ പാനല്‍ തയ്യാറാക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജനുവരി 13 ന് രാവിലെ 11 ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.


സ്പീച്ച് തൊറാപ്പിസ്റ്റിന് ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.എല്‍.പി.യും ഫിസിയോ തൊറാപ്പിസ്റ്റിന് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ള ബി.പി.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 04936 203347

 

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 14ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം.



എസ്.എസ്.കെയിൽ കരാർ നിയമനം

ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ..ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെൻ്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും , സെക്കണ്ടറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡും , ബിഎഡ് (ജനറൽ )സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ട് വർഷ ഡിപ്ളോമയും , അല്ലെങ്കിൽ സ്പെഷൽ എഡ്യുക്കേഷൻ ബി.എഡും അതേ വിഷയത്തിൽ പി ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും രണ്ട് വർഷ ഡിപ്ലോമയും ,ആർ.സി.ഐ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.
അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം .

ഫോൺ : 04936 203347



വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജി..എസ് എക്‌സ്‌പെർട്ട്, .റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.



ആയ കം കുക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും. പത്താംതരം യോഗ്യതയുള്ള തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.



എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്

എറണാംകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് മൂന്ന് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-30. വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷന്‍ ജയിച്ചിരിക്കണം. ഒരു അംഗീകൃത ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എഞ്ചിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 400 ലധികം ബോട്ട് പവറുള്ള ഒരു കപ്പലില്‍ സാരംഗായി രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം.



സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്

എറണാംകുളം ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-25. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോര്‍സ് കൈകാര്യം ചെയ്യുന്നതിനുളള ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.



below fold

bottom ad

new display theme