ജലജീവൻമിഷൻ പദ്ധതിയുടെ നിർവ്വഹണസഹായ എജൻസിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവൻ ഭവനങ്ങളിലേക്കും ടാപ്പുകളിൽ ശുദ്ധ ജല വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് സമിതികൾ , ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും, നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രി ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു കൊളളുന്നു.
$ads={2}
ടീം ലീഡർ
എം.എസ്.ഡബ്ലി എം.എ സോഷ്യാളജി, ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയം, ടൂ വീലർ ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം - 26 ഒഴിവുകൾ.
കമ്മ്യൂണിറ്റി എൻജിനീയർ
ബി.ടെക് സിവിൽ എൻജിനീയറിംഗ് / ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് ഗ്രാമവികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ടൂ വിലർ ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം- 51 ഒഴിവുകൾ.
കമ്മ്യൂണിറ്റി ഫെസിലിറ്റേർ
ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഗ്രാമവികസനം/ സാമൂഹ്യ സേവനം/ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ജോലി പരിചയം. കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങൾ, അതത് പഞ്ചായത്തുകാർക്ക് മുൻഗണന- 51 ഒഴിവുകൾ.
$ads={1}
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ ബയോഡാറ്റയും. സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ , കൂടുംബശ്രി, സിവിൽ സ്റ്റേഷൻ , പാലക്കാട് എന്ന വിലാസത്തിൽ 2021 സപ്തംബർ 15 ബുധനാഴ്ച 5 മണിക്കകം ഈ ഓഫിസിൽ ലഭിക്കേണ്ടതാണ്. വിജ്ഞാപനത്തിൽ സൂചിപ്പിക്കും പ്രകാരമുളള ജോലി പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
വിജ്ഞാപനം - Click Here
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
$ads={2}
Social Plugin