Type Here to Get Search Results !

Temporary jobs in kerala - Various

 

Temporary jobs in kerala - Various


$ads={1}


വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 


കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എൽ. സിയാണ് യോഗ്യത്. 


മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. 


ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. 



ഫോൺ നമ്പർ : 8281999057


➖️➖️➖️➖️➖️➖️➖️➖️

$ads={2}


മലപ്പുറം:മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണതപാൽ ഇൻഷൂറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. 


അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ, അങ്കണവാടി ജീവനക്കാർ, വിമുക്ത ഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. 


അപേക്ഷകർ മഞ്ചേരി പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷകർ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 10.

ഫോൺ നമ്പർ : 8907264209, 0483-2766840

➖️➖️➖️➖️➖️➖️➖️➖️


കൊല്ലം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ, മേറ്റ്(മെൻസ്) തസ്തികയിൽ ഓപ്പൺ-പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകൾക്ക് അപേക്ഷിക്കാം. 


എസ്.എസ്.എൽ.സി/തതുല്യം, മെൻസ് സേഫ്റ്റി ഡയറക്ടർ(ഡി.ജി. എം.എസ്)നൽകിയ അംഗീകൃത മൈൻസ് മേറ്റ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കാണ് അവസരം. 


പ്രായം-18-41(നിയമനുസൃത വയസ്സിളവ് ബാധകം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ ഒൻപതിനകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.


➖️➖️➖️➖️➖️➖️➖️➖️

To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  


$ads={1}

below fold

bottom ad

new display theme