2021-22 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്ത വിദ്യരായ യോഗ്യതയുളള പട്ടികവർഗ്ഗ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
$ads={2}
വിദ്യാഭ്യാസ യോഗ്യത
പ്ലസ് 2 / ടി.ടി.സി / ഡിഗ്രി / ബി.എഡ്.
ശമ്പളം
നിയമനം തികച്ചും താത്ക്കാലികമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.
ഒഴിവുകൾ
ജില്ലയിൽ ആകെ 6 ഒഴിവുകളുണ്ട്.
നിയമനരീതി
കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താൽപ്പര്യമുളളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 18ന് മുമ്പ് പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് നെടുമങ്ങാട് ഐറ്റിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ
04722812557
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Social Plugin