വനിതശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് 2021 -2022 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . പടവുകൾ , മംഗല്യ ,അഭയകിരണം, സഹായഹസ്‌തം ,വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യഭ്യാസ ധനസഹായം എന്നീ പദ്ധതികൾക്കാണ് അപേക്ഷ സ്വീകരിക്കുന്നത് .ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്.
$ads={1}
1. പടവുകൾ
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകൾ പദ്ധതിയിലൂടെ സർക്കാർ ധനസഹായം .പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് ( MBBS ,ENGINEERING ,BDS ,BHMS ,Bsc NURSING etc ) ട്യൂഷൻ ഫീസ് ,മെസ് ഫീസ് ,ഹോസ്റ്റൽ ഫീസ് എന്നിവയാണ് ലഭിക്കുക .
മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി സർവകലാശാലകളുടെ അംഗീകാരമുള്ള മെഡിക്കൽ ,എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവരായിരിക്കണം .
കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത് .
2. മംഗല്യ
വനിതാശിശു വികസന വകുപ്പ് സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും പുനർവിവാഹത്തിന് 25000 /- രൂപ ധനസഹായം നൽകുന്നു .
പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നൽകണം
18 നും 50 നും മദ്ധ്യേ പ്രായമായ വിധവകളുടെ പുനർവിവാഹത്തിനാണ് സഹായം ലഭിക്കുക
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളായ പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ,ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ,വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ് ,ബാങ്ക് പാസ്സ്‌ബുക്കിന്റെ ആദ്യപേജ് ,റേഷൻകാർഡ് എന്നിവ ആവശ്യമാണ് .
3. അഭയകിരണം
സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്ത അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 /- രൂപ ധനസഹായം നല്കുന്നു .
വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം .
സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപറ്റുന്നവർ ആവരുത് .
വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത് .പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല
4. സഹായഹസ്‌തം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒറ്റതവണയായി നൽകുന്ന ധനസഹായം .
ഗ്രാന്റ് ആയി 30000 /- രൂപ അനുവദിക്കും ഒറ്റക്കോ ഗ്രൂപ്പ് ആയോ സംരഭം നടത്താം .ഭിന്നശേഷിക്കാരായ മക്കളുള്ളവർ ,പെൺകുട്ടികൾ മാത്രം ഉള്ളവർ,പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവർ എന്നിവർക്ക് മുന്ഗണന ലഭിക്കും .
ഒരു ജില്ലയിൽ നിന്നും 10 പേർക്കാണ് പദ്ധതി വഴി സഹായം ലഭിക്കുക
5. വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
ബി.പി .എൽ വിഭാഗക്കാരായ വിവാഹമോചിതരായ വനിതകൾ ,ഭർത്താവ് ഉപേക്ഷിച്ച വനിതകൾ ,ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് /പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്തവർ ,നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾ, എ .ആർ .ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന H I V ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം .
ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്കാണ് സഹായം ലഭിക്കുക
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്തവർ ആയിരിക്കണം.
$ads={2}
അപേക്ഷിക്കേണ്ട വിധം
1)www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2)പൊതുജന പദ്ധതികൾ - അപേക്ഷ പോർട്ടൽ എന്ന വെബ്‌പേജിൽ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക .
3)പൊതുജന പദ്ധതികൾ -അപേക്ഷ പോർട്ടൽ എന്ന വെബ് പേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കിയുള്ള പേജ് തുറന്നുവരും .
4)അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ചു ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ് .
പോർട്ടലിൽ ആദ്യമായി കയറുന്നവർ അറിയുവാൻ.
പുതിയതായി ഈ പോർട്ടൽ മുഖേനെ അപേക്ഷ അയക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്.ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പരും നിർബന്ധമാണ്.ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും
അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി അപേക്ഷ അയക്കാൻ തുടങ്ങാവുന്നതുമാണ്. ഒരു യൂസറിന് എത്ര അപേക്ഷകൾ വേണമെങ്കിലും ഈ പോർട്ടൽ മുഖേനെ അയക്കാവുന്നതാണ്. മറ്റൊരാളുടെ അപേക്ഷയും ഒരു യൂസർ ന് അയക്കാവുന്നതാണ്.എന്നാൽ അത്തരത്തിലുള്ള അപേക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം ലോഗ് ഇൻ ചെയ്തിരിക്കുന്ന യൂസർ ക്ക് മാത്രമായിരിക്കുന്നതാണ്. ഈ പോർട്ടൽ മുഖേനെ അയച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി, ആയതിന്റെ മറുപടി എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ ലഭ്യമായിട്ടുള്ള അപേക്ഷകളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് റവന്യൂ മന്ത്രിയ്ക്ക് യഥാസമയം വിശകലനം ചെയ്യാൻ സാധിക്കുന്നതുമാണ്.
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
$ads={1}
Social Plugin