➤വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ.
$ads={2}
കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ,സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.
നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ തസ്തികകളിലേക്കും സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് തസ്തികയിലേക്കും ബിരുദവും കമ്പ്യൂട്ടർ ഐ ടി വിഷയങ്ങളിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഐ ടി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. മൂന്നു വർഷം പ്യൂൺ, സഹായി തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കും മൂന്നു വർഷത്തിൽ കുറയാതെ സെക്യൂരിറ്റി തസ്തികയിൽ തൊഴിൽ പരിയമുള്ളവർക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.
25 മുതൽ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ. സെന്റർ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റൽ ഹെൽത്ത് സ്ഥാപനം/ ക്ലിനിക്കുകളിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം
സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് വൈകീട്ട് അഞ്ചിനകം കാസർകോട് സിവിൽ സ്റ്റേഷനിലെ വനിത
സംരക്ഷണ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04994 256266, 9446270127
➤നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ്.
ജില്ലാ നിര്‍മ്മിതി കേന്ദ്ര സൈറ്റ് സൂപ്പര്‍വൈസര്‍ സിവില്‍, ഇലക്ട്രിക്കല്‍
തസ്തികകളില്‍ നിയമനം നടത്തുന്നു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പ് സഹിതം മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്ര, സിവില്‍
സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ജൂലൈ ആറിനകം അപേക്ഷിക്കണം. ഫോണ്‍: 0495
2377707, 9745146610.
➤എംപ്ലോയബിലിറ്റി
സെന്ററിൽ ഓൺലൈൻ അഭിമുഖം: മുൻകൂട്ടി രജിസ്ട്രേഷൻ നടത്തണം.
കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള
അഭിമുഖങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്തും. അഭിമുഖത്തിൽ
പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്ട്രേഷൻ നടത്തണം. പുതുതായി രജിസ്ട്രേഷൻ
നടത്തുവാനും അഭിമുഖത്തിൽ പങ്കെടുക്കുവാനും മറ്റു വിവരങ്ങൾക്കുമായി ജൂലൈ ഒമ്പതിന്
വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറിൽ
ബന്ധപ്പെടണം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്താത്തവരെ ഓൺലൈൻ അഭിമുഖത്തിൽ
പങ്കെടുപ്പിക്കില്ല. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള
ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്. ശനി, ഞായർ ദിവസങ്ങൾ അവധിയാണ്.
$ads={1}
➤തപാല്‍ വകുപ്പില്‍
ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം.
ഇടുക്കി പോസ്റ്റല്‍
ഡിവിഷനില്‍ തപാല്‍/ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍
ഏജന്റുമാരെ (ഡയറക്റ്റ് ഏജന്റ്‌സ്/ഫീല്‍ഡ് ഓഫീസര്‍) നിയമിക്കുന്നു. താഴെ പറയുന്ന
യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡയറക്റ്റ് ഏജന്റ്
വയസ്സ്: 18 മുതല്‍ 50 വരെ
വിദ്യാഭ്യാസയോഗ്യത: 10
– ക്ലാസ്സ് /തത്തുല്യം
വിഭാഗങ്ങള്‍: തൊഴില്‍
രഹിതര്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നര്‍,
ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍,
വിമുക്തഭട•ാര്‍, അംഗന്‍വാടി ജീവനക്കാര്‍, മഹിളാ മണ്ഡല്‍ ജീവനക്കാര്‍, സ്വയം സഹായ സംഘങ്ങളിലുള്ളവര്‍, സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ തുടങ്ങിയവര്‍.
ഫീല്‍ഡ് ഓഫീസര്‍
വയസ്സ്: വിരമിച്ച സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് 65 വയസ്സ്
തികയുന്നത് വരെ അപേക്ഷിക്കാം. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍
നിന്നും വിരമിച്ച ഗ്രൂപ്പ് എ/ഗ്രൂപ്പ് ബി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍.(ഔദ്യോഗിക/അച്ചടക്ക
നടപടികള്‍ നിലവില്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല)
അപേക്ഷകര്‍, വയസ്സ്, യോഗ്യത, എന്നിവ
തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ടു പാസ്‌പോര്‍ട്ട്
സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെ ”സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്സ്,
ഇടുക്കി ഡിവിഷന്‍, തൊടുപുഴ – 685584” എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു ഇന്റര്‍വ്യൂ
നടത്തേണ്ടതിനാല്‍ ഇന്റര്‍വ്യൂ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്.
തിരഞ്ഞെടുക്കപെടുന്നവര്‍ 5000 രൂപ NSC/KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍ക്കേണ്ടതാണ്. അപേക്ഷ
സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222281/ 9744885457
➤കുടുംബശ്രീയില്‍
ഒഴിവ്.
$ads={2}
ജലജീവൻ മിഷനുമായി
ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു.
വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം,
വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ് പ്രവർത്തന മേഖല.
ടീം ലീഡർ തസ്തികയിലേക്ക്
പരിഗണിക്കപ്പെടുന്നതിനുള്ള യോഗ്യത എം.എസ് ഡബ്ല്യു / എം.എ സോഷ്യോളജിയാണ്.
ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ ജലവിതരണ
പദ്ധതികളിലുള്ള ജോലി പരിചയമോ അഭികാമ്യം. ടൂ വിലറും കമ്പ്യൂട്ടറും പരിജ്ഞാനവും
ഉണ്ടായിരിക്കണം.
കമ്മ്യൂണിറ്റി എഞ്ചിനീയർ
തസ്തികയ്ക്ക് ബിടെക്/ഡിപ്ലോമ (സിവിൽ എന്‍ജിനിയറിംഗ്) ആണ് യോഗ്യത. ഗ്രാമവികസന
പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് രണ്ടു വർഷത്തിൽ കുറയാത്ത
പ്രവൃത്തിപരിചയം അഭികാമ്യം.
ടൂവീലറും കമ്പ്യൂട്ടർ
പരിജ്ഞാനവും അഭികാമ്യം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
തസ്തികയ്ക്ക് ബിരുദമാണ് യോഗ്യത. ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതികൾ
എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. അതത് പഞ്ചായത്തുകളില്‍
താമസിക്കുന്നവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം spemktm4@gmail.com
എന്ന ഇമെയിലിലോ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് രണ്ടാം നില, കളക്ട്രേറ്റ് പി.ഒ എന്ന വിലാസത്തിലോ
അപേക്ഷിക്കണം. ഫോൺ – 0481 2302049
പീച്ചി ആക്ഷന്‍ പ്ലാന്‍
പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യകുഞ്ഞുങ്ങളുടെ
പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി 4 പുരുഷന്മാരെയും 2 സ്ത്രീകളെയുമാണ് നിയമിക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ജീവനക്കാര്‍ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം.
കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ
യോഗ്യത ഉണ്ടായിരിക്കണം,
വീശു വല
ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തല്‍ അറിഞ്ഞിരിക്കണം, നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ തയ്യാറായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും
ഫോണ്‍ നമ്പറും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്) ഫോണ്‍ : 0487 2421090
$ads={1}
➤പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക
നിയമനം: അപേക്ഷ ക്ഷണിച്ചു
വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ
‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്,
കണ്ടെന്റ്
ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം,
പി ജി ഡിപ്ലോമ
(ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്
അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന.
പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ്
ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന
വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/
കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.
Free WhatsApp Job Alert - Click here
$ads={2}
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin