UAE എംബസി യുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് പുറത്ത്.
$ads={1}
കോവിഡിനെ തുടർന്ന് നിരവധി പ്രവാസികൾ പല കാര്യങ്ങൾക്കായി (വിസാ പ്രോസസ്സിംഗ് നും, സ്വന്തം രാജ്യത്തിലേക്ക് പോകുന്നതിനും ) ആശ്രയിക്കുന്ന UAE എംബസി യുടെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ആണ് തട്ടിപ്പ് നടത്തുന്നത്.
മടക്ക യാത്രയിലെ അനിശ്ചിതത്വം മുതലെടുത്താണ് തട്ടിപ്പ് എന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ നിരവധി ആൾക്കാർ തട്ടിപ്പിനിരയായതായി ആണ് പ്രമുഖ വാർത്ത ചാനലിൽ നിന്നും ലഭിക്കുന്ന വിവരം.
മുൻ മന്ത്രി A K ബാലന്റെ മക്കളുടെ പരാതിയിൽ പാലക്കാട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
$ads={2}
UAE യുടെ യാത്ര അനുമതിക്കായി കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. എംബസി ഫീസ് എന്ന പേരിലാണ് വലിയ തുകകൾ തട്ടിപ്പ് സംഘങ്ങൾ ആവിശ്യപ്പെടുന്നത്.ഔദ്യോഗികമായി 900 രൂപ ഫീസ് അടയ്‌ക്കേണ്ട കാര്യങ്ങൾക്ക് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് 16000 ത്തോളം രൂപ അടയ്ക്കാനാണ് വ്യാജ വെബ്സൈറ്റ് ൽ നിന്നും ലഭിക്കുന്ന മെയിൽ ഐഡി വഴി നടക്കുന്ന ആശയവിനിമയത്തിൽ നൽകുന്ന നിർദേശം. തുക അയക്കാൻ ആവിശ്യപ്പെടുന്ന ഈ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന്റെതാണ്.
വിവരം പുറത്തായതിനെ തുടർന്ന് വെബ്സൈറ്റ് ൽ നൽകിയിരിക്കുന്ന നമ്പറുകൾ നിലവിൽ പ്രവർത്തനക്ഷമമല്ല. എന്നിരുന്നാലും https://uaeembassy.in എന്ന വ്യാജ വെബ്സൈറ്റ് ഇപ്പോഴും ഗൂഗിളിൽ ലഭ്യമാണ്.
വ്യാജ വെബ്സൈറ്റ് മറയാക്കി വൻ തട്ടിപ്പിനാരുന്നു നീക്കം.നിരവധി ആൾക്കാർ ഇതിനോടകം ഇവരുടെ തട്ടിപ്പിനിരയായതായും വിവരങ്ങൾ ലഭിക്കുന്നു.
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Free WhatsApp Job Alert - Click here
$ads={1}
LATEST POSTS | |
TELEGRAM CHANNEL LINK | |
MORE JOB VACANCIES |
Social Plugin