Type Here to Get Search Results !

Temporary jobs in Kerala Government Departments

 



പ്രൊബേഷന്‍ അസിസ്റ്റന്റ്

$ads={2}

കൊല്ലം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 40 വയസ്. ജൂലൈ രണ്ടിനകം ബയോഡേറ്റസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്സിവില്‍ സ്റ്റേഷന്‍കൊല്ലം വിലാസത്തിലും 0474-2794929, 8281999035 നമ്പരിലും ലഭിക്കും.


ഫാർമസിസ്റ്റിനെ നിയമിക്കുന്നു


ആലപ്പുഴ :കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനോടു കൂടിയ ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ:0478 2562249.


$ads={1}

കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു


വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 

കേസ് വര്‍ക്കര്‍:- സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :-  സൈക്കോളജിസോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദംസര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം). 

ഐ.ടി സ്റ്റാഫ്:- സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :-  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്വെബ് ഡിസൈനിംഗ്വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

സെക്യൂരിറ്റി:- സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  35-50. ഹോണറേറിയം – 8,000 രൂപ. യോഗ്യത: –   എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം  വൈകിട്ട് 7 മുതല്‍  രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍:- സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി  25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത:-  എഴുത്തും വായനയും അറിയണം.  ഹോസ്റ്റല്‍അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്ക്ലീനിംഗ് സ്റ്റാഫ്ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).

അപേക്ഷയോടൊപ്പം  സമര്‍പ്പിക്കേണ്ട രേഖകള്‍:- വയസ്വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ  ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍ഡോക്ടേഴ്‌സ് ലെയ്‌നില്‍കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053. 

$ads={2}

മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.


അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം


തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് ടി ജോലിക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് റിലേഷന്‍സ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷന്‍ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ.
വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ 2021 ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചിനു മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 695 043 എന്ന വിലാസത്തില്‍ ലഭിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ 0471 2731300 എന്ന നമ്പറില്‍ ലഭിക്കും.


ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം

$ads={2}

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴില്‍ വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താല്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ് ആയി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണം. വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്‍എസ്സി/കെവിപി ആയി കെട്ടിവെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 0495 2384770, 2386166.

 

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം


മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഈമാസം 30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍:0468 2276224.


ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത – ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.gecwyd.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും teqip@gecwyd.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 നകം അയക്കണം. അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം വിവരമറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.


മെഡിക്കല്‍ ഓഫീസര്‍, തെറാപിസ്റ്റ് നിയമനം


ഭാരതീയ ചികിത്സാ വകുപ്പില്‍ പ്രസൂതി തന്ത്രം പദ്ധതിയില്‍ ഒഴിവുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും, പഞ്ചകര്‍മ യൂണിറ്റില്‍ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0491-2544296.


വാര്‍ഡന്‍ ഒഴിവ്


അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോര്‍ട്ട് സ്‌റ്റേ ഹോം) വാര്‍ഡൻ ഒഴിവിലേക്ക് സേവന തത്പരരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ ബിരുദധാരികളായ പട്ടികവര്‍ഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റ് കോപ്പിയും പ്രൊജക്റ്റ് മാനേജര്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, ബ്ലോക്ക് 4, കില, അഗളി പി. ഒ എന്ന വിലാസത്തില്‍ ജൂണ്‍ 30 നകം അയയ്ക്കണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍ 04924- 254335.


അക്രഡിറ്റഡ് എഞ്ചിനീയറെ നിയമനം


തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 5ന് വൈകിട്ട് അഞ്ചിന് മുമ്പായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -04862 222464


മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം

$ads={1}

ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷയും, പ്രായോഗിക പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. മെക്കാനിക്കൽ എൻജീനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ജൂലൈ രണ്ടിന് പകൽ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.


➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌) ➨ 

Free WhatsApp Job Alert Click here



LATEST POSTS

CLICK HERE

TELEGRAM CHANNEL LINK

CLICK HERE

MORE JOB VACANCIES

CLICK HERE


$ads={2}


 

 

 

 

below fold

bottom ad

new display theme