സർക്കാർ വകുപ്പുകളിൽ psc പരീക്ഷ എഴുതാതെ ജോലി നേടാം. ഒട്ടനവധി താത്കാലിക അവസരങ്ങൾ. nurse, councillor, lab technician, pharmacist, teaching, guards, project assistant തുടങ്ങിയ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ .
RELATED STORIES
➤PSC Notification 2021 – Apply for 91 various posts .
➤Supplyco Kerala Psc Recruitment 2021.
➤Kerala State Pollution Control Board Recruitment 2021.
➤കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021.
➤DSSC Recruitment 2021: Apply 83 MTS, LDC, Stenographer and Other Posts.
➤കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ.
➤കേന്ദ്രസർക്കാർ സ്ഥാപനത്തിൽ തൊഴിലവസരം. ഇപ്പോൾ അപേക്ഷിക്കാം.
➤ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
➧കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40.
➧അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും phckoruthode@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.
➤സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
➧പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
➧പ്രായം 18നും 40 നും ഇടയില്‍.
➧അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
➧പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
➧ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും wcdpta@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ➧➧
➤ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്
➧ഉപ്പുതറ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഫോണ്‍- 04869 244019
➤അധ്യാപക ഒഴിവ്
➧തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
➧കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം trithalacollege@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മെയ് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
➤ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
➧വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവ് വന്ന ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിത്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.
➧സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം(ബി.എസ്.ഡബ്ലു) അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലങ്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
➧2021 മെയ് ഒന്നിന് 40 വയസ് കവിയരുത്. സ്വയം തയ്യാറാക്കിയ അപേക്ഷ 2021 മെയ് 31 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ അസല്‍ പകര്‍പ്പുകളും, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വാട്ട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ പി.ഡി.എഫ് രൂപത്തിലാക്കി ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 7907649756, 9895701222
$ads={2}
➤ഗസ്റ്റ് ഫാക്കൽറ്റി നിയമനം
➧തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു.
➧ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത.
➧താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 9400475802.
കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു
➧ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
➧അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20-നും 45 -നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം.
➧കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
➧അപേക്ഷ മെയ് 25 -ന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാം ഫോണ്‍ : 0495 2414074,
ഇ മെയില്‍ : adfbeypore@gmail.com
Social Plugin