Type Here to Get Search Results !

കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ നിയമനം

 


കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സിൽ താഴെയുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നു. 

യോഗ്യത 

അപേക്ഷകർ പത്താം ക്ലാസ്സ് പാസായവരും കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റുമാർ, വിമുക്ത ഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. 


അപേക്ഷകർ ബയോഡാറ്റ (മൊബൈൽ നമ്പറും വയസ്സ്, യോഗ്യത , മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ) ഇമെയിൽ അയക്കണം. 


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തേണ്ടതിനാൽ ഇന്റർവ്യൂ തിയ്യതി അപേക്ഷകരെ പിന്നീട് അറിയിക്കുന്നതാണ് .

തെരെഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻഎസ്സി /കെവിപി ആയി സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കേണ്ടതാണ് .

 അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി : മെയ് 5. 


കുറിപ്പ് : ഇമെയിൽ അഡ്രസ് ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ഉറപ്പ് വരുത്തുക 


ഇമെയിൽ - postdirect.clt@gmail.com


കൂടുതൽ വിവരങ്ങൾക്ക് 


0495 2386166 


7907420624

below fold

bottom ad

new display theme