പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി-യുവാക്കാൾക്ക് അപേക്ഷിക്കാം.
പ്രായപരിധി
18-60. അപേക്ഷകർ പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരും പത്താംക്ലാസ് പാസായവരുമാകണം.
ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം തെളിയിക്കുന്ന രേഖകളും അപേക്ഷയും മെയ് 12 നകം
The Senior Superintendent of post offices, Palakkad Division, , Palakkad 678001
എന്ന വിലാസത്തിൽ അയയ്ക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം.
സംശയങ്ങൾക്ക് താഴെ തന്നിരിക്കുന്ന ഫോൺ നമ്പർ വഴി ബന്ധപ്പെടുക.
Social Plugin