പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റർ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തുന്നു. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും അഭിമുഖം.
തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തിൽ.
1. ബ്രാഞ്ച് മാനേജർ
🔶 ഡിഗ്രി, പ്രായപരിധി 23-28.
2. കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ-
🔶പ്ലസ്2, പ്രായപരിധി 18-26. 3.
3.ഫീൽഡ് സെയിൽസ് കൺസൾട്ടന്റ്
🔶പ്ലസ്2/ഡിഗ്രി, പ്രായപരിധി 18-30
4. ടീച്ചിംഗ് സ്റ്റാഫ്
🔶 പ്രായപരിധി 20-35
ടീച്ചിംഗ് സ്റ്റാഫ് വിഷയങ്ങൾ, യോഗ്യത എന്നിവ ക്രമത്തിൽ:
•ഹിന്ദി - ബി എ/ എം എ ഹിന്ദി
• അക്കൗണ്ടൻസി - ബികോം/എംകോം
• ഫിസിക്സ് - ബി. എസ്. സി/ എം. എസ്.സി ഫിസിക്സ്
•കെമിസ്ട്രി - ബി. എസ്. സി /എം. എസ്. സി കെമിസ്ട്രി.
• ബയോളജി - ബി.എസ്.സി ബോട്ടണി, സുവോളജി, മൈക്രോബയോളജി.
താത്പ്പര്യമുള്ളവർ ഏപ്രിൽ 17ന് രാവിലെ 10ന് ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത് ഹാജരാക്കിയാൽ മതി.
Last Date: 17/4/2021
ഫോൺ നമ്പർ
04912505435
Social Plugin