Type Here to Get Search Results !

ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) അവസരം.

 



ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) പുരുഷന്മാരിൽ നിന്നും വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 


Draughtsman 


ഒഴിവ്: 43 


യോഗ്യത: പ്ലസ് 2 സയൻസ് കൂടെ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) NTC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർക്കിടെക്ചർ/ ഡ്രാഫ്റ്റ്സ്മാൻഷിപ്പ് സർട്ടിഫിക്കറ്റ്. 


പ്രായം: 18 - 27 വയസ്സ് .


ശമ്പളം: 29,200 - 92,300 രൂപ .



Supervisor ( Store )



ഒഴിവ്: 11 


യോഗ്യത: ബിരുദം കൂടെ മെറ്റീരിയൽ മാനേജുമെന്റ് / ഇൻവെന്ററി കൺട്രോൾ/ സ്റ്റോർസ് കീപ്പിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 2 വർഷത്തെ പരിചയം 


പ്രായം: 18 - 27 വയസ്സ് 


ശമ്പളം: 25,500 - 81,100 രൂപ 



Radio Mechanic 



ഒഴിവ്: 4 


യോഗ്യത: പത്താം ക്ലാസ് കൂടെ റേഡിയോ മെക്കാനിക് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം അല്ലെങ്കിൽ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർലെസ് ഓപ്പറേറ്റർ & കീ ബോർഡ് കോഴ്സ് 


പ്രായം: 18 - 27 വയസ്സ് 


ശമ്പളം: 25,500 - 81,100 രൂപ 




Laboratory Assistant 


ഒഴിവ്: 1 


യോഗ്യത: പ്ലസ് 2, കൂടെ ലബോറട്ടറി അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിഫെൻസ് ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്ത പരിചയം


പ്രായം: 18 - 27 വയസ്സ്


ശമ്പളം: 21,700 - 69,100 രൂപ 



Multi Skilled Worker (Mason)



ഒഴിവ്: 100


യോഗ്യത: പത്താം ക്ലാസ് കൂടെ ബിൽഡിംഗ് കൺസ്ട്രക്ഷൻ ബ്രിക്സ് മേസൺ സർട്ടിഫിക്കറ്റ്


പ്രായം: 18 - 25 വയസ്സ്


ശമ്പളം: 18,000 - 56,900 രൂപ




Multi Skilled Worker (Driver Engine Static)




ഒഴിവ്: 150


യോഗ്യത: പത്താം ക്ലാസ് കൂടെ മെക്കാനിക് മോട്ടോർ 1 വെഹിക്കിൾസ് ട്രാക്ടർസ് സർട്ടിഫിക്കറ്റ്


പ്രായം: 18 - 25 വയസ്സ്


ശമ്പളം: 18,000 - 56,900 രൂപ




Store Keeper Technical



ഒഴിവ്: 150


യോഗ്യത: പ്ലസ്ടു കൂടെ എഞ്ചിനീയറിംഗ് ഉപകരണങ്ങൾ/ വാഹനങ്ങളുമായി ബന്ധപ്പെട്ട റോർ കീപ്പിംഗ് പരിജ്ഞാനം


അഭികാമ്യം: 3 വർഷത്തെ പരിചയം പ്രായം: 18 - 27 വയസ്സ്


ശമ്പളം: 19,900 - 63,200 രൂപ.



പൊതുവായ നിർദ്ദേശങ്ങൾ



(എ) പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. 


(ബി) ഒരു അപേക്ഷകൻ ഇന്ത്യയിലെ ഒരു പൗരനോ , അല്ലെങ്കിൽ ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ച ഒരു വ്യക്തിയോ ആയിരിക്കണം.


(സി )ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് & പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) യോഗ്യത നേടുന്ന ഉദ്യോഗാർഥി എഴുത്ത് പരീക്ഷയ്ക്ക് നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലഭിക്കുക. സ്ഥാനാർത്ഥികളെ അന്തിമമായി തിരഞ്ഞെടുക്കുന്നതിന് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുടെ മാർക്കിന്റെ വെയിറ്റേജ് ഇല്ല. 


(ഡി )എല്ലാ ട്രേഡുകൾക്കും അന്തിമ തിരഞ്ഞെടുപ്പിനായി ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) പാസാകുന്നത് നിർബന്ധമാണ്. 


(ഇ) അപേക്ഷ സമർപ്പിക്കുന്ന തീയതിയിലെ പത്താം ക്ലാസ് / ഹൈസ്കൂൾ പരീക്ഷാ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി മാത്രമേ സ്വീകരിക്കുകയുള്ളൂ. 



എല്ലാ ഒഴിവുകളിലേക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും 


അപേക്ഷാ ഫീസ് SC,ST,PWD: ഇല്ല മറ്റുള്ളവർ: 50 രൂപ 


ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം, തപാൽ വഴി ഏപ്രിൽ 4 ന് മുൻപായി എത്തുന്ന വിധം അപേക്ഷിക്കുക



നോട്ടിഫിക്കേഷൻ


വെബ്സൈറ്റ് 




below fold

bottom ad

new display theme