Type Here to Get Search Results !

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

 


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ബിരുദം.ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ പോലീസ് സർവീസ് (IPS) എന്നിവയടക്കം 24 സര്‍വീസുകളിലെ വിവിധ പെർമെനന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഈ എക്സാം നടത്തുന്നത്.
ഉന്നത സർക്കാർ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ യൂണിയന്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നതാണ് പ്രിലിമിനറി പരീക്ഷയിൽ ഉദ്യോഗാർഥികൾ നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾക്ക് ഉത്തരം കണ്ടെത്തി പരിശീലിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിലുള്ള ഗൈഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പരന്ന വായനയാണ് പ്രിലിമിനറി പരീക്ഷ വിജയിക്കുന്നതിന് ആവശ്യം. ഈ കടമ്പ കടന്നാൽ പിന്നെ മെയിൻ, തുടർന്ന് അഭിമുഖം. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.


പ്രായം


21 വയസ്സ് മുതൽ 32 വയസ്സ് വരെ.
OBC 3 വർഷം SC/ST 5 വർഷം എന്നിങ്ങനെ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.


യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.മാർക്ക് നിബന്ധന ഇല്ല കൂടാതെ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 21 വയസ്സ് തികഞ്ഞവരായിരിക്കണം. ഉയർന്ന പ്രായപരിധി 32 വയസ്സാണ്. എന്നാൽ ഒ.ബി.സി, എസ്.സി അല്ലെങ്കിൽ എസ്.ടി വിഭാഗത്തിന് ഇളവുകളുണ്ട്. ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് 10 വർഷം വരെ ഉയർന്ന പ്രായ പരിധി ഇളവ് ലഭിക്കും.

        ഗവൺമെൻ്റ് അംഗീകൃത പ്രൊഫഷണൽ, ടെക്നിക്കൽ ബിരുദങ്ങൾ നേടിയവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ് ഫൈനൽ പരീക്ഷ ജയിച്ചവർക്ക് ഇൻ്റേൺഷിപ്പ് പൂർത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇവർ ഇൻ്റർവ്യു സമയത്ത് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയത് ഉൾപ്പെടെയുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


🔷ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസ്‌ (ഐ.എഫ്‌.എസ്‌) 

ഐഎഎസ്‌., ഐപിഎസ്‌., പോലെ തന്നെയുള്ള ഓള്‍ ഇന്ത്യ സര്‍വീസാണ്‌ ഐഎഫ്‌എസ്‌. സിവില്‍ സര്‍വീസ്‌ പരീക്ഷയ്‌ക്കൊപ്പമാണ്‌ ഇതിന്റെയും പ്രിലിമിനറി പരീക്ഷ. മെയിന്‍, പേഴ്‌സണാലിറ്റി ടെസ്‌റ്റ് വേറെയാണ്‌.

ആനിമല്‍ ഹസ്‌ബന്‍ററി-വെറ്റിനറി സയന്‍സ്‌ ബോട്ടണി, കെമിസ്‌ട്രി, ജിയോളജി മാത്ത്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിറ്റിക്‌സ്, സുവോളജി എന്നിവയിലേതെങ്കിലും ഡിഗ്രി. കൂടാതെ അഗ്രിക്കള്‍ച്ചറിലോ, ഫോറസ്‌റ്ററിയിലോഎഞ്ചിനീയര്‍ ബിരുദധാരികള്‍ക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം.


ഗ്രൂപ്പ്‌ എ സര്‍വീസുകള്‍

1. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌
2. പി.ആന്‍ഡ്‌ ടി അക്കൗണ്ട്‌സ് ആന്‍ഡ്‌ ഫിനാന്‍സ്‌ സര്‍വീസ്‌
3. ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ് സര്‍വീസ്‌
4. റവന്യു സര്‍വീസ്‌ (കസ്‌റ്റംസ്‌ ആന്‍ഡ്‌ സെന്‍ട്രല്‍ എക്‌സൈസ്‌)
5. ഡിഫന്‍സ്‌ അക്കൗണ്ട്‌ സര്‍വീസ്‌
6. റവന്യു സര്‍വീസ്‌ (ഐ.ടി.)
7. ഫാക്‌ടറി സര്‍വീസ്‌
8. പോസ്‌റ്റല്‍ സര്‍വീസ്‌
9. സിവില്‍ അക്കൗണ്ട്‌ സര്‍വീസ്‌
10. റെയില്‍വേ ട്രാഫിക്‌ സര്‍വീസ്‌
11. റെയില്‍വേ അക്കൗണ്ട്‌ സര്‍വീസ്‌
12. റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ്‌
13. റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സ്
14. ഡിഫന്‍സ്‌ എസേ്‌റ്ററ്റ്‌സ് സര്‍വീസ്‌
15. ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌
16. ട്രേഡ്‌ സര്‍വ്വീസ്‌
17. കോര്‍പ്പറേറ്റ്‌ ലോ സര്‍വീസ്‌

ഗ്രൂപ്പ്‌ ബി സര്‍വീസുകള്‍


1. ആംഡ്‌ ഫോഴ്‌സ് സിവില്‍ സര്‍വീസ്‌
2. ഡല്‍ഹി, ആന്‍ഡമാന്‍, ലക്ഷദ്വീപ്‌ തുടങ്ങിയ സിവില്‍ സര്‍വീസുകള്‍
3. ഡല്‍ഹി, ആന്‍ഡമാന്‍, ലക്ഷദ്വീപ്‌ തുടങ്ങിയ പോലീസ്‌ സര്‍വീസുകള്‍
4. പോണ്ടിച്ചേരി സിവില്‍ സര്‍വീസ്‌
5. പോണ്ടിച്ചേരി പൊലീസ്‌ സര്‍വീസ്‌


തെരഞ്ഞെടുപ്പ് രീതി:


പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.

പ്രിലിമിനറി പരീക്ഷ:

രണ്ടു പേപ്പറായാണ് പരീക്ഷ. ഒന്നാം പേപ്പറിൽ അന്തര്‍ദേശീയ വിഷയങ്ങള്‍. ഇന്ത്യാ ചരിത്രം, സാമൂഹിക വികസനം, ജനറല്‍ സയന്‍സ്‌ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണുള്ളത്. 200 മാര്‍ക്കിന്‍റെ നൂറ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ ആണ് സമയം അനുവദിച്ചിരിക്കുന്നത്.

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്‌, ഡിസിഷന്‍ മേക്കിങ്ങ്‌, പ്രോബ്ലം സോള്‍വിങ്ങ്‌, ഇംഗ്ലീഷ്‌ ഭാഷാ പഠനം (10-ാം ക്ലാസ് ലെവല്‍) എന്നിവയാണ് രണ്ടാം പേപ്പറിൽ. ഇതും സമയക്രമം ആദ്യത്തേ പോലെ തന്നെയാണ്.

പ്രിലിമിനറി പരീക്ഷ എന്നത്‌ ഒരു സ്‌ക്രീനിങ്ങ്‌ ടെസ്‌റ്റു മാത്രമാണ്‌. ഇതു ജയിച്ചാൽ മാത്രമെ മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടാന്‍ സാധിക്കൂ. മറ്റൊരിടത്തും ഈ മാര്‍ക്ക്‌ പരിഗണിക്കില്ല.  ആദ്യം രണ്ടാമത്തെ പേപ്പറാണ്‌ നോക്കുന്നത്‌. ഇതിന്‌ മിനിമം പാസ്‌ മാര്‍ക്ക്‌ 33% വേണം. ഇതു കിട്ടിയാല്‍ മാത്രമേ ഒന്നാമത്തെ പേപ്പര്‍ നോക്കുകയുള്ളു. ഇതിന്റെ അടിസ്‌ഥാന ത്തിലാണ്‌ മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടുന്നത്‌.

മെയിന്‍ പരീക്ഷയിൽ 9 പേപ്പറാണുളളത്‌

1. പേപ്പര്‍ എ ഇന്ത്യന്‍ ലാംഗ്വേജ്‌ (300 മാര്‍ക്ക്‌)
2. പേപ്പര്‍ ബി ഇംഗ്ലീഷ്‌ (300 മാര്‍ക്ക്‌)
3. പേപ്പര്‍ ഒന്ന്‌ എസ്സേ (250 മാര്‍ക്ക്‌)
4. പേപ്പര്‍ രണ്ട്‌ ജനറല്‍ സ്‌റ്റഡീസ്‌ (250 മാര്‍ക്ക്‌)
5. പേപ്പര്‍ മൂന്ന്‌ ജനറല്‍ സ്‌റ്റഡീസ്‌ രണ്ട്‌ (250 മാര്‍ക്ക്‌)
6. പേപ്പര്‍ നാല്‌ ജനറല്‍ സ്‌റ്റഡീസ്‌ മൂന്ന്‌ (250 മാര്‍ക്ക്‌)
7. പേപ്പര്‍ അഞ്ച്‌ ജനറല്‍ സ്‌റ്റഡീസ്‌ നാല്‌ (250 മാര്‍ക്ക്‌)
8. പേപ്പര്‍ ആറ്‌ ഓപ്‌ഷണല്‍ സബ്‌ജക്‌ട് പേപ്പര്‍ രണ്ട്‌(250 മാര്‍ക്ക്‌)
9. പേപ്പര്‍ ഏഴ്‌ ഓപ്‌ഷണല്‍ സബ്‌ജക്‌ട് പേപ്പര്‍ രണ്ട്‌ (250 മാര്‍ക്ക്‌)

ഇതില്‍ ആദ്യത്തെ രണ്ടു പേപ്പറിന്റെ മാര്‍ക്ക്‌ കൂട്ടുന്നതല്ല. എന്നാല്‍ ഈ രണ്ടു പേപ്പറുകളും പാസായാല്‍ മാത്രമേ പിന്നീടുള്ള ഏഴു പേപ്പറുകള്‍ നോക്കുകയുള്ളു. ഈ ഏഴു പേപ്പറുകള്‍ക്ക്‌ ഓരോന്നിനും 250 മാര്‍ക്കു വീതം മൊത്തം 1750 മാര്‍ക്കാണ്‌. ഇത് നേടുന്നവരെ പേഴ്‌സണാലിറ്റി ടെസ്‌റ്റിന് (അഭിമുഖം) തെരഞ്ഞെടുക്കുന്നു. ഇതിന്‌ 275 മാര്‍ക്കാണ്‌. ഏഴു പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ്‌ മൊത്തം. ഈ മാർക്ക് നേടുന്നവർക്കാണ് സിവില്‍ സർവീസ് സെലക്ഷന്‍ ലഭിക്കുക.


അപേക്ഷ ഫീസ്


🔷100 രൂപയാണ് അപേക്ഷാ ഫീസ്.
🔷സ്ത്രീകൾ/SC/ ST/PwBD എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല .


യു പി എസ് സി പ്രധാന തീയതികൾ


🔶അറിയിപ്പ് തീയതി: 04.03.2021

🔶ആരംഭ തീയതി - 04.03.2021

🔶ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി - 24.03.2021

🔶ഫീസ് അടയ്ക്കേണ്ട അവസാന തീയതി - 23.03.2021

🔶പരീക്ഷ തീയതി- 27.06.2021


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാർത്ഥികൾ മാർച്ച് 24 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


നോട്ടിഫിക്കേഷൻ


Click here for apply 



below fold

bottom ad

new display theme