Type Here to Get Search Results !

റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം



റിസ്സർവ്വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പല റീജിയണൽ സോണുകളിലായി വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദം, MBA, പലവിഷയങ്ങളിലായുള്ള ബിരുദാനന്തര ബിരുദം, B-Tech എന്നിവ യോഗ്യതയായി ഉള്ളവർക്ക് അപേക്ഷിക്കാം.കേരളത്തിലുൾപ്പെടെ നാല് തസ്തികകളിലായി 350 ഓളം ഒഴിവുകൾ.



A)ജൂനിയർ എഞ്ചിനീയർ


ഒഴിവ്: 48

യോഗ്യത: 3 വർഷത്തെ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം കൂടെ ഒരു വർഷത്തെ പരിചയം 


പ്രായം: 20 - 30 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും) ശമ്പളം: 21,400 - 53,105 രൂപ 


അപേക്ഷാ ഫീസ് SC/ST/PWD/EXS: 50 രൂപ OBC/General/EWS: 450 രൂപ 



B)Officers in Grade 'B'(DR)- General



ഒഴിവ്: 270 

യോഗ്യത: ബിരുദം 


C)officers in Grade 'B' (DR) - DEPR



ഒഴിവ്: 29 

യോഗ്യത: ബിരുദാനന്തര ബിരുദം ( Economics / Econometrics / Quantitative Economics / Mathematical Economics / Integrated Economics Course/ Finance) അല്ലെങ്കിൽ PGDM/ MBA (ഫിനാൻസ്) 


D)Officers in Grade 'B' (DR) - DSIM



ഒഴിവ്: 23 

യോഗ്യത: PGDBA അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് M. Stat ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ IIT യിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (Statistics/ Mathematical Statistics/ Mathematical Economics/ Econometrics/ Statistics & Informatics/ Applied Statistics & Informatics)







 ശമ്പള സ്കെയിൽ


തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  അടിസ്ഥാന ശമ്പളം 35150 / - രൂപ മുതൽ തുടക്കത്തിൽ ലഭിക്കും.  കൂടാതെ  അലവൻസ് ഇനങ്ങളായ, ലോക്കൽ അലവൻസ്, വീട് വാടക അലവൻസ് എന്നിവയ്ക്കും അർഹതയുണ്ട്.   സമയാസമയങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച് കുടുംബ അലവൻസും ഗ്രേഡ് അലവൻസും, താമസ സൗകര്യമില്ലെങ്കിൽ / നൽകിയില്ലെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 15% ഭവന അലവൻസും നൽകും.

 കൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം പരിപാലിക്കുന്നതിനുള്ള ചെലവുകൾ നൽകൽ, പത്രം, ടെലിഫോൺ ചാർജുകൾ, പുസ്തക ഗ്രാന്റ്, താമസസൗകര്യത്തിനുള്ള അലവൻസ് തുടങ്ങിയവ,യോഗ്യത അനുസരിച്ച് ഒപിഡി ചികിത്സ / ആശുപത്രിയിൽ പ്രവേശിക്കുന്നതിനുള്ള മെഡിക്കൽ ചെലവുകൾ നൽകൽ എന്നീ ആനുകൂല്യങ്ങൾക്ക് പുറമെ പലിശരഹിത ഉത്സവ അഡ്വാൻസ്, ലീവ് ഫെയർ ഇളവ് (സ്വയം, പങ്കാളി, യോഗ്യതയുള്ള ആശ്രിതർക്ക് രണ്ട് വർഷത്തിലൊരിക്കൽ)  ഭവന നിർമ്മാണം, വാഹനം, വിദ്യാഭ്യാസം, ഉപഭോക്തൃ ലേഖനങ്ങൾ, പേഴ്സണൽ കമ്പ്യൂട്ടർ മുതലായവയ്ക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും അഡ്വാൻസുകളും ലഭ്യമാണ്.


 


അപേക്ഷാ ഫീസ്


SC,ST,PwBD: 100 രൂപ മറ്റുള്ളവർ: 850 രൂപ (ബി, സി, ഡി കാറ്റഗറി )


കേരളത്തിലെ ഒന്നാം ഘട്ട പരീക്ഷാ കേന്ദ്രങ്ങൾ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം. 


ലക്ഷദ്വീപിൽ കവരത്തി


അവസാന തീയതി


ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.


ജൂനിയർ എഞ്ചിനീയർ Notification.


Officers notification 

below fold

bottom ad

new display theme