Type Here to Get Search Results !

FACT ൽ അപ്രന്റീസ് ആകാൻ അവസരം.

 


ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഒരു വർഷത്ത അപ്രന്റീസ് ആകാൻ അവസരം.

തൊഴിൽമേഖലകളിൽ ഉള്ള പരിചയം ഉയർന്ന ജോലിക്കായ് ശ്രമിക്കുന്നവർക്ക്  ആവിശ്യമായി വരുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് ഇതൊരു മികച്ച അവസരം ആണ്.


ഗ്രാജുവേറ്റ് അപ്രന്റീസ്


ഒഴിവ്: 24

വിദ്യാഭ്യാസ യോഗ്യത:- താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ എഞ്ചിനീയറിംഗ് ബിരുദം. (ബിടെക് 1 ബിഇ (യുജിസി / എഐസിടിഇ) അംഗീകൃത റെഗുലർ കോഴ്സ്). 1.കമ്പ്യൂട്ടർ 2.കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് 3.സിവിൽ 4.കെമിക്കൽ 5.മെക്കാനിക്കൽ 6.ഇലക്ട്രിക്കൽ
ഇലക്ട്രോണിക്സ് 7.ഇൻസ്ട്രമെന്റേഷൻ കൺട്രോൾ 8.അപ്ലേഡ് ഇലക്ട്രോണിക്സ് ഇൻസ്ട്രമെന്റേഷൻ 9. ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റേഷൻ

യോഗ്യത:- എഞ്ചിനീയറിംഗ് ബിരുദവും ജനറൽ വിഭാഗത്തിന് യോഗ്യതാ പരീക്ഷയിൽ മിനിമം 60% മാർക്കും എസ്സി/എസ്ടി വിഭാഗത്തി ന് മിനിമം 50% മാർക്കും ഉണ്ടായിരിക്കണം.
ബിരുദം പാസായതിന് ശേഷം 3 വർഷം കവിയാൻ പാടില്ല പ്രായപരിധി: 25 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)

സ്റ്റൈപ്പന്റ്: 10,000 രൂപ


ടെക്നിക്കൽ (ഡിപ്ലോമ) അപ്രന്റീസ്


ഒഴിവ്: 57

യോഗ്യത: 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ (Chemical/ Computer/ Civil/ Electrical/ Electrical & Electronics/ Instrumentation/ Electronics & Instrumentation/ Instrument Technology/ Mechanical/ Commercial Practice), ഡിപ്ലോമ പാസായതിന് ശേഷം 3 വർഷം കവിയാൻ പാടില്ല

സ്റ്റൈപ്പന്റ്: 8,000 രൂപ

പ്രായപരിധി: 23 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)



അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


1)ഫാക്റ്റ് വെബ്സൈറ്റ് www.fact.co.in ലഭ്യമായ ഗ്രാജുവേറ്റ് / ഡിപ്ലോമ അപ്രന്റീസുകൾക്കുള്ള അപേക്ഷാ ഫോം 18.02.2021 ന് മുമ്പ് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഫാക്റ്റ് ട്രെയിനിംഗ് ആന്റ് ഡവലപ്മെന്റ് സെന്ററിൽ സമർപ്പിക്കേണ്ടതാണ്.


2)ഫോമിനൊപ്പം ഇനി പറയുന്ന രേഖകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി താഴെ പറയുന്ന വിലാസത്തിലേക്ക് ആയക്കേണ്ടതാണ്.


a) പത്താം ക്ലാസ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും. ഗ്രാജുവേറ്റ് വിഭാഗത്തിന് പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റും മാർക്കിലിസ്റ്റും കൂടി വെയ്ക്കേണ്ടതാണ്.


b) ഗ്രാജുവേറ്റ് / ഡിപ്ലോമ പാസ് സർട്ടിഫിക്കറ്റ് & മാർക്ക് ലിസ്റ്റ് .


c) sc /st വിഭാഗത്തിൽ ഉള്ളവർ ജാതി സർട്ടിഫിക്കറ്റും, ഒബിസി വിഭാഗത്തിൽ ഉള്ളവർ നോൺ-ക്രീമിലയർ (NCL) സർട്ടിഫിക്കറ്റും മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് EWS സർട്ടിഫിക്കറ്റും (തഹസിൽദാരോ അതിനു മുകളിലുള്ള ഓഫീസറോ നൽകുന്ന ആറ് മാസത്തിനുള്ളിലുള്ളതോ സാധുആയതോ ആയ സർട്ടിഫിക്കറ്റ്.) വികാലാംഗ വിഭാഗത്തിൽ ഉള്ളവർക്ക് മെഡിക്കൽ ബോർഡ് നൽകുന്ന PwBD സർട്ടിഫിക്കറ്റ്. (വികാലാംഗ വിഭാഗത്തിൽ ഉള്ളവരെ കമ്പ്യൂട്ടർ വിഭാഗത്തിലും കൊമേർഷ്യൽ പ്രാക്ടീസ് വിഭാഗത്തിലും മാത്രമേ പരിഗണിക്കുകയുള്ളൂ.), ആധാർ കാർഡ്.


d) H. R. ഡിപ്പാർട്മെന്റിൽ നിന്നും ലഭിക്കുന്ന ആശ്രിത സർട്ടിഫിക്കറ്റ് (ഫാക്ട് ജീവനക്കാരുടെ മക്കൾക്ക് മാത്രം).


ഇമെയിൽ ഐഡിയും ഫോൺ നമ്പറും ശ്രദ്ധയോട് കൂടി പൂരിപ്പിക്കേണ്ടതാണ്.ഇവ പിന്നീടുള്ള ആശയവിനിമയത്തിന് അത്യാവിശമാണ്.

3. അപൂർണവും മുകളിൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകൾ അടക്കം ചെയ്യാത്തതും ഒർജിനൽ സർട്ടിഫിക്കറ്റ് പകർപ്പ് ഇല്ലാത്തതും, വ്യക്തമല്ലാത്തതുമായ അപേക്ഷകൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിരസിക്കുന്നതായിരിക്കും. യോഗ്യരായ അപേക്ഷകരുടെ പട്ടിക www.fact.co.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .


4 . തിരഞ്ഞെടുക്കപ്പെട്ടവരെ അവരുടെ ഇ-മെയിൽ ഐഡിയിൽ നിയമന ഉത്തരവ് നല്കുന്നതുമായിരിക്കും.


5.CGPA Grade ലഭിച്ചിട്ടുള്ളവർ യൂണിവേഴ്സിറ്റി ബോർഡിന്റെ പെർസന്റേജ് കോൺവെർഷൻ ഫോർമുല അപേക്ഷയോടൊപ്പം അടക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം UPSCയുടെ കൺവെർഷൻ ഫോർമുല ബാധകമായിരിക്കും.


6. അപ്രൻറ്റീസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.mhrdnats.gov.in എന്ന വെബ് സൈറ്റിൽ സ്റ്റുഡൻറ് ക്യാറ്റഗറിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും കേരളത്തിൽനിന്നുള്ളവരും ആയിരിക്കണം.


7. എസ്സി, എസ്ടി , ഒബിസി, പിഡബ്ലൂബിഡി വിഭാഗക്കാർക്ക് നിയമാനുസ്യത വയസിളവിനു അർഹത ഉണ്ടായിരിക്കും.


8. യോഗ്യത ലിസ്റ്റ് തയ്യാറാകുമ്പോൾ അപക്ഷേകർക്ക് ഒരേ മാർക്ക് ലഭിച്ചാൽ ഡിഗ്രി ആപേഷകർക്ക് പന്ത്രണ്ടാം ക്ലാസ്സിലെ മുൻഗണന ക്രമത്തിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ലഭിച്ച മാർക്കും. ഡിപ്ലോമക്കാർക്ക് പത്താം ക്ലാസ്സിലെ മുൻഗണന ക്രമത്തിൽ മാത്സിനും സയൻസിനും ലഭിച്ച മാർക്കും പരിഗണിക്കുന്നതായിരിക്കും.


9. സ്റ്റൈപ്പന്റ് തുകയും പരിശീലന കാലയളവും അപ്രൻറ്റീസ്പഷിപ്പ് ആക്റ്റ് ന് അനുസ്യതമായിരിക്കും.

10. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ഫെബ്രുവരി 18 ആം തീയതിയാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.


11. ഫോമും, നിർദേശങ്ങൾ No.2ൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ രേഖകളും താഴെപ്പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്:


സീനിയർ മാനേജർ (ട്രെയിനിങ് & ഡെവലപ്മെൻറ്)
ഫാക്ട് ട്രെയിനിങ് & ഡെവലപ്മെൻറ് സെന്റർ
ഉദ്യഗമണ്ഡൽ
എലൂർ
എറണാകുളം ജില്ല, PIN-683501.


ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയ പ്രകാരം ഫെബ്രുവരി 18 നകം എത്തുന്ന വിധത്തിൽ അപേക്ഷിക്കുക.

Notification


below fold

bottom ad

new display theme