Type Here to Get Search Results !

കോവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങളും മറുപടിയും



  *കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങളും മറുപടിയും അറിയാം*


(കടപ്പാട്: ജില്ലാമെഡിക്കൽ ഓഫീസർ [ആരോഗ്യം]ആലപ്പുഴ )


കോവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും വിശദമായി വായിക്കാം.


❓ *വാക്സിൻ എല്ലാവർക്കുംഒരേസമയത്തുകിട്ടുമോ?*

  വാക്സിന്റെ ലഭ്യതയനുസരിച്ച് സർക്കാർ മുൻഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം. തുടർന്ന് കോവിഡ് പ്രതിരോധവുമായി മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും 50 വയസ്സ് കഴിഞ്ഞവർക്കും 50 വയസ്സിൽത്താഴെ ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകും.


❓ *വാക്സിൻ എല്ലാവരും നിർബന്ധമായും എടുക്കേണ്ടതാണോ?* സ്വമേധയാ തീരുമാനമെടുക്കാം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി നമ്മൾ സമ്പർക്കത്തിലാകുന്നവരെ രോഗവ്യാപനത്തിൽനിന്ന് സംരക്ഷിക്കാനും വാക്സിൻ എടുക്കേണ്ടതാണ്.


❓ *ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവിൽ പുറത്തിറങ്ങുന്ന വാക്സിൻസുരക്ഷിതമാണോ?* 


വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജൻസികൾ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്ത് വിതരണം നടത്തുന്നത്.


❓ *കോവിഡ്19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിൻ എടുക്കേണ്ടതുണ്ടോ?* രോഗലക്ഷണങ്ങളുള്ളവർ അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവർക്ക് രോഗബാധയുണ്ടായേക്കാം. അതിനാൽ അങ്ങനെയുള്ളവർ ലക്ഷണമുണ്ടായി 14 ദിവസത്തേക്കു വാക്സിൻ എടുക്കേണ്ടതില്ല.


❓ *കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്സിൻ എടുക്കേണ്ടതുണ്ടോ?*

 രോഗത്തിനെതിരേ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിന് ഒരിക്കൽ രോഗംവന്ന് ഭേദമായവർ വാക്സിൻ എടുക്കുന്നതാണ് ഉചിതം. ലഭ്യമായ നിരവധി വാക്സിനുകളിൽനിന്ന് ഒന്നോ രണ്ടോ വാക്സിനുകൾ വിതരണത്തിനായി തിരഞ്ഞെടുക്കുന്നത് എങ്ങനെ? സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റർ വാക്സിനുകൾക്കു ലൈസൻസ് നൽകുന്നത്. എന്നാൽ, എടുക്കുന്ന വാക്സിന്റെ നിർദേശിച്ചിട്ടുള്ള ഡോസുകൾ ഒരേ വാക്സിൻതന്നെയാണ് എടുക്കുന്നത്.

പ്രതിരോധത്തിനെടുക്കുന്ന വാക്സിനുകൾ മാറിമാറി എടുക്കാൻ പാടില്ല.


❓ *താപനില ക്രമീകരിച്ച് വാക്സിൻ സൂക്ഷിക്കാനും മറ്റുസ്ഥലങ്ങളിൽ എത്തിക്കാനുമുള്ള പ്രാപ്തി നമ്മുടെ രാജ്യത്തുണ്ടോ?*


26 കോടി നവജാത ശിശുക്കളുടെയും 29 കോടി ഗർഭിണികളുടെയും വാക്സിൻ ആവശ്യങ്ങൾ സാധ്യമാക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പു പരിപാടി ലോകത്തെതന്നെ വലിയ ശീതീകരണ സംവിധാനങ്ങളിലൊന്നാണ്.


❓ *മറ്റുരാജ്യങ്ങളിൽ നടപ്പാക്കുന്നപോലെ ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വാക്സിൻ ഫലപ്രദമാകുമോ?*


 മറ്റേതുരാജ്യം വികസിപ്പിച്ച വാക്സിനോളം ഫലപ്രാപ്തിയുള്ള വാക്സിനാവും നമ്മുടെരാജ്യത്ത് വിതരണം ചെയ്യുന്നത്. നിരവധിഘട്ടങ്ങളിലൂടെ സുരക്ഷയും ഫലപ്രാപ്തിയുമുറപ്പിക്കാൻ വാക്സിൻ ട്രയലുകൾ നടത്തിയിട്ടുണ്ട്.


❓ *ഞാൻ വാക്സിൻ സ്വീകരിക്കാൻ യോഗ്യനാണെന്ന് അറിയുന്നതെങ്ങനെയാണ്?*

 മുൻഗണനക്രമമനുസരിച്ച് രജിസ്റ്റർചെയ്തവർക്ക് വാക്സിൻ എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി നൽകിയിരിക്കുന്ന മൊബൈൽ ഫോണിൽ അറിയിക്കും.



❓ *ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത ഒരാൾക്ക് വാക്സിൻ ലഭിക്കുമോ?*


 കോവിഡ് വാക്സിൻ ലഭിക്കുന്നതിനു രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ മാത്രമേ വാക്സിൻ നൽകുന്ന സയമവും സ്ഥലവും ഗുണഭോക്താവിനു പങ്കിടുകയുള്ളൂ.


❓ *എന്തൊക്കെ രേഖകളാണ് വാക്സിൻ ലഭ്യമാക്കാനുള്ള രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്?*

 കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ പൊതുമേഖലാ ലിമിറ്റഡ് കമ്പനികൾ നൽകുന്ന ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്.


❓ *വാക്സിനേഷൻ സ്ഥലത്ത് ഫോട്ടോ പതിച്ച ഐ.ഡി. കാർഡ് കാണിക്കേണ്ടതുണ്ടോ?*


 രജിസ്ട്രേഷന് സമർപ്പിച്ച അതേ തിരിച്ചറിയൽ കാർഡ് വാക്സിൻ സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്. ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹാജരാക്കാത്തപക്ഷം വാക്സിൻ നൽകുമോ? രജിസ്ട്രേഷനുപയോഗിക്കുന്ന അതേ ഐ.ഡി. കാർഡ് വാക്സിൻ നൽകുന്ന ബൂത്തിൽ പരിശോധനയ്ക്കു നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.


❓ *വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ ഗുണഭോക്താവിനു വാക്സിനേഷൻ സംബന്ധിയായ തുടർവിവരങ്ങൾ ലഭ്യമാകുമോ?*


 നിർദിഷ്ട ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ചശേഷം സർട്ടിഫിക്കറ്റ് ലഭ്യമാക്കും.


❓ *കാൻസർ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നുകഴിക്കുന്നവർക്ക് വാക്സിൻ സ്വീകരിക്കാനാവുമോ?*


 പ്രമേഹം, കാൻസർ, രക്തസമ്മർദം തുടങ്ങി രോഗങ്ങൾ ഉള്ളവർ റിസ്ക് കൂടിയ വിഭാഗത്തിൽപ്പെടുന്നവരാണ്. അവർ വാക്സിൻ സ്വീകരിക്കേണ്ടതാണ്.


❓ *വ്യക്തികൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തൊക്കെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം?* വാക്സിനെടുത്തശേഷം അരമണിക്കൂർ വാക്സിനേഷൻ കേന്ദ്രത്തിലെ നിരീക്ഷണമുറിയിൽ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങി പ്രതിരോധമാർഗങ്ങൾ കർശനമായും തുടരണം.


❓ *കോവിഡ്19 വാക്സിനേഷനുണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെന്തെല്ലാം?* സുരക്ഷയുറപ്പാക്കിയശേഷം മാത്രമാണു വാക്സിൻ വിതരണം തുടങ്ങുന്നത്. എന്തെങ്കിലും ചെറിയപനി, വേദന തുടങ്ങി നിസ്സാര പാർശ്വഫലങ്ങളുണ്ടായേക്കാം.


❓ *എത്ര ഇടവേളയിൽ എത്ര ഡോസ് വാക്സിൻ സ്വീകരിക്കണം?*

 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.


❓ *എപ്പോഴാണ് ആന്റിബോഡികൾ രൂപപ്പെടുന്നത്?*


 ആന്റിബോഡികൾ സാധാരണയായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചകഴിയുമ്പോൾ വികസിക്കുന്നു.

        

  കോവിഡിനുള്ള വാക്സിൽ ആദ്യം പൊതുജനത്തിനായി എത്തിക്കുന്നത് ബ്രിട്ടൺ ആണ്. എന്നാൽ, ഈ സാഹചര്യത്തിൽ വ്യാജ കോവിഡ് വാക്സിനുകൾ വിപണിയിൽ എത്തിയേക്കാം എന്നാണ് ഇന്റർപോൾ നൽകുന്ന മുന്നറിയിപ്പ്. ഇന്റർനെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും അവ വിൽക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഇന്റർപോൾ നോട്ടീസ് നൽകി. ഓറഞ്ച് നോട്ടീസ് ആണ് വ്യാജ വാക്സിൻ സംബന്ധിച്ച് ഇന്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റർ പോൾ ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനാണ്.

കോവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയ്യാറെടുക്കണമെന്ന് നോട്ടീസിൽ പറയുന്നു. വ്യാജ വാക്സിനുകൾ വിൽക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിക്കുന്നുണ്ട്.കോവിഡ് വാക്‌സിൻ നൽകുവാൻ പേര് രജിസ്റ്റർ ചെയ്യണമെങ്കിൽ നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന വൺ ടൈം പാസ്സ്‌വേർഡ് (OTP) നൽകുക എന്നുള്ള അറിയിപ്പുകളും അവഗണിക്കുക. മുൻഗണനാ ക്രമം അനുസരിച്ച് ആരോഗ്യവകുപ്പിൽ പേര് രജിസ്റ്റർ ചെയ്യുന്നതാണ്. അതിനായ് ഫോണിൽ ലഭിക്കുന്ന വിവരങ്ങൾ നിങ്ങൾ നൽകേണ്ടതില്ല. ഇതേപ്പറ്റി ബോധവാന്മാരല്ലാത്തവരെ സാമ്പത്തികത്തട്ടിപ്പിനുള്ള മാർഗ്ഗമായി ഉന്നം വെയ്ക്കുന്ന ഓൺലൈൻ  തട്ടിപ്പു സംഘങ്ങളും സജീവമാണ്.സർക്കാർ തലത്തിലല്ലാതെ നിലവിൽ മറ്റാർക്കും വാക്‌സിന്റെ വിതരണ ചുമതല ഇല്ലെന്നും, അല്ലാതെ വിതരണത്തിനെത്തുന്നവ വ്യാജമാണെന്നും തിരിച്ചറിയുക. ഇതിനേപ്പറ്റി നിങ്ങളുടെ സുഹൃത്തുക്കളേയും, ചുറ്റുമുള്ളവരെയും ബോധവാന്മാരാക്കുക. സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.

below fold

bottom ad

new display theme