Type Here to Get Search Results !

തൊഴിലവസരങ്ങൾ

 



ഇന്ത്യൻ ആർമി പുതിയ റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലേയും കൂടാതെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേയും പുരുഷന്മാർക്ക് അപേക്ഷിക്കാം. കണ്ണൂരിലായിരിക്കും റാലി (ചിലപ്പോൾ മാറ്റം വരാം)


*) Soldier General Duty (All Arms)


യോഗ്യത: പത്താം ക്ലാസ്
പ്രായം: 17 2 - 21
ഉയരം: 166 cm നെഞ്ച്: 77 cm

Soldier Technical
യോഗ്യത: പ്ലസ് 2 സയൻസ്
പ്രായം: 17 12 - 23
ഉയരം: 165 cm നെഞ്ച്: 77 cm


*) Soldier Tech Nursing Assistant (AMC)/ Nursing Assistance വെറ്റിനറി


യോഗ്യത: പ്ലസ് 2 സയൻസ്
പ്രായം: 17 2 - 23
ഉയരം: 165 cm നെഞ്ച്: 77 cm

*) Soldier Clerk / Store Keeper Technical / Inventory Management (All Arms)
യോഗ്യത: പ്ലസ് 2
പ്രായം: 17 2 - 23
ഉയരം: 162 cm നെഞ്ച്: 77 cm


*) Soldier Tradesman (Dresser, Chef, Steward, Support Staff (ER), Tailor, Washermen & Artician Wood Work)


യോഗ്യത: പത്താം ക്ലാസ്
പ്രായം: 17 2 - 23
ഉയരം: 166 cm നെഞ്ച്: 76 cm


*) Soldier Tradesman (All Arms) (Mess Keeper and House Keeper)


യോഗ്യത: എട്ടാം ക്ലാസ്
പ്രായം: 17 2 - 23
ഉയരം: 166 cm നെഞ്ച്: 76 cm

ഭാരം നോട്ടിഫിക്കേഷനിൽ നൽകിയ ചാർട്ട് പ്രകാരമാണ് നോക്കേണ്ടത്. കൂടാതെ ലോക്കൽ, ലക്ഷദ്വീപ് കാർക്ക് ഉയരത്തിൽ ഇളവ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക.

Click here for notification 


======================

♦️പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് പുറത്താണ് അവസരം


*) Technical ഓഫീസർ


യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (Electronics & Communication / Electrical & Electronics / Electronics & Instrumentation/ Mechanical/Computer Science)
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 23,000 രൂപ


*) Scientific അസിസ്റ്റന്റ്


യോഗ്യത: ഡിപ്ലോമ (Electronics / Electronics & Communication / Electronics & Instrumentation Engineering)
പരിചയം: ഒരു വർഷം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 20,202 രൂപ


*) Junior Artisan


യോഗ്യത: ITI (Electronics / Electrical / Computers / Instrumentation/ Mechanical) ) പരിചയം: ഒരു വർഷം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,382 രൂപ

എല്ലാ ഒഴിവിനും നിയമാനുസൃത ഇളവ് ലഭിക്കും

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 3 ന് മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ.


Click here for notification


============================


♦️കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 1

യോഗ്യത: B.Tech (Civil) കൂടെ 3 വർഷത്ത പരിചയം അല്ലെങ്കിൽ B.Tech (Civil), M.Tech (structural Engineering) കൂടെ 2 വർഷത്തെ പരിചയം


പ്രായപരിധി: 45 വയസ്സ് 


ശമ്പളം: 42,500 രൂപ


ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 4 ന് മുമ്പായി എത്തുന്ന വിധം അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ.


Click here for notification


==============================


♦️റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിമുക്തഭടന്മാരിൽ നിന്നും സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


ആകെ ഒഴിവ്: 241 (കേരളത്തിൽ 3 ഒഴിവ്) യോഗ്യത: പത്താം ക്ലാസ്


വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. 

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ.

Click here for notification


==============================


♦️തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


യോഗ്യത

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന). സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും.

*)ഒരു ഒഴിവാണുള്ളത്.

*)പ്രതിമാസവേതനം 13,000 രൂപ.

*)കരാർ കാലാവധി ഒരു വർഷം.

*)ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.


==============================


♦️ജില്ലാ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഒൻപതിന്

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
*)അതത് ജില്ലയിലുള്ളവർക്ക് മുൻഗണന.

*)ബിരുദമാണ് യോഗ്യത.

*)പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം.

*)പ്രതിമാസ വേതനം 22,000 രൂപ.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി ഒൻപതിന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്:www.keralasamakhya.org.


==============================


♦️ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ കരാര്‍ നിയമനം.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ കരാര്‍ നിയമനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

*)പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം.

*)പ്രായപരിധി 2021 ജനുവരി ഒന്നിന് 25 - 45 വയസ്സ്.

*)പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ.

*)രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്.
പ്രതിമാസ വേതനം 19950 രൂപ.

*)ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ.

*)ഒരു വര്‍ഷത്തേക്കാണ് നിയമനം.

അപേക്ഷിക്കേണ്ട വിധം

ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.

below fold

bottom ad

new display theme