Type Here to Get Search Results !

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴിലിന് ധനസഹായം - എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വിവിധ പദ്ധതികൾ

 



ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴിലിന് ധനസഹായ സൗകര്യമൊരുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ വഴി സ്വയം തൊഴിൽ സംരംഭകർക്ക് നിരവധി സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കാം. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്പ്പകൾക്ക് ഈടാക്കുന്ന പലിശയുടെ ഭാരം ഒഴിവാകുന്നതോടൊപ്പം സബ്‌സിഡി ഉണ്ടെന്നതും  ഇത്തരം പദ്ധതികളെ ആകർഷകമാക്കുന്നു. നിലവിലെ പ്രധാന പദ്ധതികളെ പരിചയപ്പെടാം.

 

കെസ്റു(KESRU)

♦️അർഹത


കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേഡ് അണ്‍ എംപ്ലോയ്ഡ് 99(കെസ്റു 99) എന്ന പദ്ധതിയാണിത്. കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളതും വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളതും 21നും 50നും ഇടയില്‍ പ്രായമുള്ളതുമായ ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം.


♦️മുൻഗണന 


25 വയസ്സ് കഴിഞ്ഞ, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും (ഐടിഐ,ഐ ടി സി ,നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, നാഷനല്‍ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ്) ബിരുദധാരികളായ വനിതകള്‍ക്കും മുന്‍ഗണന.

$ads={1}

♦️നടപ്പാക്കൽ


ഈ പദ്ധതിയില്‍ നല്‍കുന്ന പ്രൊജക്ടുകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ വായ്പ അനുവദിക്കുന്ന തുകയുടെ  20 ശതമാനം (പരമാവധി 20000രൂപ) സബ്സിഡി ലഭിക്കും. പരമാവധി വായ്പ തുക ഒരു ലക്ഷം രൂപയാണ്. പദ്ധതി പ്രകാരം സ്വയംതൊഴിലിന് ധനസഹായം ലഭിക്കാനുള്ള അപേക്ഷ ഫോം എല്ലാ പ്രവൃത്തി ദിവസങ്ങളിലും അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങാം.


ജോബ് ക്ലബ്


കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്കായി വകുപ്പ് നടത്തുന്ന വിവിധോദ്യേശ സേവന കേന്ദ്രങ്ങളും അവയുടെ കീഴില്‍ തൊഴില്‍ രഹിതര്‍ നടത്തുന്ന ജോബ് ക്ലബുകളുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.


♦️അർഹത


 കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളവരായിരിക്കണം അപേക്ഷകര്‍. എംപ്ലോയ്മെന്റ് പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പ്രവൃത്തി കാര്യക്ഷത പരിശീലനം ലഭിച്ചവര്‍ക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. എന്നാല്‍ ഇത്തരക്കാര്‍ ആകെ ഗുണഭോക്താക്കളില്‍ 10 ശതമാനത്തില്‍ കവിയരുത്. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. (കുടുംബവരുമാനം എന്ന് ഉദ്ദേശിക്കുന്നത് ഗുണഭോക്താവിന്റെ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡില്‍ പേരുള്ള എല്ലാ അംഗങ്ങളുടെയും ആകെ വരുമാനമാണ്). 21നും 40 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.

മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഒരു ജോബ് ക്ലബില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അംഗങ്ങളാകാം. എന്നാല്‍ ഹോം നഴ്സ്, ഹോം മേഡ് എന്നീ ക്ലബുകളില്‍ വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.


♦️മുന്‍ഗണന


പ്രൊഫഷനല്‍/ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും തൊഴില്‍ രഹിത വേതനം വാങ്ങുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടാതെ സംസ്ഥാന വ്യവസായ പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തികാര്യക്ഷമത സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും സംസ്ഥാന ഐടിഐ, ഐടിസി, പോളിടെക്നിക്ക് എന്നിവയില്‍ ഏതിലെങ്കില്‍ നിന്നും ബിരുദ ട്രേഡുകളില്‍ പരിശീലനം നേടിയവര്‍ക്കും ജനശിക്ഷണ്‍ സന്‍സ്ഥാന്‍, റൂഡ് സെറ്റ് എന്നിവിടങ്ങളില്‍ നിന്നും തൊഴില്‍ പരിശീലനം നേടിയവര്‍ക്കും ബിരുദധാരികളായ വനിതകള്‍ക്കും മുന്‍ഗണന.


♦️നടപ്പാക്കൽ


എല്ലാ പ്രവൃത്തി ദിവസങ്ങളിലും പദ്ധതി അപേക്ഷകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ പരിശോധനയ്ക്ക് ശേഷം ജില്ലാതല സമിതിയ്ക്ക് കൈമാറും. അപേക്ഷകര്‍ അനുയോജ്യരാണോ, പ്രൊജക്ട് നടപ്പാക്കാന്‍ കഴിയുന്നതാണോ എന്നീ കാര്യങ്ങള്‍ ജില്ലാ തല സമിതി പരിശോധിച്ച് അംഗീകരിച്ച അപേക്ഷകള്‍ ധനകാര്യ സ്ഥാപനങ്ങല്‍ലേക്ക് ശുപാര്‍ശ ചെയ്യും. ഒരു ക്ലബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഓരോ ക്ലബിനും വായ്പ തുകയുടെ 25 ശതമാനം സബ്സിഡി നല്‍കും. (പരമാവധി രണ്ട് ലക്ഷം രൂപ). പ്രൊജക്ട് നടത്തിപ്പില്‍ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ വായ്പ തുകയുടെ 10 ശതമാനം ഓരോ അംഗവും തങ്ങളുടെ വിഹിതമായി ആദ്യം തന്നെ നിക്ഷേപിക്കണം.

$ads={2}

ശരണ്യ സ്വയംതൊഴില്‍ പദ്ധതി


കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, നിയമാനുസൃതം വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗം സ്ത്രീകള്‍ക്കായി 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പുതിയ സ്വയംതൊഴില്‍ പദ്ധതിയാണിത്. ഒരു വ്യക്തിയ്ക്ക് 50000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്നു. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25000 രൂപ) സബ്സിഡിയായി ലഭിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കാം.50000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മൂന്ന് ശതമാനം ഫ്ളാറ്റ് റേറ്റില്‍ പലിശ ഈടാക്കും.


♦️അർഹത 


 കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളതും വാര്‍ഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്തതും 18നും 55നും ഇടയില്‍ പ്രായമുള്ളതുമായ (അവിവാഹിതകള്‍ക്ക് 30 വയസ്സ് പൂര്‍ത്തിയാകണം) മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രകാരം സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രൊഫഷനല്‍/ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും ഐടി ഐ, ഐടിസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ബിരുദധാരികള്‍ക്കും മുന്‍ഗണന.


♦️പൊതുവിവരങ്ങൾ


ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കില്ല. പദ്ധതി പ്രകാരം സ്വയംതൊഴില്‍ ചെയ്യുന്നതിന് വായ്പ ലഭിക്കാനുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നല്‍കണം. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പദ്ധതിക്കായി ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ തല സമിതി മുമ്പാകെ വയ്ക്കുകയും ജില്ലാതല സമിതി ഉദ്യോഗാര്‍ത്ഥിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു. ജില്ലാ തല സമിതി അപേക്ഷ പാസാക്കിയവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ വേണ്ട സംരംഭ വികസന പരിശീലനം റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഐഒബികള്‍ (ആര്‍എസ്ഇടിഐ) വഴി നല്‍കിയ ശേഷം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന വായ്പ അനുവദിക്കുന്നു. വായ്പ തിരിച്ചടവ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ബന്ധപ്പെട്ട ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നടത്താം.

ശയ്യാവലംബരും നിത്യരോഗികളുമായ ( അക്യൂട്ട് കിഡ്നി പ്രോബ്ലം, കാന്‍സര്‍ ,മാനസിക രോഗം, ഹിമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്‍മാരുള്ള അശരണരും തൊഴില്‍ രഹിതരുമായ വനിതകളെയും ഭിന്നശേഷിക്കാരായ വനിതകളെയും ശരണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷമായി ഉയര്‍ത്തി. ശരണ്യ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നവര്‍ക്ക് ജോലി ലഭിച്ചാലും അവര്‍ ആരംഭിച്ച സംരംഭവും തിരിച്ചടവും നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാമെന്ന ഉറപ്പില്‍ അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കാം.

നല്ല രീതിയില്‍ സംരംഭം നടത്തിക്കൊണ്ടുപോകുകയും ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടയ്ക്കുകയും ചെയ്തവര്‍ക്ക് സംരംഭം വിപുലീകരിക്കാന്‍ ജില്ലാ തല സമിതിയുടെ ശുപാര്‍ശ പ്രകാരം ആദ്യ വായ്പ തുകയുടെ 80 ശതമാനത്തില്‍ കുറയാത്ത തുക ഒരിക്കല്‍ മാത്രം തുടര്‍ വായ്പയായി കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നല്‍കുന്ന ശരണ്യസ്വയംതൊഴില്‍ പദ്ധതി ആനുകൂല്യത്തിന് ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാകുകയോ ചെയ്ത സ്ത്രീകള്‍ക്ക് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാം. 



നവജീവൻ പദ്ധതി  (മുതിർന്ന പൗരൻമാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.)



കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരൻ (50-65) മാർക്കുള്ള സ്വയംതൊഴിൽ പദ്ധതി.


♦️അർഹത


*       എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.


*       പ്രായപരിധി 50 നും 65 നും മദ്ധ്യേ ആയിരിക്കണം.


*       വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.


 


♦️മുൻഗണന

 


1 .     എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നിലവിൽ യഥാസമയം പുതുക്കിക്കൊണ്ടിരിക്കുന്നവർ.


2 .     അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതാണ്. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാർ എന്നിവരെ ആദ്യം പരിഗണിക്കുന്നതാണ്.


3 .     അനുവദിക്കുന്ന വായ്പയിൽ 25% ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിന്  ലഭ്യമാക്കുന്നതാണ്.



♦️വായ്പ / തിരിച്ചടവ്


*       വായ്പ തുക പരമാവധി 50000/- രൂപയായിരിക്കും.


*       വായ്പയുടെ 25% സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.


*        തിരിച്ചടവും പലിശയും ധനകാര്യസ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.


*       ക്രഡിറ്റ് ഗ്യാരണ്ടി സ്കീമിൽ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല.


♦️നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ


ജില്ലാ ദേശാസാൽകൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, കേരളബാങ്ക്, കെ.എസ്.എഫ്.ഇ, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന പദ്ധതിയിൻ കീഴിൽ വായ്പ ലഭിക്കുന്നതാണ്.

$ads={1}

♦️പൊതുവിവരങ്ങൾ


ഒന്നിലധികം അപേക്ഷകർ ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിയ്ക്കും വായ്പയ്ക്കും സബ്സിഡിയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.


ഫോണ്‍: 0483 2734904,0471 230138.

below fold

bottom ad

new display theme