Type Here to Get Search Results !

ഇന്ത്യൻ എയർഫോഴ്‌സിൽ അവസരം



ഇന്ത്യൻ എയർ ഫോഴ്സ് അവിവാഹിതനായ പുരുഷന്മാരിൽ നിന്നും എയർമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .


വിദ്യാഭ്യാസ യോഗ്യത :


ഗ്രൂപ്പ് എക്സ് ട്രേഡിലേക്ക്(എഡ്യൂക്കേഷൻ ഇൻസ്ട്രക്റ്റർ ട്രേഡ് ഒഴികെ)


ഗണിതവും ഫിസിക്സസും ഇംഗ്ലീഷും പഠിച്ച് കുറഞ്ഞത് ആകെ 50 ശതമാനം മാർക്കോടെ പ്ലസ് 2/ഇന്റർമീഡിയേറ്റ്/ തത്തുല്യ ജയം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50 ശതമാനം മാർക്കോടെ സർക്കാർ അംഗീകൃത പോളിടെക്നിക്കിൽ നിന്നുള്ള ത്രിവത്സര ഡിപ്ലോമ.ഡിപ്ലോമതലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കും നേടിയിരിക്കണം. ( ഡിപ്ലോമതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയം അല്ലെങ്കിൽ ഇന്റർമീഡിയേറ്റ്/പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. 


ഗ്രൂപ്പ് വൈ ട്രേഡിലേക്ക് (ഇന്ത്യൻ എയർ ഫോഴ്സ്,മ്യൂസിഷ്യൻ ട്രേഡ് ഒഴികെ)


ഏതു ശാഖയിലും ഉള്ള പ്ലസ് 2/ഇന്റർമീഡിയേറ്റ്/തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം.ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും വേണം. അല്ലെങ്കിൽ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സിൽ കുറഞ്ഞത് ആകെ 50 ശതമാനം മാർക്കും വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും കരസ്ഥമാക്കണം.( വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയം അല്ലെങ്കിൽ ഇന്റർമീഡിയേറ്റ്/ പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം )


ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ്


  പ്ലസ് 2 ഇന്റർമീഡിയേറ്റ്/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് ആകെ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ മാത്രം 50 ശതമാനം മാർക്കും ഉള്ളവർ ആയിരിക്കണം 


പ്രായം :

2001 ജനുവരി 16 നും 2004 ഡിസംബർ 29 നും ഇടയിൽ ജനിച്ചവർ.


ശാരീരിക യോഗ്യത :

152.5 സെന്റീമീറ്റർ ഉയരവും അഞ്ച് സെന്റീമീറ്റർ നെഞ്ച് വികസിപ്പിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കണം. ഒരു തരത്തിലും സർജറിക്കും വിധേയമായിരിക്കരുത്.നല്ല കേൾവി ശക്തിയും ആരോഗ്യകരമായ ദന്ത നിരയും ഉണ്ടായിരിക്കണം. ലോകത്തിന്റെ ഏതു കോണിലും ഏത് കാലാവസ്ഥയിലും ജോലിയെയ്യുന്നതിന് അനുഗുണമായ ആരോഗ്യവും ഉണ്ടായിരിക്കണം.


ശമ്പളം :

പരിശീലന സമയത്ത് 14,600 വീതം സ്റ്റൈപന്റായി ലഭിക്കും. പരിശീലനത്തിന് ശേഷം ഗ്രൂപ്പ് എക്സ് ട്രേഡിലുള്ളവർക്ക് ആരംഭത്തിൽ 33,100 രൂപയും ഡി എയും ലഭിക്കും. ഗ്രൂപ്പ് വൈ, മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലുള്ളവർക്ക് 26,900 രൂപയും ഡി എയും ലഭിക്കും. കൂടാതെ ഇരു ട്രേഡിലുള്ളവർക്കും യാത്രബത്ത,കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബത്ത,ഹൈ ആൾട്ടിട്യൂഡ് അലവൻസ്, ഹോസ്റ്റൽ സബ്സിഡിറ്റി അടക്കമുള്ള നിരവധി ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. 


അപേക്ഷാ ഫീസ്: 250 രൂപ 


അവസാന തീയതി :

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 7 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ.


Click here for notification


Click here for apply 

below fold

bottom ad

new display theme