Type Here to Get Search Results !

കേരള പി.എസ്.സി, പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷാ തീയതികൾ

 കേരള പി.എസ്.സി നടത്തുന്ന പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. നാല് ഘട്ടങ്ങളിലായി ഫെബ്രുവരി 20 മുതൽ പരീക്ഷ നടത്തും. 


ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷിച്ച (Confirmation നൽകിയ) എല്ലാ തസ്തികയും അഡ്മിഷൻ ടിക്കറ്റിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ PSC ഓഫീസിലേക്ക് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇപ്പോൾ കൂട്ടിച്ചേർത്ത തസ്തികയിലേക്ക് ഫെബ്രുവരി 5 വരെ കൺഫർമേഷൻ നൽകാം.


ഒരു ഘട്ടത്തിൽ മൂന്നോ നാലോ ജില്ലകൾ 


പരീക്ഷയെഴുതാൻ ഉറപ്പുനൽകിയവരുടെ എണ്ണം ജില്ലാതലത്തിൽ ക്രോഡീകരിച്ചാണ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നത്. മൂന്നോ നാലോ ജില്ലകൾക്ക് ഒരുദിവസം പരീക്ഷ നടത്തേണ്ടി വരും. എത്ര തസ്തികകളിൽ അപേക്ഷിച്ചവരാണെങ്കിലും ഏതെ ങ്കിലും ഒരു ജില്ലയിലെ പരീക്ഷ എഴുതിയാൽ മതിയാകും. അതിന്റെ മാർക്ക് കണക്കിലെടുത്താണ് എല്ലാ തസ്തികയുടെയും പ്രാഥമികപരീക്ഷയിലെ വിജയം നിശ്ചയിക്കുന്നത്. അപേക്ഷിച്ച തസ്തികകൾക്കനുസരിച്ച് ഓരോന്നിനും പ്രത്യേകം കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച് പട്ടിക തയ്യാറാക്കിയാണ് രണ്ടാമത്തെ മുഖ്യ പരീക്ഷ നടത്തുന്നത്. മാർച്ചിനുമുൻപ് പ്രാഥമികപരീക്ഷ പൂർത്തിയാക്കിയാൽ ജൂണിനും ഓഗസ്റ്റിനുമിടയിൽ രണ്ടാം പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്.




below fold

bottom ad

new display theme