Type Here to Get Search Results !

വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക തൊഴിലവസരങ്ങൾ



മലപ്പുറം ജില്ലയിൽ സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ

മലപ്പുറം പെരിന്തൽമണ്ണ സഖി-വൺസ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.

സെന്റർ അഡിമിനിസ്ട്രേറ്റർ, കേസ് വർക്കർ, കൗൺസലർ, ഐ.ടി സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 

*സെന്റർ അഡിമിനിസ്ട്രേറ്റർ, കേസ് വർക്കർ തസ്തികകൾക്ക് എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ യോഗ്യത.

*കൗൺസലറിന് എൽ.എൽ.ബി/ക്ലിനിക്കൽ സൈക്യാട്രിയിൽ പി.ജിയും

*ഐ.ടി സ്റ്റാഫിന് ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത.

എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയം അഭികാമ്യം. 

*അപേക്ഷകർ സ്ത്രീകളായിരിക്കണം.

=>അപേക്ഷ വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്, മലപ്പുറം- 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ

 അല്ലെങ്കിൽ 

 ഇ- മെയിൽ വഴിയോ സമർപ്പിക്കണം.

അവസാന തീയതി : ജനുവരി 23.


Email - wpompm@gmail.com


കോഴിക്കോട് ജില്ലയിൽ ജല അതോറിറ്റിയിൽ 


കോഴിക്കോട്: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റിയുടെ മലാപറമ്പ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറൽ സബ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 

പദ്ധതി പൂർത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വർഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 

*യോഗ്യത: സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ *ജനുവരി 20ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപറമ്പ് ഓഫീസിൽ രാവിലെ 10.30 നും 12.30നും ഇടയിൽ ഹജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


എറണാകുളം ഭവന നിർമാണ ബോർഡിൽ 


എറണാകുളം: ഭവന നിർമ്മാണ ബോർഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. 

*അവസാന തീയതി :ജനുവരി 22.

*മിനിമം യോഗ്യത : എസ്.എസ്.എൽ.സി പാസായ 40 വയസിനു മുകളിൽ പ്രായമുളള വനിതകൾ.

*മുൻകാലങ്ങളിലുള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്ക് - 04842369059


പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്ട്രേറ്റർ, സെക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. 

*കേസ് വർക്കർ തസ്തികയിലേക്ക് : എൽ.എൽ.ബി/ എം.എസ്.ഡബ്ല്യ യോഗ്യതയും മൂന്ന് വർഷം പ്രവൃത്തി പരിചയവും വേണം.

*ശമ്പളം 15,000 രൂപ.

*സെന്റർ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് : എൽ.എൽ.ബി/എം.എസ്.ഡബ്ല്യ യോഗ്യതയും അഞ്ച് വർഷം പ്രവൃത്തി പരിചയവും വേണം.

* ശമ്പളം 22,000 രൂപ. 

*സൈക്കോ സോഷ്യൽ കൗൺസിലർക്ക് :എം.എസ്.ഡബ്ല്യൂ  /എം.എ/എം.എസ്. സി. സൈക്കോളജി/ എം.എ. സോഷ്യാളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. 

വനിതാ ശിശു മേഖലകളിലെ പ്രവൃത്തി പരിചയമാണ് പരിഗണിക്കുക. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 22നകം നേരിട്ട് ഹാജരാജി പേര് രജിസ്റ്റർ ചെയ്യണം.

പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന.


വിദേശത്ത് നേഴ്സ് ഒഴിവ്


കേരള സർക്കാർ ODEPC വഴി അബുദാബിയിലേക്ക് പുരുഷ നഴ്സ് (കരാർ) ഒഴിവിലേക്ക് നിയമനം നടത്തുന്നു. 

*യോഗ്യത: B.Sc/ PBBSc/ MSc Nursing പരിചയം: 3 വർഷം പ്രായപരിധി: 40 വയസ്സ് ശമ്പളം: AED 5000 (ഏകദേശം 99,000 രൂപ) 

*ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് മുൻപായി അപേക്ഷിക്കുക.

*വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് ക്ലിക് ചെയ്യുക.


വെബ്സൈറ്റ് 


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻസ്ട്രക്ടർ കം കെയർ ടേക്കർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 


*ഒഴിവ്: 1

*യോഗ്യത: പത്താം ക്ലാസ്, ജിംനേഷ്യത്തിൽ രണ്ടുവർഷത്തിൽ കുറയാത്തെ പരിചയം

*ശമ്പളം: 22,000 രൂപ. 

*അപേക്ഷാ ഫീസ് General,OBC: 700 രൂപ് SC,ST: 140 രൂപ 

ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. എന്നിട്ട് നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ ജനുവരി 27 ന് മുൻപായി എത്തുന്ന വിധം ഡോക്യുമെന്റ്സ് അയക്കുക. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് 


below fold

bottom ad

new display theme