2021 ജനുവരി 15 നു മന്ത്രി ശ്രീ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ .
♦️ *തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവ ബത്ത, ക്ഷേമ നിധി ഫെബ്രുവരിയിൽ, 3 ലക്ഷം പേർക്ക് കൂടി തൊഴിൽ.*
♦️ *നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി 15 രൂപക്ക്, ഭക്ഷ്യകിറ്റ് തുടരും*,
സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി
♦️ *'എല്ലാ വീട്ടിലും ഒരു ലാപ്പ്ടോപ്പ്', കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി*.
മത്സ്യത്തൊഴിലാളികൾ, പട്ടികവിഭാഗങ്ങൾ, അന്ത്യോദയ വീടുകളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നൽകും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 25 ശതമാനം സബ്സിഡി നൽകും.
♦️ *ലൈഫ് മിഷൻ പദ്ധതിയിലൂടെ കൂടുതൽ പേർക്ക് വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്*.
2020-21 ൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഒന്നരലക്ഷം വീടുകൾ കൂടി നിർമ്മിക്കും.ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ 1000 കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നും ധനമന്ത്രി അറിയിച്ചു.
⭕കിറ്റിന് പുറമേ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കും.
⭕വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ .
⭕സ്വകാര്യ പങ്കാളിത്തത്തില്‍ അറവ് മാലിന്യ സംസ്‌കരണ പദ്ധതി
⭕ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്‌സിഡി സ്‌കീം
⭕പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി.
⭕ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപ
⭕ലൈഫ് മിഷനില്‍ നിന്ന് 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും.
⭕തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍.
⭕കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും
⭕പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി.
⭕നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു
⭕ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും.
⭕തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി.
⭕സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും.
⭕റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.
⭕ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും.
⭕സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു.
⭕റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
⭕ശമ്പളപരിഷ്‌കരണം ഏപ്രില്‍ മുതല്‍; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും.
⭕അംഗണവാടി ടീച്ചര്‍മാര്‍ക്ക് അലവന്‍സ് 2000 രൂപ വര്‍ധിപ്പിച്ചു, ഹെല്‍പ്പര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു.
⭕ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും.
⭕മൃഗങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യം.
⭕ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യ 5 വര്‍ഷം 50 ശതമാനം വാഹന നികുതി ഇളവ്.
⭕കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കും, 3000 സിഎന്‍ജി ബസുകള്‍ക്ക് 50 കോടി, വികാസ് ഭവനില്‍ കെഎസ്ആര്‍ടിസി സമുച്ചയം
♦️ റബ്ബർ തറവില കൂട്ടി, നെല്ല്, നാളികേരം എന്നിവയുടെ സംഭരണവില കൂട്ടി.
♦️1000 അധ്യാപക തസ്തിക ഉടൻ;
♦️സർവ്വകലാശാല നവീകരണത്തിന് 2000 കോടി
♦️സര്‍ക്കാര്‍ കോളേജുകൾക്ക് 500 കോടി
♦️അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി
♦️500 പോസ്റ്റ് ഡോക്ടററൽ ഫെല്ലോഷിപ്പ്.
♦️30 മികവിന്‍റെ കേന്ദ്രങ്ങൾ.
*8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
*5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും.
*ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും
*15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
*നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി.
*കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി.
*നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി.
*ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പൽപ്പുവിന്റെ പേര് നൽകും.
*സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും.
*വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും.
*20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
*സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.
*കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
*എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും.
*കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല.
*മികച്ച യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്.
*സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി.
*30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും.
*കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ
*തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍.
*അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ.
*കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി.
*ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി.
*തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും.
*പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി.
*പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി.
*കയര്‍മേഖലയ്ക്ക് 112 കോടി വകയിരുത്തി.
*കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി.
*കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍.
*തരിശുരഹിത കേരളം ലക്ഷ്യം.
*കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.
*ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി.
*മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി.
*ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ.
*കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും.
*ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു.
*വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകള്‍. മരുന്ന് വീട്ടിലെത്തും.
*ഭഷ്യസുരക്ഷക്ക് 40 കോടി . ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി രൂപ.
*കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. ഇതിലേക്കായി 50 കോടി ബജറ്റില്‍നിന്ന് അനുവദിക്കും.
*കടല്‍ഭിത്തി നിര്‍മ്മാണത്തിന് 150 കോടി.
*മത്സ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിന് 60 കോടി.
*മൂന്നാറിലേക്ക് പൈതൃക തീവണ്ടി.
*തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി.
*കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി.
*യുവ ശാസ്ത്രജ്ഞര്‍ക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്
*വയനാടിന് കോഫി പാര്‍ക്ക്.
*ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി.
*ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും.
*ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യുനപക്ഷ ക്ഷേമത്തിന് 42 കോടി.
*റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.
*ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും.
*കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍; 3000 ബസുകള്‍ക്ക് 50 കോടി.
*ഇ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്.
*കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്സി പുനസംഘടിപ്പിക്കും.
*ക്രൈം മാപ്പ് ഉണ്ടാക്കും,ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും. ഇതിനായി കുടുംശ്രീകള്‍ക്ക് 20 കോടി.
*മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി.
*ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി.
"സർ, പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെ 2021-22 ലേയ്ക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാൻ ആരംഭിക്കട്ടെ."
നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...
ബഡ്ജറ്റ് പ്രസംഗത്തിന്റെ പൂർണ രൂപത്തിനായി
👇👇👇👇
Social Plugin