സ്കൂൾ / കോളേജുകൾ തുറക്കുമ്പോൾ അധികൃതരും രക്ഷിതാക്കളും പാലിക്കാനായി സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
* കോവിഡ് പോസിറ്റീവായ രോഗികളുടെ വീടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ സ്കൂളുകളിൽ വരരുത് .
* വിദ്യാലയങ്ങളിൽ മതിയായ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണം. സ്കൂൾ/കോളജ് പരിസരം, ഫർണീച്ചറുകൾ, സ്റ്റേഷനറി, സ്റ്റോർ റൂം, വാട്ടർടാങ്ക്, അടുക്കള, ക്യാന്റീൻ, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളെല്ലാം അണുവിമുക്ത മാക്കേണ്ടതാണ്.
* കോവിഡ്-19 നൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാൽ കുടി വെള്ള ടാങ്ക്, കിണറുകൾ, മറ്റു ജല സ്രോതസുകൾ എന്നിവ നിർബന്ധമായും അണു വിമുക്തമാക്കണം. ഇതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
* സ്കൂളുകളിലും കോളജുകളിലും മാസ്ക്, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ സജജീകരിക്കേണ്ടതാണ് .
* കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം കുട്ടികൾ ക്ലാസുകളിലിരിക്കേണ്ടത് .സ്റ്റാഫ് റൂമിലും നിശ്ചിത അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കണം .ഓഫീസ് റും ഉൾപ്പെടെ പൊതുജന സമ്പർക്കം വരുന്ന സ്ഥലങ്ങളിലും സാമുഹിക അകലം പാലിക്കേണ്ടതാണ് .
* കുടിവെളളം ലഭ്യമാകുന്ന സ്ഥലം, കൈകഴുകുന്ന സ്ഥലം, വാഷ് റൂം തുടങ്ങിയ ഭാഗങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി നിശ്ചിത അകലത്തിൽ മാർക്ക് ചെയ്യണം .
* കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഘട്ടങ്ങളിൽ ആരോഗ്യ പരിശോധനാ സൗകര്യമൊരുക്കണം സ്കൂൾ വാഹനത്തിനുളളിലും മറ്റു വാഹനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വാഹനത്തിന്റെ ജനാലകൾ തുറന്നിടണം. കർട്ടൻ ഉപയോഗിക്കരുത്.
ഇക്കാര്യങ്ങളെല്ലാം തങ്ങളുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാ രക്ഷകർത്താക്കളും ഉറപ്പു വരുത്തുക.
Social Plugin