Type Here to Get Search Results !

വിജയ് ചിത്രം മാസ്റ്റർ വ്യാജ പതിപ്പുകൾ ചോർന്നതായി റിപ്പോർട്ട്.



 ചെന്നൈ: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വിജയ് ചിത്രം മാസ്റ്റർ ചോർന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കമുളള പ്രധാന ഭാഗങ്ങൾ ആണ് റിലീസിന് തൊട്ട് മുൻപായി ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാണകമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന് നിർമ്മാണ കമ്പനി ആരോപിച്ചു. മാസ്റ്റർ കഴിഞ്ഞ ദിവസം വിതരണക്കാർക്കായി പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഈ ഷോക്കിടെയാണ് ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങൾ ചോർന്നത് എന്നാണ് കരുതുന്നത്. 

     

  വിതരണക്കമ്പനിയായ സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണ് ചിത്രം ചോർത്തിയത് എന്നാണ് നിർമ്മാണ കമ്പനി ആരോപിക്കുന്നത്.

ഈ ജീവനക്കാരനെതിരെ നിർമ്മാണ കമ്പനി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് കാരണം പത്ത് മാസത്തോളമായി അടച്ചിട്ട തിയറ്ററുകൾ മാസ്റ്റർ റിലീസോട് കൂടി കേരളത്തിൽ അടക്കം നാളെ തുറക്കാനിരിക്കുകയാണ്.

   

  പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനുമായി എത്തുന്ന ലോകേഷ് കനകരാജിന്റെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റർ.


       കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് മാസ്റ്ററിന്റെ വരവ് പുത്തൻ ഉണർവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് റിലീസിന് മുൻപ് ചിത്രം ചോർത്തിയിരിക്കുന്നത്.സിനിമയുടെ വ്യാജ പതിപ്പുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത് എന്ന് മാസ്റ്ററിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു. 

           

ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്.

''പ്രിയപ്പെട്ടവരേ, മാസ്റ്റർ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വർഷത്തെ അധ്വാനത്തിന് ശേഷമാണ്. തിയറ്ററിൽ നിങ്ങളെല്ലാവരും മാസ്റ്റർ കണ്ട് ആസ്വദിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ചോർന്ന ഭാഗങ്ങൾ ദയവ്ചെയ്ത് പ്രചരിപ്പിക്കരുത്. ഒരു ദിവസം കൂടി മാസ്റ്ററിനായി കാത്തിരിക്കൂ" എന്ന് ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു. 

    

മാസ്റ്ററിന് പിന്തുണയുമായി തമിഴ് സിനിമയിലെ മറ്റ് സംവിധായകരും ചലച്ചിത്ര പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.

below fold

bottom ad

new display theme