കേരള സർവ്വകലാശാലയുടെ ഓഫീസുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ
കാഷ്വൽ ലേബറർമാരുടെ പുതിയ ലിസ്റ്റ് തയ്യാറാക്കുന്നതിനായി, എഴുത്തും
വായനയും അറിയാവുന്ന, കായികക്ഷമതയുളളവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിശ്ചിത തീയതിയ്ക്ക് മുൻപ് തന്നെ സർവ്വകലാശാല റിക്രൂട്ട്മെന്റ് പോർട്ടൽ (https://recruit.keralauniversity.ac.in/)
വഴി ഓൺലൈനായി സമർപ്പിച്ചിരിക്കണം.
ഈ വിജ്ഞാപനത്തിന്റെ തീയതി മുതൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ
പരിഗണിക്കുകയുളളൂ. ജനറൽ ഒ.ബി.സി വിഭാഗക്കാർക്ക് 100/- രൂപയും പട്ടിക
ജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40/- രൂപയുമാണ് അപേക്ഷ ഫീസ്. റിക്രൂട്ട്മെന്റ്
പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ഫീസ് ഓൺലൈനായി
അടയ്ക്കുന്നതിന് സാധിക്കും.
അപേക്ഷകർക്കുള്ള നിബന്ധനകൾ:
പ്രായപരിധി 01.01.2020-ന്
കുറഞ്ഞ പ്രായപരിധി:
30 വയസ്സ് പൂർത്തിയായിരിക്കണം.
ഉയർന്ന പ്രായപരിധി:
ജനറൽ- 45 വയസ്സ്,
ഒ.ബി.സി- 48 വയസ്സ്,
പട്ടികജാതി/പട്ടികവർഗ്ഗം- 50 വയസ്സ് കവിയാനും പാടില്ല.
• ഉയർന്ന പ്രായപരിധിയിലുളള ഒ.ബി.സി/പട്ടികജാതി/പട്ടികവർഗ്ഗം വിഭാഗ
ത്തിലുളളവർ ജാതി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന
സാക്ഷ്യപ്രതം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
• വിദ്യാഭ്യാസ യോഗ്യത: വിജ്ഞാപന തീയതിയ്ക്കകം ഏഴാം തരം
പാസ്സായിട്ടുളളവരും, പത്താം തരം പാസ്സായിട്ടില്ലാത്തവരുമായിരിക്കണം.
SSLC-യോ മറ്റ് തത്തുല്യ പരീക്ഷകളോ പാസ്സായവരുടെ അപേക്ഷകൾ
പരിഗണിക്കുന്നതല്ല. എട്ടാം തരത്തിന്
താഴെ വിദ്യാഭ്യാസമുളളവരെ
ക്ലീനർ/ സ്വീപ്പർ തസ്തികകളിലേയ്ക്ക് മാത്രം പരിഗണിക്കുന്നതാണ്.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റാണ് പരിഗണിക്കുന്നത്. ഏഴാംതരം മുതൽ ഒൻപതാംതരം വരെ പാസ്സായിട്ടുളളവർ സ്കൂൾ റിക്കോർഡ്സ് പ്രകാരമുളള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
പത്താംതരം/ തത്തുല്യ കോഴ്സ് പഠിച്ചവർ ടി സർട്ടിഫിക്കറ്റിന്റെ കവർപേജ്, ഒന്നാം പേജ് എന്നിവയും, പരീക്ഷ പാസ്സായിട്ടില്ലായെന്ന് തെളിയിക്കുന്നതിനായി അവസാനം എഴുതിയ പരീക്ഷയുടെ മാർക്ക് ഷീറ്റും അപ്‌ലോഡ് ചെയ്യണം.
• ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയിൽ വിജ്ഞാപന തീയതിയ്ക്ക് മുൻപായി പത്താംതരം/ തത്തുല്യ കോഴ്സ് പാസ്സായിട്ടുളളതായി കാണുന്നപക്ഷം ടി അപേക്ഷകൾ അയോഗ്യമാക്കപ്പെടുന്നതാണ്.
• മേൽവിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡ് അപ്‌ലോഡ് ചെയ്യണം.
• എ.പി.ൽ/ബി.പി.ൽ കാറ്റഗറിയുടെ തെളിവിലേയ്ക്കായി റേഷൻ കാർഡ്
( നമ്പർ, പേര് വിവരങ്ങൾ അടങ്ങുന്ന പേജുകൾ) അപ്‌ലോഡ് ചെയ്യണം.
സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനനതീയതിയും അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മറ്റ് ഔദ്യോഗിക രേഖകളിൽ
(ആധാർ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡ് / റേഷൻ കാർഡ്) നിന്നും
വിഭിന്നമാകരുത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.
റിക്രൂട്ട്മെന്റ് പോർട്ടലിൽ നൽകിയിട്ടുളള നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാ
ക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേയ്ക്ക് അയയ്
ക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പിന്നീടുളള ആവശ്യത്തിനായി
എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത് നിശ്ചിത വലിപ്പത്തിലുളള പകർപ്പ് തയ്യാറാക്കി വച്ചതിനുശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 0471-2386272
എന്ന ഫോൺ നമ്പരിൽ പ്രവ്യത്തി ദിവസങ്ങളിൽ 10.05AM - 5.15PM
വരെയുളള സമയങ്ങളിലോ, ada8@keralauniversity.ac.in
എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷകൾ 14.01.2021-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
Social Plugin