Type Here to Get Search Results !

സിസേറിയൻ കഴിഞ്ഞവരാണോ? നിങ്ങൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ.

 


സിസേറിയൻ എന്ന വാക്ക് നാമെല്ലാം കേട്ടിട്ടുള്ളതാണ്. എന്നാൽ സിസേറിയൻ പറയുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല അനുഭവിക്കുമ്പോൾ‌. അത്രക്കേറെ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ് സിസേറിയൻ. വേദന രഹിതമായ പ്രസവമാണെങ്കിലും പലപ്പോഴും ഇതിന്റെ പാർശ്വഫലങ്ങൾ സിസേറിയന് ശേഷമാണ് നമുക്ക് മനസ്സിലാവുന്നത്. ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും എല്ലാം സിസേറിയന് ശേഷം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതിലുപരി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും നമുക്ക് സിസേറിയന് ശേഷം ഉണ്ടാവുന്നുണ്ട്.

സിസേറിയന് ശേഷം ആരോഗ്യം പല വിധത്തില്‍ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

സിസേറിയൻ കഴിഞ്ഞാൽ ആരോഗ്യം പൂർണ അവസ്ഥയിൽ എത്താൻ വളരെയധികം സമയം എടുക്കുന്നു. ഇതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരിക്കും പറഞ്ഞാൽ സിസേറിയന് ശേഷമാണ് പലപ്പോഴും യഥാർത്ഥ വേദനകൾ അനുഭവിക്കേണ്ടി വരുന്നത്. ചിലരില്‍ ദീർഘകാലത്തേക്ക് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നു. സിസേറിയന് ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്..


അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നിട്ടും പലരും സിസേറിയൻ എന്ന അവസ്ഥക്ക് വേണ്ടി വാദിക്കുന്നു. സാധാരണ പ്രസവം നടക്കാത്ത അവസ്ഥയിൽ അമ്മക്കും കുഞ്ഞിനും അപകടമുണ്ടാവുന്ന സാഹചര്യത്തിലാണ് പലപ്പോഴും സിസേറിയൻ അനുവദിക്കുന്നത്. എന്നാൽ ഇന്ന് പലരും ഡോക്ടറോട് അങ്ങോട്ട് പറഞ്ഞ് സിസേറിയൻ മതിയെന്ന് പറയുന്നു. എന്നാൽ ഇത്തരം അവസ്ഥകൾ ചില കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.


🔵ശരീരം ചലിപ്പിക്കാൻ


ശരീരം ചലിപ്പിക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ അത് പിന്നീട് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. ആദ്യം നേഴ്‌സിന്റെ സഹായത്തോടുകൂടിയും ശേഷം നിങ്ങള്‍ക്ക് സ്വയമായും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരം പെട്ടന്നു പഴയ അവസ്ഥയിലേക്ക് എത്താന്‍ സഹായിക്കുന്നതാണ്. അല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. വിട്ടുമാറാത്ത നടുവേദനയിലേക്കും മറ്റ് അവസ്ഥകളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.


🔵മുറിവ് ഉണങ്ങാൻ കാലതാമസം


മുറിവ് ഉണങ്ങാൻ കാലതാമസം നേരിടുന്ന അവസ്ഥകൾ പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ സമയമെടുത്താണ് മുറിവ് ഉണങ്ങുന്നതെങ്കിൽ അത് ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. ഡോക്ടര്‍ പറഞ്ഞ വിധത്തിലുളള മരന്നുകള്‍ ഉപയോഗിക്കുക. ഇത് സിസേറിയന്‍ കഴിഞ്ഞുള്ള മുറിവ് പെട്ടന്ന് ഉണങ്ങാന്‍ ഇത് സഹായിക്കും. മുറിവുണ്ടായ ഭാഗം ഈര്‍പ്പം തട്ടാതെ സംരക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലും അണുബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ആരോഗ്യത്തിന് പിന്നീട് പല വിധത്തിൽ വില്ലനായി മാറുന്നു.


🔵ഭക്ഷണക്രമം


സിസേറിയൻ പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന അവസ്ഥകൾ ചില്ലറയല്ല. സിസേറിയന്‍ കഴിഞ്ഞാല്‍ കുറച്ചുദിവസം നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. സിസേറിയനു മുന്‍പം ശേഷവും ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതാണ് , ഭക്ഷണം കഴിക്കാതിരിക്കുകയോ അല്‍പ്പം മാത്രം കഴിക്കുകയോ വേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.


🔵ഭാരം എടുക്കുമ്പോൾ


സിസേറിയൻ കഴിഞ്ഞവർ മാത്രമല്ല സാധാരണ പ്രസവിക്കുന്നവരും ഭാരം എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എന്നാൽ സിസേറിയന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ സിസേറിയന്‍ നടന്ന ശരീരഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുറിവ് സ്റ്റിച്ച് വിടുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു.


🔵ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം


സിസേറിയന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. സിസേറിയന്‍ കഴിഞ്ഞാല്‍ മുറിവ് ഉണങ്ങുന്നവരെ ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്. ഇത് പെട്ടന്നുള്ള മുറിവുണങ്ങുന്നതിന് സഹായിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഉറക്കം സുഖപ്രദമായുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതാണ്. സുഖപ്രദമായ ഉറക്കം നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ വിശ്രമം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.


🔵വ്യായാമം ശ്രദ്ധിക്കണം


വ്യായാമത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കാരണം തടി കൂടിയത് കുറക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. പ്രസവ ശേഷം ശരീരഭാരം കുറയാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പെട്ടന്നുതന്നെ ആരംഭിക്കേണ്ട. ഇത് ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്. അതുകൊണ്ട് വ്യായാമം തിടുക്കത്തിൽ ചെയ്യേണ്ടതില്ല. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.


🔵കുഞ്ഞിനടുത്ത് തന്നെ ഉറങ്ങുക


കുഞ്ഞിനെ ഉറക്കുമ്പോൾ അതിന്‍റെ അടുത്ത് തന്നെ കിടന്നുറങ്ങുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി നിങ്ങള്‍ ബെഡിലോ മറ്റിടങ്ങളിലോ കിടക്കുന്നത് ഒഴിവാക്കുക. കഴിവതും കുഞ്ഞിനടുത്ത് തന്നെ കിടക്കുക. കാരണം ഇത് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കേണ്ടിവരുന്ന പ്രയത്‌നം ഒഴിവാക്കുന്നതാണ്. കൂടുതല്‍ തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സിസേറിയന്‍ മുറിവിനടുത്ത് സമ്മര്‍ദ്ദം ഉണ്ടാവുന്നതാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.


🔵ലൈംഗിക ബന്ധം ഒഴിവാക്കുക


സാധാരണ പ്രസവമാണെങ്കിലും ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. എന്നാൽ സിസേറിയൻ ആണെങ്കിൽ അൽപം കൂടുതൽ ശ്രദ്ധിക്കണം. സിസേറിയന്‍ കഴിഞ്ഞ് കുറച്ച് നാളുകള്‍ ലൈംഗിക ബന്ധം ഒഴിവാക്കുക. ഡോക്ടര്‍ നിങ്ങളോട് 40 ദിവസം മുന്‍കരുതല്‍ എടുക്കണമെന്ന പറയുകയാണെങ്കില്‍ ആ ദിവസങ്ങളില്‍ തീര്‍ച്ചയായും സെക്‌സ് ഒഴിവാക്കുക. ഇത് കൂടുതൽ പ്രതിസന്ധികളാണ് ജീവിതത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിൽ അൽപം കരുതല്‍ എടുക്കുക.

സ്നേഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കും ഈ അറിവുകൾ ഷെയർ ചെയ്യുക.

below fold

bottom ad

new display theme