Type Here to Get Search Results !

ഏഴു തസ്തികകളിലേക്ക് താത്ക്കാലിക,കരാർ,ഡെപ്യൂട്ടേഷൻ നിയമനങ്ങൾ - 2021

 


1.*ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്*

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
ജനുവരി ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.  ഫോൺ:0471-2724740.

2*മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിൽ കരാർ നിയമനം*
മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. swd.kerala.gov.in, www.cmdkerala.net എന്നീ വെബ്സൈറ്റുകളിൽ 15 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളുടെ വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.

3*യുവജന കമ്മീഷനിൽ കരാർ നിയമനം*
സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം അപേക്ഷ ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.

4*നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നിയമനം*

വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ (ശമ്പള സ്‌കെയിൽ 68700-110400)/ ജോയിന്റ് ഡയറക്ടർ (ശമ്പള സ്‌കെയിൽ 55350-101400) തസ്തികയിലുള്ളവരിൽ നിന്നും തത്തുല്യമായ തസ്തികയിൽ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണിക്കുന്നതിന് മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകർക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതിനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകൾ/ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും പെൺകുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും പത്ത് വർഷത്തെ പരിചയം വേണം.
നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളതും പദ്ധതി നിർവഹണ രംഗത്ത് 15 വർഷത്തിലധികം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകൾക്ക് കരാർ നിയമനത്തിനായി അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗസ്ഥർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കണം.
കരാർ നിയമനത്തിനുള്ള അപേക്ഷയിൽ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, സേവനപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം ലഭ്യമാക്കണം

5*ഡെപ്യൂട്ടേഷൻ നിയമനം*
പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നതും കേന്ദ്ര/ സംസ്ഥാന/ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണ നിർവഹണ പ്രക്രിയയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളതുമായ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 11. വിശദവിവരങ്ങൾക്ക്: www.dop.lsgkerala.gov.in


6*കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം: കാഴ്ച പരിമിരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം*

കൊല്ലം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് ലോവർ, ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ് 2020 ജനുവരി ഒന്നിന് 18-41. ശമ്പളം: 25,200-54,000 രൂപ.
ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവർഗവിഭാഗം മാത്രം) ഉദ്യോഗാർഥികളെ പരിഗണിക്കും.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 18ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

7*എൽ.ബി.എസ്. സെന്ററിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്*
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുക.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും ജനുവരി എട്ടിന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന്റെ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: courses.lbs@gmail.com. ഫോൺ: 2560333, 8547141406.

below fold

bottom ad

new display theme