Type Here to Get Search Results !

കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.




സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിയമനം
നടത്തുന്നതിന് വേണ്ടി കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 
6506 ഒഴിവുകൾ.
യോഗ്യത
*അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ
*അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ:
ബിരുദം
*ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ:
ബിരുദം പക്ഷേ പ്ലസ്റ്റുവിന് മാത്തമാറ്റിക്സിൽ
60% മാർക്ക് വേണം
അല്ലെങ്കിൽ
ബിരുദ തലത്തിലുള്ള വിഷയങ്ങളിലൊന്നായി
സ്റ്റാറ്റിസ്റ്റിക്സ് വേണം
*മറ്റുള്ള തസ്തികകൾ:
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.
*പ്രായം: 18 - 32 വയസ്സ്
*വയസ്സിളവ്
SC,ST: 5 വർഷം
OBC: 3 വർഷം
PWD: 10 + വർഷം
ESM: 3 വർഷം
അപേക്ഷാ ഫീസ്
സ്ത്രീകൾ, SC,ST,PWD,ESM: ഫീസ് ഇല്ല
മറ്റുള്ളവർ: 100 രൂപ

 സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ്റെ (എസ്.എസ്.സി). ssc.nic.in
എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം.
2021 ജനുവരി 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 
മേയ് 29 മുതൽ ജൂൺ ഏഴ് വരെയാണ് പരീക്ഷ.

പരീക്ഷ
ടയർ-I, II, III, IV എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പരീക്ഷ.

കംപ്യൂട്ടറധിഷ്ഠിത ടയർ-I, II പരീക്ഷകൾ പാസാകുന്നവർക്ക് വിവരണാത്മക രീതിയിലുള്ള ടയർ-III പരീക്ഷയെഴുതാം.
 ടയർ-IV സ്കിൽ ടെസ്റ്റാണ്. 
ഈ നാല് കടമ്പകളും വിജയിക്കുന്നവർക്ക് രേഖാ പരിശോധനയ്ക്ക് ശേഷം നിയമനം ലഭിക്കും. ടയർ-I പരീക്ഷയിൽ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക. ഓരോ തെറ്റുത്തരത്തിനും 0.5 മാർക്ക് വീതം കുറയും.

വിജ്ഞാപനം ശരിക്ക് വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനുമായി ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

DOWNLOAD CGL MORE INFORMATION  (pdf)



ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.
IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളി ലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.
ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കയാണ് നിയമനം ലഭിക്കുക.
കേരളത്തിൽ ഉൾപ്പെടെ ഇത്തവണ *6,500+* ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലും പരീക്ഷാ സെന്ററുകളുണ്ട്
രണ്ടു-മൂന്ന് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെ ടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.
തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ *₹47,600* മുതൽ *₹1,51,100* രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർ ക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)

പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾ ക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു. ഈ സുവർണ്ണാവസരം ഒരു കാരണവശാ ലും നഷ്ടപ്പെടുത്തരുത്. കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. 

മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്. അത് കൊണ്ട് തന്നെ കേന്ദ്രസർക്കാർ ജോലികളിൽ മലയാളികൾ വളരെ കുറവാണ്.


പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

below fold

bottom ad

new display theme