പബ്ളിക് അതോറിറ്റിയിൽ നിന്ന് അപേക്ഷകന് വിവരങ്ങൾ നൽകാൻ
നിയുക്തനായ ഉദ്യോഗസ്ഥനാണ് പി.ഐ.ഒ. ഈ നിയമം നടപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുളള ഉദ്യോഗസ്ഥനാണ് പി.ഐ.ഒ.
അപേക്ഷകൻ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട പബ്ളിക് അതോറിറ്റിയുടെ കൈവശമുളളതോ, അവർക്ക് നിയമാനുസൃതം പ്രാപ്യമാകുന്നതോ
ആയ വിവരങ്ങൾ, നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് അപേക്ഷകർക്ക് ലഭ്യമാക്കുക, വിവരം നൽകാൻ കഴിയാത്ത കേസുകളിലെടുക്കുന്ന തീരുമാനങ്ങൾ
കാര്യകാരണസഹിതം രേഖാമൂലം അപേക്ഷകരെ അറിയിക്കുക എന്നിവയാണ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരുടെ പ്രധാന ചുമതലകൾ. മറ്റ് ഔദ്യോഗിക
കൃത്യങ്ങളോടൊപ്പമാണ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരും അസിസ്റ്റന്റ്
പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരും ആ നിലയിലുള്ള അവരുടെ ചുമതലകൾ
നിർവ്വഹിക്കേണ്ടത്.
IMPORTANT
വിവരങ്ങൾ അപേക്ഷകന് നൽകേണ്ടത് പബ്ളിക് ഇൻഫർമേഷൻ
ഓഫീസറാണ് (PIO)
വിവരാവകാശ നിയമപ്രകാരമുളള അപേക്ഷ തീർപ്പാക്കുന്ന കാര്യത്തിൽ
പൂർണ്ണ അധികാരം പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO)
മാത്രമാണ്
> PIO യുടെ പേരിലും ഒപ്പോടും കൂടി മാത്രമേ കത്തിടപാടുകൾ
നടത്താൻ പാടുള്ളൂ.
> പബ്ളിക് അതോറിറ്റിയിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ
ഇടപെടാനാവില്ല.അപേക്ഷ തീർപ്പാക്കുന്നതിന് വേണ്ടി പബ്ളിക് അതോറിറ്റിയിലെ മറ്റ്
ഏതു ഉദ്യോഗസ്ഥരുടെയും സഹായം PIOക്ക് തേടാവുന്നതാണ്
> ഇപ്രകാരം സഹായം ആവശ്യപ്പെട്ടിട്ടും PIOക്ക് സഹായം
നൽകിയില്ലായെങ്കിൽ ആ ഉദ്യോഗസ്ഥനെ PIO ആയി കണക്കാക്കി
ശിക്ഷിക്കുവാൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്.
** വിവരങ്ങൾ ലഭിക്കുന്നതിന് 10 രൂപയുടെ ഫീസോടുകൂടിയ അപേക്ഷ
സമർപ്പിക്കണം.
>ദാരിദ്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാർക്ക് ഫീസ് വേണ്ട
> എന്നാൽ അത് തെളിയിക്കുന്നതിനുളള രേഖ അവർ ഹാജരാക്കിയിരിക്കണം
> ഇംഗ്ളീഷ്, ഹിന്ദി, പ്രാദേശിക ഔദ്യോഗിക ഭാഷ ഇവയിലേതെങ്കിലും
ഭാഷയിൽ അപേക്ഷ സമർപ്പിക്കാം
> ഒരു സ്ഥാപനത്തിന്റെ പേരിൽ അപേക്ഷ നൽകാനാവില്ല. (സെക്രട്ടറി,
പ്രസിഡന്റ് എന്നിങ്ങനെ മാത്രം രേഖപ്പെടുത്തിക്കൊണ്ട്).
>വിവരം എന്താവശ്യത്തിനാണെന്ന് അപേക്ഷകനോട് ചോദിക്കാൻ പാടില്ല.
അപേക്ഷ മറ്റൊരു പബ്ളിക് അതോറിറ്റിയുമായി ബന്ധപ്പെട്ടതാണെങ്കിലും
സ്വീകരിക്കേണ്ടതാണ്.
> ഇപ്രകാരമുളള അപേക്ഷ 5 ദിവസത്തിനകം ബന്ധപ്പെട്ട സ്ഥാപനത്തിന്
കൈമാറി ആ വിവരം അപേക്ഷകനെ അറിയിച്ചിരിക്കണം.
ഇപ്രകാരമുള്ള അപേക്ഷ തീർപ്പാക്കുന്നതിന് ചിലപ്പോൾ 35 ദിവസങ്ങൾ വരെ എടുത്തേക്കാം.
വിവരങ്ങൾക്കുള്ള അപേക്ഷ
വിവരാവകാശ നിയമം ഒരു User friendly Act ആയിട്ടാണ് കണക്കാക്കുന്നത്.
അതുകൊണ്ട് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് ആവശ്യമുളള എല്ലാ
സഹായവും ഉദ്യോഗസ്ഥർ ചെയ്തു കൊടുക്കേണ്ടതാണ്. അപേക്ഷകന് അപേക്ഷ എഴുതാനാവില്ലായെങ്കിൽ ഉദ്യോഗസ്ഥർ അപേക്ഷകനെ സഹായിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിനായി അപേക്ഷകന് ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് വകുപ്പ് 5(3)ൽ അനുശാസിക്കുന്നു. ഇത് പി.ഐ.ഒ.യുടെ
മാത്രം കർത്തവ്യമല്ല. പബ്ളിക് അതോറിറ്റിയിലെ എല്ലാവർക്കും ബാധകമാണ്. ഇതിൽ
നിന്ന് ഒരു ഉദ്യോഗസ്ഥനും ഒഴിഞ്ഞു മാറാനാവില്ല.
അപേക്ഷാ ഫീസ്
10 രൂപയുടെ ഫീസ് സഹിതം ഇംഗ്ളീഷ്, ഹിന്ദി, പ്രാദേശിക ഔദ്യോഗിക ഭാഷ
ഇവയിലേതെങ്കിലും ഭാഷയിലായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷയിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചോ അല്ലെങ്കിൽ 10 രൂപ ട്രഷറിയിൽ
0070-60-118-99 receipts under RTI Act എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ചെലാൻ
അടയ്ക്കുകവഴിയോ അതല്ലങ്കിൽ . PIO/APIO ക്ക് 10 രൂപ നേരിട്ട് നൽകി റസീറ്റ്
വാങ്ങിയോ, അതുമല്ലെങ്കിൽ PIO / APIOയുടെ പേരിലുളള ഡിമാന്റ് ഡ്രാഫ്റ്റ്
ബാങ്കേർഴ്സ് ചെക്ക് പേ ഓർഡർ വഴിയോ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
IMPORTANT
കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ദേശാസാൽകൃത ബാങ്കുകൾ, എൽ.ഐ.സി.,
ബി.എസ്.എൻ.എൽ, റയിൽവേ, മറ്റു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ
എന്നിവിടങ്ങളിൽ വിവരാവകാശ നിയമപ്രകാരമുളള അപേക്ഷ സമർപ്പിക്കുമ്പോൾ
അപേക്ഷാ ഫീസ് ഇന്ത്യൻ പോസ്റ്റൽ ഓർഡറായും അടയ്ക്കാവുന്നതാണ്. എന്നാൽ ആ സ്ഥാപനങ്ങൾ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുകയില്ല. ഫീസ് സംബന്ധിച്ച ചട്ടങ്ങൾ നിർമ്മിക്കാനുളള അധികാരം ബന്ധപ്പെട്ട appropriate government നും
competent authority കൾക്കും ഉള്ളതിനാൽ ഫീസ് ഘടനയും അത് സ്വീകരിക്കുന്ന രീതിയ്ക്കും ഒരു ഏകീകൃത സ്വഭാവം ഇല്ല. ഉദാഹരണമായി കേരളത്തിൽ അപേക്ഷ
ഫീസ് 10 രൂപയാണ്. എന്നാൽ പഞ്ചാബിൽ 50 രൂപയും ആന്ധ്രപ്രദേശിലെ
ഗ്രാമങ്ങളിലാകട്ടെ ഫീസ് ഈടാക്കുന്നതേയില്ല.
അപേക്ഷ തീർപ്പാക്കൽ
ഫയലുകളിൽ അനാവശ്യകൊറി വച്ച് ഫയൽ മടക്കുന്നത് ചില ഉദ്യോഗസ്ഥർക്ക്
ഹരമാണ്. എന്നാൽ ഈ ഓഫീസർമാരുടെ കളിയൊന്നും വിവരാവകാശ നിയമത്തിൽ
വിലപ്പോവില്ല. സമയബന്ധിതമാണ് ഈ നിയമം. 30 ദിവസത്തിനകം അപേക്ഷ
തീർപ്പാക്കിയേ മതിയാകൂ. ഇല്ലെങ്കിൽ പോക്കറ്റ് കാലിയാകും. പൊതുഭരണ
(ഏകോപന) വകുപ്പിന്റെ 30-10-2006 ലെ നം.17000/സി.ഡി.എൻ.5/06/പൊ.വ നമ്പർ സർക്കുലറിൽ ഇപ്രകാരം കൊടുത്തിരിക്കുന്നു.
“വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഏറ്റവും ലളിതമായ നടപടികമം
സ്വീകരിച്ച് (ഇൻഫർമേഷൻ ഓഫീസറിൽ നിന്നും നേരിട്ട് വിവരസൂക്ഷിപ്പുകാരായ
സെക്ഷനിലേയ്ക്ക് ഓഫീസർക്ക്, അവിടെ നിന്നും തിരികെ ഇൻഫർമേഷൻ
ഓഫീസർക്ക്) പരമാവധി വേഗത്തിൽ പ്രോസസ് ചെയ്യേണ്ടതാണ്. ഈ നിയമപ്രകാരം
അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നൽകേണ്ടതുണ്ടോ/ഇല്ലയോ എന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള പൂർണ്ണവും സ്വത്രന്തവുമായ
അധികാരം പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരിൽ നിക്ഷിപ്തമാണ്. അതിനാൽ സാധാരണ ഫയൽ പാസസ് ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികമങ്ങൾ (മേലധികാരിക്ക് സമർപ്പിച്ച് അനുമതി വാങ്ങിയതിനു ശേഷം വിവരങ്ങൾ
നൽകുകയെന്ന രീതി) കർശനമായും ഒഴിവാക്കേണ്ടതാണ്.
വിവരങ്ങൾ
നൽകാനാവുന്നതാണെങ്കിലും അല്ലെങ്കിലും പരമാവധി 30
ദിവസത്തിനകം അപേക്ഷ തീർപ്പാക്കിയിരിക്കണം.
> ജീവൻ, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരമാവധി 48
മണിക്കൂറിനകം നൽകിയിരിക്കണം. വിവരം എന്തിനാണെന്ന് അപേക്ഷകനോട് ചോദിക്കരുത്.
വിവരങ്ങൾ നൽകാവുന്നതാണെങ്കിൽ
വിവരങ്ങൾ നൽകാനായി തയ്യാറായാൽ ഫീസടയ്ക്കാനായി അപേക്ഷകന്
അറിയിപ്പ് നൽകണം (9.05.2006 ലെ No.11259/Cdn.5/06/GAD നമ്പർ നോട്ടിഫിക്കേഷൻ
(പകാരം). ഇപ്രകാരം അറിയിപ്പ് നൽകുന്ന തീയതിമുതൽ അപേക്ഷകൻ
പണമടയ്ക്കുന്ന തീയ്യതി വരെയുളള ദിവസങ്ങൾ 30 ദിവസം എന്ന സമയപരിധിയിൽ
നിന്ന് കുറവ് ചെയ്യുന്നതാണ്.
ഉദാഹരണം: സെപ്തംബർ ഒന്നാം തീയതി ഒരു അപേക്ഷ ലഭിച്ചു എന്നിരിക്കട്ടെ.
വിവരത്തിനായി 50 രൂപ അടയ്ക്കണമെന്ന് സെപ്തംബർ 12 ന് പി.ഐ.ഒ.
അപേക്ഷകന് കത്തയച്ചു എന്നും കരുതുക. ഇപ്പോൾ 30 ദിവസം എന്ന
സമയപരിധിയിൽ നിന്ന് 12 ദിവസങ്ങൾ ചെലവഴിക്കപ്പെട്ടിരിക്കുന്നു. ബാക്കി 18
ദിവസങ്ങളുണ്ട്. ആ ദിവസങ്ങൾ count down ചെയ്യണമെങ്കിൽ അപേക്ഷകൻ
പണമടച്ചിരിക്കണം. അപേക്ഷകൻ ഒക്ടോബർ 5 നേ പണമടച്ചുളളു എന്ന്
വിചാരിക്കുക. എങ്കിൽ വിവരങ്ങൾ നൽകാനായി ഒക്ടോബർ 5 മുതൽ 18
ദിവസങ്ങൾ നിയമപരമായി പി.ഐ.ഒ.യ്ക്ക് ലഭിയ്ക്കും.
വിവരങ്ങൾ വാങ്ങിയേ മതിയാവൂ എന്ന് അപേക്ഷകനെ നിർബന്ധിക്കാനാവില്ല
എ4 വലുപ്പത്തിലുളള പേജിന് 2 രൂപയാണ് ഫീസ്. വലിയ പേജിന് അതിന്റെ യഥാർത്ഥ ചെലവും
രേഖകൾ പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂർ സൗജന്യമാണ്. എന്നാൽ പിന്നീടുള്ള ഓരോ അര മണിക്കൂറിനും അതിന്റെ അംശത്തിനും 10 രൂപ ഫീസ് നൽകേണ്ടതാണ്
> ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാർക്ക് (ബി.പി.എൽ) രേഖകളുടെ
പരിശോധനയ്ക്കും ഫീസ് വേണ്ട
> സാമ്പിളുകൾക്ക് അതിന്റെ യഥാർത്ഥ വില ഈടാക്കി നൽകാവുന്നതാണ്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാർക്ക് (ബി.പി.എൽ) പരമാവധി 20
എ4 പേജ് സൗജന്യമായി ലഭിയ്ക്കും
കമ്പ്യൂട്ടറിലുളള വിവരങ്ങൾ സി.ഡി.യിലാക്കി നൽകണം. ഇതിന് 50 രൂപയാണ് ഫീസ്. പരമാവധി 30 ദിവസത്തിനകം അപേക്ഷകന് വിവരങ്ങൾ നൽകിയിരിക്കണം. 30
ദിവസത്തിനകം വിവരങ്ങൾ നൽകിയില്ലാ എന്ന് അപേക്ഷകൻ പരാതിപ്പെടുകയാണെങ്കിൽ സമയപരിധിക്കകം നൽകി എന്ന് തെളിയിക്കേണ്ട ബാധ്യത
ഉദ്യോഗസ്ഥർക്കാണ്. അതിനാൽ കഴിയുമെങ്കിൽ വിവരം രജിസ്റ്റർ കത്ത് മുഖേന അയയ്ക്കുന്നതാണ് ഉത്തമം. അപേക്ഷകൻ നേരിട്ട് വരികയാണെങ്കിൽ കൈപ്പറ്റുരശീതി വാങ്ങി ഫയലിൽ സൂക്ഷിക്കണം. ഓർഡിനറി തപാലിലാണ്
അയയ്ക്കുന്നതെങ്കിൽ ഡെസ്പാച്ച് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തലുകൾ
നടത്തുകയും അതോടൊപ്പം സ്റ്റാമ്പ് അക്കൗണ്ടിൽ കുറവ് വരുത്തുകയും
ചെയ്തിരിക്കണം.
IMPORTANT
വിവരങ്ങൾ ഭാഗികമായി നൽകുന്നതിനും വകുപ്പ് 10 പ്രകാരം വ്യവസ്ഥയുണ്ട്
വകുപ്പ് 8(1) (എ) മുതൽ (ജെ) വരെ കൊടുത്തിട്ടുളള വിവരങ്ങൾ
വെളിപ്പെടുത്തണമെന്നില്ല.
> എന്നാൽ പൊതുതാൽപ്പര്യപ്രകാരമാണ് ചോദിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ
വിവരങ്ങളും നൽകാം.
>പകർപ്പവകാശം ലംഘിക്കപ്പെടാനിടയുളള വിവരങ്ങൾ നൽകേണ്ടതില്ല.
>വകുപ്പ് 8(1)ൽ (എ),(സി), (ഐ) എന്നിവയൊഴികെയുള്ള വിവരങ്ങൾ 20 വർഷം കഴിഞ്ഞാൽ നൽകാം.
> വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യ കടന്നുകയറ്റത്തിനിടയാക്കുന്ന
വിവരങ്ങൾ വകപ്പ് 8 (1) (ജെ) പ്രകാരം നിഷേധിക്കാം (എന്നാൽ
പൊതുതാൽപ്പര്യം ഈ വിവര ങ്ങ ൾ വെളിപ്പെടുത്തുന്നതിന്
അനുകൂലമാണെങ്കിൽ വിവരം വെളിപ്പെടുത്താം)
വകുപ്പ് 8, 9, എന്നിവയിൽ ഏതിനെങ്കിലും വിധേയമായി മാത്രമേ വിവരങ്ങൾ
നിഷേധിക്കാൻ കഴിയുകയുളളൂ.
ലഭിക്കുന്ന മുറയ്ക്ക് നൽകാം
ഓഫീസിൽ നിന്ന് പലപ്പോഴും നൽകുന്ന മറുപടിയാണിത്. വിവരാവകാശ
നിയമത്തിൽ ഈ മറുപടിക്ക് സ്ഥാനമില്ല. വിവരാവകാശ നിയമത്തിൽ രണ്ടു
കാര്യങ്ങളേയുളളൂ ഉണ്ട് അല്ലെങ്കിൽ ഇല്ല. ഇതിന് രണ്ടിനുമിടയിലുള്ള ഒരു മറുപടി
നൽകാനാവില്ല.
നിരസിക്കാവുന്ന വിവരങ്ങൾ (വകുപ്പ് 8(1)
എ)ഇന്ത്യയുടെ പരമാധികാരത്തെയും, അഖണ്ഡതയേയും, രാഷ്ട്രസുരക്ഷയേയും,
ഇന്ത്യയുടെ യുദ്ധതന്ത്രം, ശാസ്ത്രസാമ്പത്തിക താല്പര്യം, അന്തർദേശീയ സൗഹാർദ പരിപാലനത്തെയും ബാധിക്കുന്ന വിവരങ്ങൾ.
ബി) കോടതികളുടേയോ ട്രിബ്യൂണലുകളുടേയോ അവകാശലംഘനങ്ങൾക്ക് കാരണമാകുന്നതോ കോടതിയുത്തരവുകൾ വഴി പരസ്യപ്പെടുത്തുന്നത് തടഞ്ഞിരി
ക്കുന്നതോ ആയ വിവരങ്ങൾ.
സി) പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടേയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ.
ഡി) മൂന്നാം കക്ഷിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമായേക്കാവുന്ന
വ്യാപാര രഹസ്യങ്ങൾ, സ്വത്ത് വാണിജ്യ വിശ്വാസ്യത എന്നിവ ഉൾപ്പെടെയുളള
വിവരങ്ങൾ.
ഇ)ഒരാൾക്ക് അയാളുടെ പരസ്പര വിശ്വാസധിഷ്ഠിതമായ ബന്ധത്തിലൂടെ
(Fiduciary relationship) ലഭിച്ച വിവരങ്ങൾ (എന്നാൽ പൊതുതാൽപ്പര്യം ഈ
വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് അനുകൂലമാണെങ്കിൽ വിവരം
വെളിപ്പെടുത്താം)
എഫ്) പരസ്പര വിശ്വാസത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച വിവരങ്ങൾ
ജി) ഏതെങ്കിലും വ്യക്തികളുടെ ജീവനോ, ശാരീരികസുരക്ഷയോ അപകടത്തിലാ
ക്കുന്നതോ, സുരക്ഷാ ഉദ്ദേശ്യങ്ങൾക്കോ നിയമനടത്തിപ്പിലേക്കായി വിശ്വാസ്യ
തയിൽ കൈമാറിയ വിവരങ്ങളുടെ ഉറവിടം തിരിച്ചറിയാൻ കഴിയുന്നതുമായ
വിവരങ്ങൾ
എച്ച്) കുറ്റവാളികളുടെ വിചാരണയേയോ, അറസ്റ്റിനേയോ, അന്വേഷണപ്രക്രിയക്കോ,
തടസ്സം വരുത്തുന്ന വിവരങ്ങൾ.
ഐ) മന്ത്രിസഭാ സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ, തുടങ്ങിയവരുടെ നിരൂപണങ്ങൾ
ഉൾപ്പെടുന്ന മന്ത്രിസഭാരേഖകൾ.
ജെ) വ്യക്തിപരമായ വിവരങ്ങളെ സംബന്ധിക്കുന്നതോ പൊതു താല്പര്യവും
പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്തും ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതുമായ വിവരങ്ങൾ, (എന്നാൽ പൊതുതാൽപ്പര്യം ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് അനുകൂലമാണെങ്കിൽ വിവരം
വെളിപ്പെടുത്താം)
വിവരങ്ങൾ നൽകാനാവില്ലായെങ്കിൽ
വിവരങ്ങൾ നൽകാനാവില്ലായെങ്കിൽ ആ കാര്യം അപേക്ഷകനെ
അറിയിച്ചിരിക്കണം.
അപ്പീലിനുളള സമയപരിധിയും അപ്പീൽ അധികാരിയുടെ വിവരങ്ങളും ആ
അറിയിപ്പിലുണ്ടായിരിക്കണം.
*)വിവരങ്ങൾ മനപൂർവ്വം നൽകാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത്
കുറ്റകരമാണ്.
*)30 ദിവസങ്ങൾക്ക് ശേഷമാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ സൗജന്യമായി നൽകേണ്ടതാണ്.
ഇപ്രകാരം സൗജന്യമായി വിവരങ്ങൾ നൽകേണ്ട ചെലവ് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് വഹിക്കേണ്ടി വരും.
*)30 ദിവസങ്ങൾ കഴിഞ്ഞാൽ വൈകിയ ഓരോ ദിവസത്തിനും 250 രൂപ പിഴ
അടക്കേണ്ടിവരും (പരമാവധി 25000 രൂപ).
Social Plugin