രാജ്യത്ത് റെയിൽവേ അടിമുടി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 500 ട്രെയിനുകളും പതിനായിരത്തോളം റെയിൽവേ സ്റ്റേഷനുകളും നിർത്തലാക്കുകയും 20 ട്രെയിൻ റൂട്ടുകൾ സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. ഇതിൽ തിരുവനന്തപുരം എറണാകുളം റൂട്ടും ഉൾപ്പെടും. കേരള ഗവണ്മെന്റ് എതിർപ്പ് അറിയിച്ചിട്ടുണ്ട്, സ്വീകരിക്കപ്പെടുമോ എന്ന് ഉറപ്പില്ല.
ഒന്നാം ഘട്ടത്തിൽ 150 സർക്കാർ ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നു. സ്വകാര്യ ട്രെയിൻ ഓടുന്ന പാതയിൽ ഒരു മണിക്കൂർ മുമ്പും പിമ്പും വേറെ ട്രെയിൻ ഒന്നും പാടില്ല. അതിനാൽ തന്നെ പല ട്രെയിനുകളും റദ്ദാക്കപ്പെടുകയോ സമയം മാറ്റുകയോ ചെയ്യപ്പെടും.സ്വകാര്യ ട്രെയിൻ നിരക്ക് നിലവിലുള്ളതിൻ്റെ 25% കൂടുതലായിരിക്കും. പക്ഷേ സൗകര്യങ്ങളും ശുചിത്വവും കൂടും. സ്വകാര്യ ട്രെയിനിൽ സീനിയർ സിറ്റിസൺ കൺസഷൻ ഉണ്ടാവില്ല .വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ, പാസ്സ്, സീസൺ ടിക്കറ്റ് ഇവയൊക്കെ ഉണ്ടാവില്ല.കേരളത്തിൽ 31 സ്റ്റോപ്പുകൾ നിർത്തും.തിരൂർ, ഒറ്റപ്പാലം, അങ്കമാലി,തൃപ്പുണിത്തുറ, ചങ്ങനാശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പുകൾ നിർത്തലാക്കും.കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകൾ എറണാകുളത്ത് നിന്നാക്കും. 50 % ൽ കൂടുതൽ യാത്രക്കാരെ കിട്ടാത്ത സർക്കാർ ട്രെയിനുകൾ നിർത്തലാക്കും.
ഗവണ്മെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് റെയിൽവേ കോവിഡാനന്തരം ഇന്ത്യയിലെ നിലവിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടി കുറയ്ക്കാനും ചിലത് റദ്ദ് ചെയ്യാനും ഉത്തരവായതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങൾ ....ഒപ്പം ബ്രാക്കറ്റിൽ ഒഴിവാക്കിയ സ്റ്റോപ്പുകളും.
*12625 /12626 തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,ചങ്ങനാശേരി,വൈക്കം റോഡ്,ഒറ്റപ്പാലം)
*16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,ഹരിപ്പാട്,ചേർത്തല,ബൈന്ദൂർ മൂകാംബിക റോഡ്)
*16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല,ചിറയിൻകീഴ്,കടയ്ക്കാവൂർ,പരവൂർ,കരുനാഗപ്പള്ളി,യാദ്ഗിർ)
*17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,കായംകുളം ജംഗ്ഷൻ,മാവേലിക്കര,മൊറാപ്പൂർ)
*16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്,പാറശാല,ധനുവച്ചപുരം,തിരുവനന്തപുരം പേട്ട,ചിറയിൻകീഴ്,കടയ്ക്കാവൂർ,പരവൂർ,ശാസ്താംകോട്ട,പിറവം റോഡ്,തൃപ്പൂണിത്തുറ,പുതുക്കാട്)
*16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്സ് (കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,ആലുവ,തിരുപ്പൂർ,തിരുപ്പത്തൂർ,കുപ്പം)
*16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ,ഹരിപ്പാട്,അമ്പലപ്പുഴ,ചേർത്തല,തുറവൂർ,ആലുവ,ചാലക്കുടി,പട്ടാമ്പി)
*16649/16650 നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂർ,ശാസ്താംകോട്ട,തൃപ്പൂണിത്തുറ)
*16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്സ്പ്രസ്സ് (മയ്യനാട്,മാരാരിക്കുളം)
*16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ,മുളന്തുരുത്തി,കരുനാഗപ്പള്ളി,ശാസ്താംകോട്ട,പരവൂർ,ചിറയിൻകീഴ്)
*16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)
*16347/16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)
*16349/16350 തിരുവനന്തപുരം നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂർ,വലിയപുഴ)
*12623/12624 തിരുവനന്തപുരം - MGRചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)
*12695/12696 തിരുവനന്തപുരം -MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി,മാവേലിക്കര,തിരുവല്ല,ചങ്ങനാശേരി,വാണിയമ്പാടി,അറക്കോണം)
*12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്സ്പ്രസ്സ് (ആലുവ)
*12081/12082 തിരുവനന്തപുരം -കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)
*12201/12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ ,ചെങ്ങന്നൂർ,തിരുവല്ല,തിരൂർ,കാസർകോട് )
*12257/12258 കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ,മാവേലിക്കര,ഹൊസൂർ)
*22207/22208 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർ AC (ആലപ്പുഴ)
*56356/56355പുനലൂർ- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കിളികൊല്ലൂർ,പെരിനാട്,ചെറിയനാട്,കുറുപ്പന്തറ,മുളന്തുരുത്തി,ഇടപ്പള്ളി,കളമശ്ശേരി,കറുകുറ്റീ)
*12697/12698 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (കഴക്കൂട്ടം,പോത്തന്നൂർ ജംഗ്ഷൻ,സേലം ജംഗ്ഷൻ)
*12777/12778 കൊച്ചുവേളി - ഹൂബ്ളി എക്സ്പ്രസ്സ് (തിരുവല്ല)
*16312/16313 കൊച്ചുവേളി - ശ്രീ ഗംഗനഗർ എക്സ്പ്രസ്സ് (ആലുവ)
*16333/16334 തിരുവനന്തപുരം- വേരവൽ എക്സ്പ്രസ്സ് (വടകര,കാഞ്ഞങ്ങാട്,വാപ്പി)
*18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്സ് (ശാസ്താംകോട്ട,മാവേലിക്കര,ചങ്ങനാശേരി,സിങ്കരായകോണ്ട)
*19259/19260 കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ്സ് (ചെങ്ങന്നൂർ,ബൈന്ദൂർ മൂകാംബിക റോഡ്)
Social Plugin