Type Here to Get Search Results !

വാഹനയുടമകൾ (ഫോർ വീൽ)അറിഞ്ഞിരിക്കാൻ.....



ഇന്ന് മിക്കവീടുകളിലും വാഹനങ്ങൾ(ഫോർ വീൽ)അത്യാവശ്യ കാര്യമാണ്. അതിനായി സാമ്പത്തികമനുസരിച്ച് ഇഷ്ടമുള്ള വാഹനങ്ങൾ വാങ്ങി തോന്നും പോലെ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ .എന്നാൽ വാഹനങ്ങൾ  ദീർഘനാളായി  ഉപയോഗിക്കാതിരുന്നാൽ നൽകേണ്ട പരിചരണങ്ങൾ എന്തൊക്കെയാണെന്ന് ഇന്നും പലർക്കുമറിയില്ല....

        നിങ്ങളിൽ പലർക്കും അറിയാവുന്നതും എല്ലാവരും  വിട്ടുപോകുന്നതും എന്നാൽ നിസ്സാരമായി ചെയ്യാവുന്നതുമായ കുറച്ചു കാര്യങ്ങൾ ആദ്യമേ പറയട്ടേ....

1) വാഹനം പാർക്ക് ചെയ്യുമ്പോൾ നമ്മളെല്ലാവരും സ്ഥിരമായി ഹാൻഡ്‌ബ്രേക്
ഉപയോഗിക്കുന്നവരല്ലേ? എന്നാൽ കുറച്ചേറെ ദിവസങ്ങൾ ഉപയോഗിക്കുന്നില്ല
 എന്നുണ്ടെങ്കിൽ അത് ഒഴിവാക്കി റിവേഴ്‌സ്ഗിയർ പൊസിഷനിലോ,ഫസ്റ്റ് ഗിയർ പൊസിഷനിലോ പാർക്ക് ചെയ്ത്, കട്ടയോ മറ്റോ ടയറിനോട് ചേർത്തു വയ്ക്കാവുന്നതാണ്. അതല്ലായെങ്കിൽ കാലക്രമേണ ബ്രേക്ക്പാഡിന് നാശം സംഭവിക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2) മൂന്നു ദിവസം കൂടുമ്പോൾ എങ്കിലും വണ്ടി കുറച്ചു നേരം ഒന്ന്  സ്റ്റാർട്ട് ആക്കി ഇടുന്നത്
 വാഹനത്തിലെ ബാറ്ററി ചാർജ് കുറയാതെ (ഡൗൺ ആകാതെ)നിൽക്കുവാൻ സഹായിക്കും.

3)വൈപ്പർ ഗ്ലാസിൽ നിന്നും ഉയർത്തി വെയ്ക്കുന്നത് വൈപ്പർ ബ്ലേഡ് എളുപ്പം നശിക്കാതിരിക്കുന്നതിനു സഹായകമാണ്.

4) വണ്ടി സ്റ്റാർട്ട് ചെയ്ത് ടയർ സർഫസും പാർക്കിങ് ഗ്രൗണ്ട് സർഫസും മാറി വരുന്ന തരത്തിൽ കുറച്ചു ദൂരം നീക്കിയിടുന്നത് ടയറുകൾ വെടിച്ചു കീറുന്നതും, തേയ്മാനവും ഒഴിവാക്കാൻ സഹായകരമാണ്.

5)വാഹനം സ്റ്റാർട്ട് ചെയ്ത് എ സി കുറച്ചുനേരം പ്രവർത്തിപ്പിക്കുന്നതും വാഹനത്തിന്റെ ആരോഗ്യത്തിന് നല്ലതുതന്നെ. എയർ കണ്ടീഷൻ സിസ്റ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന എയർ-വെന്റുകളും മറ്റു സംവിധാനങ്ങളും  ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിച്ചെങ്കിലേ നിലനിൽക്കുകയുള്ളൂ എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

 അറിയാവുന്നവർ മാത്രം ചെയ്യേണ്ട അല്ലെങ്കിൽ അറിയാവുന്നവരെ കൊണ്ട് മാത്രം ചെയ്യിക്കേണ്ട ചില ബാറ്ററി ക്കാര്യം കൂടി പറഞ്ഞു നിർത്താം...

=>  വാഹനങ്ങൾ  ദീർഘനാൾ ഉപയോഗിക്കാതിരുന്നാൽ അവയിലെ
ബാറ്ററികൾക്ക് കൃത്യമായ പരിചരണം ഉറപ്പാക്കിയില്ലെങ്കിൽ വാഹനം ഉൾപ്പെടെ പണിമുടക്കും.

=> വാഹനങ്ങളുടെ ഇഗ്നീഷ്യൻ സംവിധാനം, സ്റ്റാർട്ടർ മോട്ടോർ, ലൈറ്റ്, ഹോൺ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ബാറ്ററികളാണ്. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്.

=> കൂടുതൽ ദിവസം നിർത്തിയിടുന്നതിനാൽ ബാറ്ററി അഴിച്ചുവ യ്ക്കുന്നതാണ് ഉചിതം.എന്നാൽ വ്യക്തമായ ധാരണ ഇല്ലാതെ ചെയ്താൽ പുതിയ മോഡൽ വാഹനങ്ങളിൽ എഞ്ചിൻ ടൂണിങ് മാറുന്നതിനും മൈലേജ് ഒക്കെ വ്യത്യാസം വരുന്നതിനും കാരണമാകും.

=> ബാറ്ററി ടെർമിനലുകൾ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും.

=> ബാറ്ററികളിലെ വോൾട്ടേജ് നിലനിർത്തുന്ന പ്രധാന ഘടമാണ് ആസിഡ്.ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് പരിശോധിക്കുന്നത് ഉത്തമമാണ്.
ബാറ്ററി അടപ്പുകൾ നന്നായി അടഞ്ഞിരിക്കണം.
ബാറ്ററി മേൽഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം, അടപ്പുകൾ നന്നായി അടഞ്ഞിരിക്കുന്നെന്ന് ഉറപ്പുവരുത്തണം.

=> മാസത്തിൽ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവൽ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും ഉത്തമം.

=> കേബിൾ കണക്ഷൻ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കേബിളുകൾ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും, സ്റ്റാർട്ടിങ് ട്രബിളിനു കാരണമാകുകയും ചെയ്യും.

                      നമ്മൾ മലയാളികളെ സംബന്ധിച്ച് നമ്മുടെ തന്നെ കുടുംബാംഗമാണ് നമ്മുടെ വാഹനം. പലർക്കും വരുമാന മാർഗവും.
നമ്മുടെ ആരോഗ്യം നോക്കുന്ന പോലെ നമ്മുടെ വാഹനങ്ങളെയും പരിചരിക്കുമെല്ലോ അല്ലെ!!!!

below fold

bottom ad

new display theme