Type Here to Get Search Results !

ബിടെക് ബിരുദദാരികൾക്കു ഇന്ത്യൻ കരസേനയിൽ അവസരം.


ഇന്ത്യൻ കരസേനയുടെ ടെക്നിക്കൽ ഗ്രാഡ്യൂവേറ്റ് കോഴ്സിൽ (technical graduate course 132) ഇപ്പോൾ അപേക്ഷിക്കുവാൻ അവസരം.
അവിവാഹിതരായ എൻജിനീയറിങ് ബിരുദദാരികളായ ചെറുപ്പക്കാർക്ക് അപേക്ഷിക്കാം.2021 ജനുവരിയിൽ കോഴ്സ് ആരംഭിക്കും. ഈ കോഴ്‌സിൽ എൻജിനീയർ,ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിലായി 40 ലേറെ ഒഴിവുകൾ നിലവിലുണ്ട് .തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ ഒരു വർഷം പരിശീലനം ഉണ്ടാകും. പരിശീലനത്തിന് ശേഷം ലഫ്റ്റനന്റ് റാങ്കിലാകും നിയമനം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലല്ലാതെ പരിശീലനം മതിയാക്കുന്നവർക്ക് കോഴ്സ് ഫീസ് ആയ 12000/- രൂപ തിരികെ നൽകേണ്ടി വരുന്നതാണ്.

അടിസ്ഥാന ശമ്പളം: കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 56,100-1,77,500 pay scale ൽ ശമ്പളം ലഭിക്കുന്നതാണ്. പുറമേ മറ്റാനുകൂല്യങ്ങളും.


യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ്/തത്തുല്യം. കോഴ്സ് ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാമെങ്കിൽ അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.


ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത് 157.5 സെ.മീ.
കാഴ്ച്ച ശക്തി : ഡിസ്റ്റന്റ് വിഷൻ (corrected)
ബെറ്റർ ഐ(6/6),വേർസ് ഐ(6/18) മറ്റു ന്യൂനതകൾ മൈനസ് 3.5 ൽ കൂടരുത്.


പ്രായം: 20-27 വയസ്സ്(1994 ഏപ്രിൽ 2 നും 2001 ഏപ്രിൽ 1നും ഇടയിൽ ജനിച്ചവർ)


തിരഞ്ഞെടുപ്പ്:എസ്സ്.എസ്സ്.ബി. ഇന്റർവ്യൂ മുഖേന.


അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ മുഖേന www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഒരാൾ ഒന്നിലേറെ അപേക്ഷകൾ അയക്കരുത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2020 ഓഗസ്റ്റ് 26.

 അപേക്ഷ അയക്കുന്നതിനും പൂർണവിജ്ഞാപനത്തിനും വെബ്സൈറ്റിൽ  പ്രവേശിച്ച് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
വിശദവിവരങ്ങൾക്ക്

below fold

bottom ad

new display theme