Type Here to Get Search Results !

kerala blasters Home ground decision


കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കില്ല എന്ന് സൂചനകൾ.കൊച്ചി ജവഹർലാൽനെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം ഹോം ഗ്രൗണ്ട്  ആയി തുടരാനാണ് തീരുമാനം.കൊച്ചി കോർപ്പറേഷനും ടീം മാനേജ്‍മെന്റുമായുള്ള തർക്കത്തെ തുടർന്ന് 2020 ലെ സീസൺ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റുവാനും സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റാനാവിശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നിലവിലെ ചിലവുചുരുക്കൽ ദുഷ്പേര് തുടരുന്ന സാഹചര്യത്തിൽ മറ്റു പ്രവർത്തനങ്ങൾക്കായി അധികം തുക ചിലവഴിക്കേണ്ടതില്ല എന്നാണ് തീരുമാനം. മാത്രമല്ല  ഐ ലീഗിലെ ഗോകുലം കേരള ടീമിന്റെ ഹോംഗ്രൗണ്ടായ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒരേ സമയം ഐലീഗ്,ഐ എസ് എൽ മത്സരം നടക്കേണ്ട സ്ഥിതി വന്നാൽ ഷെഡ്യൂൾ മാറ്റം വരുത്തുവാൻ സാധ്യതയുണ്ടോ എന്നതും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ചോദ്യചിഹ്നമാണ്. കൊച്ചി കോർപപ്പറേഷനുമായുള്ള നിലവിലെ തർക്കങ്ങൾ സർക്കാർ ഇടപെട്ട് പരിഹാരം കാണുമെന്ന് കരുതുന്നു. കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുന്ന മുറയ്ക്ക് അവിടേക്കും ഇനി വരുന്ന 2021-22 സീസണുകളിൽ ഏതാനും മത്സരങ്ങൾ  സംഘടിപ്പിക്കുവാൻ തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് സമ്മതം അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പങ്കാളിത്തത്തോടെ തുടർ വികസന പ്രവർത്തനങ്ങൾ നടത്താം എന്ന ആലോചനയിലാണ് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ.

below fold

bottom ad

new display theme