തൂക്കിക്കൊന്ന ഗർഭിണിയായ പൂച്ചയ്ക്കും,പടക്കം കടിച്ചു ചരിഞ്ഞ ആനയ്ക്കും ശേഷം വാർത്തകളിൽ ഇടം നേടേണ്ടിയിരുന്ന ഒരു നായക്ക് ഇത്തവണ സന്നദ്ധ സംഘടനകളുടെ സഹായത്താൽ ജീവൻ തിരിച്ചു കിട്ടിയ ശുഭവാർത്തയാണ് മൃഗസ്‌നേഹികൾക്ക് പങ്ക് വെയ്ക്കാനുള്ളത്.തൃശൂർ നഗര പരിസരത്തെ ഒല്ലൂർ ജംഗ്ഷനു സമീപമാണ് ചില സാമൂഹ്യവിരുദ്ധർ ക്രൂരതയുടെ ഇൻസുലേഷൻ ടേപ്പ് നായയുടെ വായ്ക്ക് ചുറ്റും താടിയെല്ല് രണ്ടും ചേർത്ത് മൂക്കിന് തൊട്ടു മുകളിലായി വരിഞ്ഞുമുറുക്കിയ നിലയിൽ കണ്ടെത്തിയത്.രണ്ടാഴ്ചയോളം ആഹാരം കഴിക്കാനാകാതെ അലഞ്ഞുതിരിഞ്ഞു നടന്ന നായക്ക് മൃഗ സംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ pepole for animal welfare service ന്റെ പ്രവർത്തകർ ആണ് രക്ഷയായത്. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ കഴിയാത്ത വിധത്തിൽ വരിഞ്ഞു മുറുക്കിയ ടേപ്പ് മാംസത്തിലേക്ക് താഴ്ന്നു പോയി എല്ലുകൾ പുറത്തു വന്ന നിലയിലായിരുന്നു. ടേപ്പ് മുറിച്ചു മാറ്റിയപാടെ നൽകിയ വെള്ളം ആർത്തിയോടെ കുടിക്കുന്ന നായയുടെ ചിത്രം കരളലിയിക്കുന്നതാണ്. മിണ്ടാപ്രാണികളോടുള്ള ചിലരുടെ ക്രൂരതകൾ കേരളത്തിൽ വർഗീയവിളവെടുപ്പിനു വരെ കാരണമാകുന്ന പശ്ചാത്തലത്തിൽ ഓരോ വിഷയങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക. വൈദ്യസഹായത്തിനു ശേഷം കൊളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയ നായ സുഖമായിരിക്കുന്നു.
കണ്ണലിയിക്കുന്ന ക്രൂരത,ഇത്തവണ നായ.

Tags
Social Plugin