ബീവറേജസ് കോർപ്പറേഷനോട് Bev Q ആപ്പ് നീതി പുലർത്തുന്നില്ല എന്നതാണ് പുറത്തുവരുന്ന പുതിയ വാർത്ത.കയ്യിലുള്ള കാശ് മുടക്കി കടിക്കുന്ന എന്തിനേയോ വാങ്ങിയ അവസ്ഥയാണ് നിലവിൽ കോർപ്പറേഷന്റേത് എന്നാണിപ്പോൾ ജീവനക്കാർ അടക്കം പറയുന്നത്. ആപ്പ് വഴി ടോക്കൺ എല്ലാം ബാറിലേക്കും, മിച്ചം വരുന്നത് കോർപ്പറേഷനും ലഭിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആപ്പിൽ നിന്നും രക്ഷിക്കണമെന്നും,ആപ്പിന്റെ പേര് bar Q എന്നാക്കണമെന്നും ഒക്കെ ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചിട്ടുണ്ട്.
മദ്യക്കച്ചവടം തുടങ്ങിയ ദിവസം മുതൽ കോർപ്പറേഷന് പറയാനുള്ളത് നഷ്ടക്കച്ചവടം മാത്രം. 2.5 ലക്ഷത്തിലേറെ ടോക്കണുകൾ ജെനെറേറ്റ് ചെയ്യുന്ന ദിവസത്തിൽ 50,000 ത്തിൽ താഴെ ടോക്കണുകൾ മാത്രമാണ് കോർപ്പറേഷൻ ഔട്ട്ലെറ്റിനു ലഭിച്ചത്. റെക്കോർഡ് വില്പന നടക്കേണ്ടുന്ന അവധിദിവസങ്ങളിൽ പോലും വില്പനയിൽ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ഇതേപ്പറ്റി നിലവിലെ ബിവറേജസ് കോർപ്പ റേഷൻ എം.ഡി ജി.സ്പർജൻകുമാർ ആപ്പ് അധികൃതരോടും സ്റ്റാർട്ടപ്പ് മിഷനോടും വിശദീകരണം തേടിയിട്ടുണ്ട്. ആവശ്യക്കാർ ആപ്പിൽ രെജിസ്റ്റർ ചെയുമ്പോൾ നൽകുന്ന പിൻകോഡ് തിരയുമ്പോൾ ലഭിക്കുന്ന സ്ഥാപനത്തിലേക്ക് സിസ്റ്റം തന്നെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു എന്നാണ് ആപ്പ് വികസിപ്പിച്ച ഫെയർകോഡ് അധികൃതരുടെ മറുപടി.
കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ തിരക്കില്ലെങ്കിലും തൊട്ടടുത്തുള്ള ബാറുകളിൽ നീണ്ട നിര കാണുന്നത് എന്തായാലും ബാറുകൾ Bev Q ആപ്പിലെ ടോക്കൺ അടിസ്ഥാനത്തിലല്ലാതെ വരുംദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നതോടെ അവസാനിക്കും എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Social Plugin