Type Here to Get Search Results !

15000 രൂപയ്ക്ക് കേരള ബ്രാൻഡ് ലാപ്ടോപ്പ്...

Coconics

വിദ്യാർഥികൾക്കായി 11500 രൂപയ്ക്ക് ലാപ്ടോപ്പ് നൽകുന്നതിനുള്ള കേരളത്തിന്റെ സ്വന്തം ബ്രാൻഡായ കോക്കോണിക്സ് (Coconics)ന്റെ ശ്രമം പൂർത്തിയായി. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിന്റെ സ്റ്റുഡന്റ് ലാപ്ടോപ്പ് വിപണിയിൽ ലഭ്യമായിത്തുടങ്ങി. തുടക്കത്തിൽ പ്രഖ്യാപിച്ച വിലയിൽ നിന്നും ചെറിയ വ്യത്യാസത്തോടെ 15980 രൂപയ്ക്കാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഉബുണ്ടു-ലിനക്സ്‌ വേർഷൻ വിൽക്കുന്നത്. വിൻഡോസ് 10 പ്രൊ ലാപ്‌ടോപ്പിന് 17,478 രൂപയാണ് വില. ആമസോണിലെ വിലയിൽ ഓഫറുകൾക്കനുസരിച്ച് വില
വ്യത്യാസം വരാം. സർക്കാർ സ്ഥാപനങ്ങളായ കെൽട്രോൺ,ഐ ടി കമ്പനിയായ യുഎസ്ടി ഗ്ലോബൽ,കെ എസ് ഐ ഡി സി ,സ്റ്റാർട്ടപ്പ് സ്ഥാപനമായ ആക്സിലെറോൺ (an Intel India Maker Lab accelerated startup) )എന്നിവർ ചേർന്നുള്ള കമ്പനിയാണ് ലാപ്ടോപ്പ് നിർമിക്കുന്നത്. കെൽട്രോണിനും ഓഹരി പങ്കാളിത്തമുള്ള കമ്പനി coconut ൽ നിന്നും ഇലക്ട്രോണിക്സിൽ നിന്നും ആണ് പേര് കടമെടുത്തത്.15,980 ന്റെ ലാപ്ടോപ്പിൽ സെലെറോൺ പ്രോസസ്സറും 4ജിബി റാമും ഉണ്ടായിരിക്കും.19cm size , ഇതിന്
 പുറമെ പെന്റിയം പ്രോസസ്സർഉൾപ്പെടുത്തി മറ്റൊരു മോഡലും(15000 രൂപ)  പുറത്തിറക്കാൻ കൊക്കോണിക്സിനു പദ്ധതിയുണ്ട്.
നിലവിൽ ആമസോണിൽ ഓൺലൈൻ ആയി Coconics ന്റെ രണ്ടു മോഡലുകൾ ലഭ്യമാണ്. Intel core i3 പ്രോസസ്സർ ഉപയോഗിക്കുന്ന മോഡലുകൾക്ക് 29250 രൂപയും(Coconics Enabler C1314,ubuntu O.S) , 35680 രൂപയും(Coconics Enabler C1314W,windows 10 O.S) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

below fold

bottom ad

new display theme