Type Here to Get Search Results !

ഫോട്ടോ വീട്ടിലിരുന്ന് വില്പനയ്ക്ക് വെച്ചാലോ?? Shutter stock വഴി വരുമാനം നേടാം.


ഫോട്ടോ എടുത്താൽ വരുമാനമോ???  അതും വീട്ടിലിരുന്ന്?? ദിവസവും നമ്മൾ എത്ര എത്ര ഫോട്ടോകൾ എടുക്കാറുണ്ട്...അല്ലേ? അതേ, നല്ലൊരു ഫോട്ടോഗ്രാഫിക് ഐഡിയ ഉണ്ടെങ്കിൽ നല്ല ഷോർട്ട് വീഡിയോ ഉണ്ടാക്കുവാൻ അറിയാമെങ്കിൽ നിങ്ങൾക്കും അത് വിറ്റ് കാശാക്കാം!!
എങ്ങനെയെന്നല്ലേ....
അറിയാത്തവർക്ക് പറഞ്ഞു തരാം.

         നിങ്ങൾ അതിനായി ചെയ്യേണ്ടത് Shutterstock എന്ന വെബ്സൈറ്റിൽ അക്കൗണ്ട് എടുക്കുക എന്നതാണ്. ഒരു ജിമെയിൽ അക്കൗണ്ട് ഉണ്ടാക്കുന്ന പോലെ വളരെ ലളിതമായ ഒരു ചടങ്ങ്. അതുകഴിഞ്ഞാൽ നിങ്ങൾക്ക് contributor ആയി രജിസ്റ്റർ ചെയ്യാം. പിന്നീടുള്ളത് ഫേസ്ബുക്കിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത് പോലെ ചറപറാന്നു ഫോട്ടോ അയക്കുക. പ്രകൃതി,ആഹാരവസ്തുക്കൾ,ലാൻഡ്മാർക്കുകൾ എന്ന് വേണ്ട നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന എന്തും അയക്കാമെന്നേ. ലൈക്ക്  കിട്ടില്ലന്നേ ഉള്ളു. നമ്മൾ എടുക്കുന്ന ഫോട്ടോയ്ക്ക് ആവശ്യക്കാരുണ്ടെങ്കിൽ കൈനിറയെ ക്യാഷ്‌ ഉറപ്പ്. വീഡിയോ അയക്കേണ്ടവർക്ക് അതുമാകാം. ലാപ്ടോപ്പ് ഉപയോഗിച്ചോ,പേഴ്‌സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചോ മാത്രമേ നിലവിൽ വീഡിയോ അയക്കാൻ കഴിയുള്ളു എന്നുമാത്രം.

          ഇപ്പൊത്തന്നെ ക്യാഷുണ്ടാക്കിക്കളയാം എന്ന് നിസ്സാരമായി കാണല്ലേ...ഇന്ന് ഫോട്ടോ ഇട്ടാൽ നാളെ ക്യാഷ് ഉണ്ടാക്കാം എന്ന് പറയുന്ന തട്ടിപ്പല്ല. പതുക്കെ സമയമെടുത്ത് മാത്രമേ വരുമാനം ഉണ്ടാക്കാൻ സാധിക്കുള്ളു.
നിങ്ങൾ അയക്കുന്ന ഫോട്ടോ ഷട്ടർസ്റ്റോക്കിന്റെ നിലവാരത്തിലുള്ളതാണോ എന്ന് അവരുടെ വിദഗ്ദ്ധർ പരിശോധിച്ചുറപ്പിച്ചാൽ മാത്രമേ അത് അവരുടെ സൈറ്റിൽ വില്പനയ്ക്ക് വെയ്ക്കുള്ളു. വിൽക്കുമ്പോൾ അവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്കും നൽകുന്നു. എവിടേലും കാണുന്ന ആരേലും എടുത്ത ഫോട്ടോ കൊണ്ട് പോയി അപ്‌ലോഡ് ചെയ്യാമെന്ന് ചിന്തിച്ചേക്കല്ലേ.....കോപ്പിറൈറ്റ് വിഷയങ്ങൾ ഉണ്ടായാൽ നിങ്ങൾക്ക് തന്നാകും വിഷമം.
അപ്പോൾ എങ്ങനാ,തുടങ്ങുവല്ലേ...
Shutterstock-click here

below fold

bottom ad

new display theme