ഓൺലൈൻ ആയി വരുമാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരെളുപ്പ മാർഗമാണ് ഫൈവർ(fiverr).
പൂർണമായും വിശ്വസിക്കാവുന്ന നിരവധി അവസരങ്ങൾ ആണ് ഫൈവറിലൂടെ നമുക്ക് തുറന്ന് കിട്ടുന്നത്.
ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റ എൻട്രി, റൈറ്റിംഗ് ആൻഡ് ട്രാൻസ്‌ലേഷൻ, വീഡിയോ ആൻഡ് അനിമേഷൻ, മ്യൂസിക് ആൻഡ് ഓഡിയോ, പ്രോഗ്രാമിങ്ങ് ആൻഡ് ടെക്,ബിസിനസ്സ്, ലൈഫ്‌സ്റ്റൈൽ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ അറിവുള്ളവർക്ക് ഓൺലൈൻ ആയി തങ്ങളുടെ വർക്കുകൾ ചെയ്ത് വരുമാനമുണ്ടാക്കാം.
അതിനായ് ആദ്യം ചെയ്യേണ്ടത് മറ്റെല്ലാ സൈറ്റുകളിലേയും പോലെ രജിസ്റ്റർ ചെയ്യുക എന്നതാണ്. അതിന് ശേഷം become a seller എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ഏത് വർക്ക്ക്യാറ്റഗറിയിലാണോ അറിവുള്ളത് അത് തിരഞ്ഞെടുത്ത് സ്വന്തം പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പ്രൊഫൈൽ കണ്ട് മറ്റൊരാൾ അവർക്ക് വേണ്ടുന്ന സഹായം ആവശ്യപ്പെടുന്നത് ചെയ്തു കൊടുക്കുമ്പോൾ ആണ് നിങ്ങൾക്ക് പ്രതിഫലം ലഭിക്കുക. പ്രതിഫലം നൽകുന്ന കാര്യത്തിൽ മറ്റു ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ ഒന്നും തന്നെ ഇല്ല എന്നതാണ് fiverr വെബ്സൈറ്റിനെ മറ്റുള്ളവയിൽ നിന്നും മാറ്റിനിർത്തുന്നത്.
ചാടിക്കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്തിട്ടിട്ട് കാര്യമില്ല എന്നുകൂടി മനസിലാക്കുക. നിങ്ങൾ ചെയ്യുന്ന ജോലിയുടെ നിലവാരവും,മറ്റുള്ളവർ നിങ്ങൾക്ക് നൽകുന്ന റിവ്യൂസും,നിങ്ങൾ ആവശ്യപ്പെടുന്ന പ്രതിഫലവും ഒക്കെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ പ്രൊഫൈൽ മറ്റുള്ളവർ തിരഞ്ഞെടുക്കുക. സഹായം ആവശ്യമുള്ള ഒരാൾ കണ്ടാൽ നിങ്ങളെ തിരഞ്ഞെടുക്കണമെങ്കിൽ ആവശ്യക്കാർക്ക് ഇഷ്ടപെടുന്ന തരത്തിൽ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണമെന്ന് സാരം.നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളെക്കാൾ മികച്ചരീതിയിൽ മറ്റൊരാൾ ചെയ്യുമെങ്കിൽ തുടക്കത്തിൽ കുറഞ്ഞ പ്രതിഫലമൊക്കെ ആവിശ്യപ്പെടുന്നതാകും നല്ലത്. നിങ്ങൾ ചെയ്യുന്ന ജോലിക്ക് പ്രതിഫലമായി ഏറ്റവും കുറഞ്ഞത് 400 രൂപ തൊട്ട് ആവശ്യപ്പെടാവുന്നതാണ്.
വീട്ടിലിരുന്ന് കൊണ്ട് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് fiverr ഒരു നല്ല ഓൺലൈൻ ജോബ് സൈറ്റ് ആണെന്ന് മനസ്സിലായില്ലേ???
ആദ്യത്തെ കുറച്ചു നാളുകൾ മിനക്കെടാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് മാസം ഒരു സ്ഥിരവരുമാനമാർഗം ഇതുവഴി നേടാം...
വെബ്സൈറ്റ് കാണുന്നതിനായി - click here
ഇതിനെപ്പറ്റി കൂടുതലറിയുവാൻ വീഡിയോ മുഴുവനായി കാണുക
Social Plugin