ലോകമെമ്പാടുമുള്ള പ്രതിസന്ധികൾ കേരളത്തിലെ ഐ ടി മേഖലകളെയും ബാധിക്കുന്നു(corona effect). വർക്ക് ഫ്രം ഹോം മാർഗത്തിലൂടെ ചിലവ് കുറയ്ക്കാൻ കമ്പനികൾക്ക് കഴിഞ്ഞെങ്കിലും വിദേശ കരാറുകൾ ലഭിക്കാത്തത് പ്രതിസന്ധികൾക്ക് കാരണമാകുന്നു. പല സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളും പിരിച്ചുവിടലിന്റെ വക്കിലാണ് .അമ്പതു ശതമാനത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പ്രമുഖ കമ്പനികൾ തയ്യാറെടുക്കുന്നുമുണ്ട്. കൊച്ചി ഇൻഫോപാർക്കിൽ പലർക്കും നടപടി നേരിടേണ്ടി വരുന്നതായി അറിയുന്നു. പത്തുവർഷത്തിലേറെ തൊഴിൽ പരിചയമുള്ളവരോട് നിർബന്ധരാജി ആവശ്യം മാനേജ്‍മെന്റുകൾ ഉന്നയിക്കുന്നുണ്ട്. പ്രൊബേഷൻ പൂർത്തീകരണ അറിയിപ്പുകളും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കു ലഭിക്കുന്നില്ല. പതിനായിരത്തിലേറെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നു ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ചുരുങ്ങിയത് ഒരു വർഷമെങ്കിലും നീണ്ടുനിൽക്കുമെന്നും വിലയിരുത്തുന്നു.
HCL പോലുള്ള ചില പ്രശസ്ത ഐ ടി കമ്പനികൾ തങ്ങളുടെ മുഴുവൻ ജീവനക്കാരെയും നിലനിർത്തുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞത് മറ്റു ഐടി കമ്പനികൾക്ക് മാതൃകയാകട്ടെ എന്ന് ജീവനക്കാർ ആശ്വസിക്കുന്നു.
Social Plugin